Galaxystar
Favoured Frenzy
ഒരു ഹൃദയത്തിന്റെ രണ്ടറ്റം
ഒന്ന് നീയും ഒന്ന് ഞാനും..
മഴയുടെ രണ്ട് തുള്ളികൾ പോലെ
നീ മേഘത്തിൽ, ഞാൻ മണ്ണിൽ
ഒരേ മഴയിൽ ജനിച്ചിട്ടും
നമ്മളൊരേ താളത്തിൽ വീണില്ല..
നീ ആകാശം, ഞാൻ ഭൂമി
നമ്മുടെ ഇടയിലാ മഴ
ഹൃദയത്തിലിടവേള തീർത്തത്,
നമുക്ക് മാത്രമറിയുന്ന സത്യം.
മഞ്ഞ നക്ഷത്രങ്ങൾക്കിടയിൽ..
ഒരറ്റത്ത് നീ പ്രകാശമായ്
മററ്റത്ത് ഞാനിരുട്ടിലും..
നീ തിളങ്ങി തുളുമ്പിയപ്പോൾ
ഞാനകലെ കാണപ്പെട്ടിരുന്നു..
നീ മങ്ങി മറയുമ്പോഴൊക്കെയും
ഞാനുമില്ലാതെയായിരുന്നു.
കാലത്തിന്റെ രണ്ട് തീരങ്ങളിൽ
ഒന്ന് ഇന്നലെയിലെ നീയും
ഒന്ന് ഓർമ്മയിലിനിയുള്ള ഞാനും
നീ പോയതും ഞാൻ നിന്നതും
ഒരേ നിമിഷത്തിലുഴലുന്ന
നൊമ്പരമായി മാറുന്നു.
മിടിപ്പുകൾ കാലം മറന്നുകൊണ്ട്
ഒരേ താളത്തിലിന്നും തുളുമ്പുന്നു.
ഒരേ വേദനയിൽ പിടഞ്ഞ നാം
ഒരുമിക്കാനാകാത്ത രണ്ടു ദിശകൾ,
ഒരു നൂലിന്റെ രണ്ട് കണികൾ പോലെ
ഒരിഴയിൽ ചേരാൻ കൊതിച്ചവ
തുന്നലിന്റെ ദിശ മാറിയപ്പോൾ
നമ്മുടെ ഇടയിൽക്കനത്ത മൗനം
ഒരേ തുണിയിൽ ചേരാൻ
ഇന്നും കാത്തിരിക്കുന്നു.
ഒരേ തീയിലെ നോവുകൾ നാം,
നീ കനലായി, ഞാൻ പുകയായി..
നീ ചുവന്നു കത്തുമ്പോൾ
ഞാൻ ആകാശത്ത് ചിതറുന്നു
നീ അകലെ- ഞാൻ ഇവിടെ
നമ്മുടെ ഇടയിൽ പിടഞ്ഞത്
വിങ്ങലുകളുടെ അദൃശ്യമാം പാത..
അവിടെ നമ്മുടെ മൗനം മാത്രം
ഒരേ ജ്വാലയിൽ പുളകിക്കുന്നു.
നമ്മളോരെ സ്വപ്നം തേടി പറന്ന
ഒരുയിരിന്റെ രണ്ടു ചിറകുകൾ,
ഒരേ ആകാശം കടന്നുപോയവ
വേനലും മഴയും കലർന്ന നേരങ്ങൾ
നിറങ്ങൾ തൂകി പങ്കുവെച്ചു നാം
എന്റെ ചിറകു തളർന്നപ്പോൾ
സ്നേഹം വറ്റിയ മടുപ്പിന്റെ
കടംകഥകൾ ചൊല്ലിതീർത്ത്
നീ പുതിയ മണമുള്ള തൂവൽ തേടി.
നാമൊരു വേരിന്റെ രണ്ട് തുമ്പുകൾ
ഒന്ന് മണ്ണിൽ - മറ്റൊന്നാകാശം തേടി
ഒരിക്കലൊരേ തുടിപ്പുമായിരുന്ന നാം
ഇന്നേറെദൂരമകന്നിരിക്കുന്നു.
എന്റെ നിതാന്തമായ വേദന
ഭ്രാന്തുടഞ്ഞ വ്രണിത മനസ്സിന്റെ
ഇടഞ്ഞരമ്പുകളിലിന്നും ജീവിക്കുന്നു....

ഒന്ന് നീയും ഒന്ന് ഞാനും..
മഴയുടെ രണ്ട് തുള്ളികൾ പോലെ
നീ മേഘത്തിൽ, ഞാൻ മണ്ണിൽ
ഒരേ മഴയിൽ ജനിച്ചിട്ടും
നമ്മളൊരേ താളത്തിൽ വീണില്ല..
നീ ആകാശം, ഞാൻ ഭൂമി
നമ്മുടെ ഇടയിലാ മഴ
ഹൃദയത്തിലിടവേള തീർത്തത്,
നമുക്ക് മാത്രമറിയുന്ന സത്യം.
മഞ്ഞ നക്ഷത്രങ്ങൾക്കിടയിൽ..
ഒരറ്റത്ത് നീ പ്രകാശമായ്
മററ്റത്ത് ഞാനിരുട്ടിലും..
നീ തിളങ്ങി തുളുമ്പിയപ്പോൾ
ഞാനകലെ കാണപ്പെട്ടിരുന്നു..
നീ മങ്ങി മറയുമ്പോഴൊക്കെയും
ഞാനുമില്ലാതെയായിരുന്നു.
കാലത്തിന്റെ രണ്ട് തീരങ്ങളിൽ
ഒന്ന് ഇന്നലെയിലെ നീയും
ഒന്ന് ഓർമ്മയിലിനിയുള്ള ഞാനും
നീ പോയതും ഞാൻ നിന്നതും
ഒരേ നിമിഷത്തിലുഴലുന്ന
നൊമ്പരമായി മാറുന്നു.
മിടിപ്പുകൾ കാലം മറന്നുകൊണ്ട്
ഒരേ താളത്തിലിന്നും തുളുമ്പുന്നു.
ഒരേ വേദനയിൽ പിടഞ്ഞ നാം
ഒരുമിക്കാനാകാത്ത രണ്ടു ദിശകൾ,
ഒരു നൂലിന്റെ രണ്ട് കണികൾ പോലെ
ഒരിഴയിൽ ചേരാൻ കൊതിച്ചവ
തുന്നലിന്റെ ദിശ മാറിയപ്പോൾ
നമ്മുടെ ഇടയിൽക്കനത്ത മൗനം
ഒരേ തുണിയിൽ ചേരാൻ
ഇന്നും കാത്തിരിക്കുന്നു.
ഒരേ തീയിലെ നോവുകൾ നാം,
നീ കനലായി, ഞാൻ പുകയായി..
നീ ചുവന്നു കത്തുമ്പോൾ
ഞാൻ ആകാശത്ത് ചിതറുന്നു
നീ അകലെ- ഞാൻ ഇവിടെ
നമ്മുടെ ഇടയിൽ പിടഞ്ഞത്
വിങ്ങലുകളുടെ അദൃശ്യമാം പാത..
അവിടെ നമ്മുടെ മൗനം മാത്രം
ഒരേ ജ്വാലയിൽ പുളകിക്കുന്നു.
നമ്മളോരെ സ്വപ്നം തേടി പറന്ന
ഒരുയിരിന്റെ രണ്ടു ചിറകുകൾ,
ഒരേ ആകാശം കടന്നുപോയവ
വേനലും മഴയും കലർന്ന നേരങ്ങൾ
നിറങ്ങൾ തൂകി പങ്കുവെച്ചു നാം
എന്റെ ചിറകു തളർന്നപ്പോൾ
സ്നേഹം വറ്റിയ മടുപ്പിന്റെ
കടംകഥകൾ ചൊല്ലിതീർത്ത്
നീ പുതിയ മണമുള്ള തൂവൽ തേടി.
നാമൊരു വേരിന്റെ രണ്ട് തുമ്പുകൾ
ഒന്ന് മണ്ണിൽ - മറ്റൊന്നാകാശം തേടി
ഒരിക്കലൊരേ തുടിപ്പുമായിരുന്ന നാം
ഇന്നേറെദൂരമകന്നിരിക്കുന്നു.
എന്റെ നിതാന്തമായ വേദന
ഭ്രാന്തുടഞ്ഞ വ്രണിത മനസ്സിന്റെ
ഇടഞ്ഞരമ്പുകളിലിന്നും ജീവിക്കുന്നു....

