• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിൻ്റെ മൗനങ്ങളുടെ ജലരേഖയിലേക്ക്...

kadal

Epic Legend
Chat Pro User
.
നിന്റെ നക്ഷത്രങ്ങൾ എനിക്ക് വഴികാട്ടുന്നു. നിന്റെ മിന്നാമിന്നികൾ എനിക്ക് പ്രകാശം പരത്തുന്നു. ഈ യാത്ര നിന്നിലേക്കല്ല, നീ തന്നെയാണ് എന്റെ യാത്ര. നീ തന്നെയാണ് എന്റെ ദൂരവും. എന്റെ കണ്ണുകൾ തിരയുന്നത് നീ വരാതെപോയ വഴികളിലെ നനഞ്ഞു നില്ക്കുന്ന കാൽപാടുകളെയാണ്. മഞ്ഞിൽ നിന്റെ മെഴുകുതിരി വെട്ടങ്ങളിൽ തെളിയാതെ നില്ക്കുന്ന പ്രാർത്ഥനകളെയാണ്. നീ അറിയില്ല എന്നവകാശപ്പെടുന്ന നമ്മുടെ അപരാഹ്നങ്ങളും സന്ധ്യകളും, ദേവതാരുവിലെ കാറ്റും, താഴ്‌വരയിലെ തണുപ്പും, പാതിരാവിനു മുകളിലെ സൂര്യനും, മേഘങ്ങൾ തുന്നിച്ചേർത്ത ഒരു പകൽ ചന്ദ്രനും ആ രാവ് മായും മുൻപ് നിന്റെ തലയിണയരികിൽ ഞാൻ മറന്നു വക്കാൻ ഓർമിച്ച നിമിഷങ്ങൾ... ഒടുവിൽ നിന്റെ ജാലകപ്പടിയിൽ പെയ്യാനൊരുങ്ങിയ ഏതോ മഴയിൽ മഞ്ഞു നിറച്ചൊരു കത്തും കടംവാങ്ങി പോകുമ്പോൾ നഷ്ടപ്പെട്ടു നിന്ന ഒരു പിൻവിളി ഇന്നുമുണ്ട് കാതിൽ. ഇരുൾ മാറിയെത്തുന്ന ഈ സ്വപ്നത്തിന്റെ ജ്വാലയിൽ ഞാൻ മടങ്ങിയെത്തുന്നു. നിന്റെ കവിളിന്റെ കുസൃതിയിലേക്ക്... നിൻ്റെ മൗനങ്ങളുടെ ജലരേഖയിലേക്ക്... നമ്മുടെ കഥയില്ലായ്മ്മയിലേക്ക്... നമ്മുടെ അപാരമായ മറവികളിലേക്ക്...
.
2bcb2814-1977-4765-b2a0-74268b0a48e2.jpeg
 
Top