നിന്നെ മറക്കണം എനിക്ക് .. ഓർമ്മയുടെ ഒരു ചെറിയ കണിക പോലും ഇല്ലാതെ .. നമ്മളാദ്യം കണ്ട് മുട്ടിയത് എങ്ങനെ എന്ന് ഓർമ്മയുണ്ടോ? അതുപോലെ ഒന്നു കൂടെ കണ്ട് മുട്ടി മിണ്ടി തുടങ്ങണം.. പതിയെ പതിയെ ഇഷ്ടം തോന്നണം. പിന്നെ രാത്രികളിൽ ഉറങ്ങാതിരുന്ന് സംസാരിക്കണം. പകൽ ഒരൽപസമയം കാണാനിരുന്നാൽ എവിടെ എന്ന് ആധിയോടെ ചോദിക്കണം!! സങ്കടം വരുമ്പോൾ വിളിച്ച് ഉറക്കെ കരയണം, സന്തോഷം വരുമ്പോൾ ആദ്യം നിന്നെ അറിയിക്കണം. എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴലുമ്പോൾ നീ മുന്നിലുണ്ടാകണം.. പിന്നെയെപ്പൊഴോ പതിയെ പതിയെ നിന്നോട് പ്രണയം തോന്നണം.. നിന്നെക്കുറിച്ച് ഓർക്കാതിരിക്കുമ്പോൾ ഹൃദയം വേദനിക്കണം.. കള്ള കഥകൾ ഉണ്ടാക്കി നിന്നെ കാണാൻ ഓടി എത്തണം. കാണാത്ത ഭൂരത്തേക്ക് യാത്ര പോകണം. നീ എൻ്റെ കൈയ്യിൽ അമർത്തി പിടിച്ച് നിൻ്റെ സ്വപ്നങ്ങൾ ഓരോന്നും പറയണം .. മഴ നനയണം, മഞ്ഞത്ത് നടക്കണം, നിലാവത്ത് മാനം നോക്കി പുഴക്കരയിൽ കിടക്കണം.
അവസാനം താൽക്കാലികമായി പിരിയുമ്പോൾ നിറയുന്ന കണ്ണുകളും പിടക്കുന്ന ഹൃദയവും നിന്നെ കാണിക്കാതെ നിറഞ്ഞ് ചിരിച്ച് യാത്രയാക്കണം ..
അതെ...ഒരു ബന്ധവും നിർവ്വചിക്കാതെ എനിക്ക് നിന്നെ പ്രണയിക്കണം... ഉപാധികളില്ലാതെ...