• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തോന്നലുകൾ മുന്നറിയിപ്പുകൾ ആവുമ്പോൾ ❤️

zanaa

Epic Legend
Posting Freak
മുറിയിലെ ജനാല തുറന്നിട്ടപ്പോൾ നേരം സന്ധ്യ സമയം ആയതിനാൽ ആകാശം നിലിച്ചു കിടക്കുന്നു.. പറവകൾ കൂടാണയാൻ കൂട്ടം കൂട്ടമായി പറന്നു ദൂരേക്ക് പോകുന്നുണ്ട്..മുറിയിൽ കത്തിച്ചു വച്ച ചന്ദനത്തിരിയുടെ ഗന്ധം എന്റെ ആത്മാവിനെ ഉണർത്തി..കുഞ്ഞായിരിക്കുമ്പോൾ ഇത്പോലെ അഗർഭത്തി കത്തിച്ചു വച്ചു വീട് മൊത്തം കൊണ്ട് നടക്കുമായിരുന്നു.. അപ്പോൾ അതിന്റെ സുഗന്ധം മൂക്കിലേക്ക് തുളച്ചു കയറുമ്പോൾ എന്നിലേക്ക് ഏതോ മാന്ത്രികത തുളച്ചു കയറുന്ന പോലെ തോന്നും..ആകാശത്തേക്ക് അന്ന് നോക്കുമ്പോൾ പാതി മുറിഞ്ഞ ചന്ദ്രൻ പൂർണതയിൽ എത്താൻ കാത്തിരിക്കുന്ന പോലെ തോന്നും.. ഈ പരന്നു കിടക്കുന്ന ആകാശത്തിനപ്പുറം മറ്റൊരു ലോകമുണ്ടെങ്കിൽ അവിടെ എന്തായിരിക്കും എന്ന് തോന്നിയിരുന്നു.. ആ ചന്ദ്രനെ പോലെ ഞാനും അപൂർണ്ണയല്ലേ.. എന്നിലെ പൂർണ്ണത എന്താണെന്ന് ആലോചിക്കുമായിരുന്നു.. ഈ ഭൂമിയിൽ നിന്നും ഉയരത്തിൽ പറന്നു ലോകത്തെ വട്ടമിട്ടു പറക്കാൻ ഉള്ളു തുടിക്കുമായിരുന്നു.. ഭൂമിയിലെ മനുഷ്യരിൽ നിന്നും കിട്ടാത്ത സുഖം അവിടെ എനിക്ക് കിട്ടുമെന്ന് മോഹിച്ചിരുന്നു.ഇന്നിപ്പോൾ ആ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നെ തേടി വരുന്നു.. അന്ന് അതൊരു കൊച്ചു കുട്ടിയുടെ തോന്നൽ ആയിരുന്നെങ്കിൽ ഇന്ന് ആ ചിന്തകൾക്ക് ചിറകു മുളച്ചിരിക്കുന്നു.. അന്ന് ഞാൻ അപൂർണ്ണയായിരുന്നെങ്കിൽ.. ഇന്ന് ഞാൻ പൂർണ്ണതയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു.. ആകാശത്തിലേക്കു പറന്നുയരാൻ ചിറകുകൾ വേണ്ട.. എന്റെ ഉറക്കത്തിൽ ഞാൻ പോലുമറിയാതെ എന്റെ ആത്മാവ് പറന്നുയരുന്നുണ്ട്.. ആ പൂർണതയിൽ എത്താൻ.. ഓരോ ഉറക്കം ഉണരുമ്പോഴും ഞാനത് അറിയാറുമുണ്ട്.. എന്റെ ഈ അപൂർണ്ണതയിൽ പഴിച്ചിരുന്ന മനസ്സ് കൊണ്ട് ഇന്ന് ഞാൻ നന്ദി പറയുന്നു.ഓരോ തെറ്റായ വഴിയിൽ നിന്നും എന്നെ നീ സംരക്ഷിച്ചു പോന്നത് എന്റെ ഈ ശരിയായ ദിശയിൽ തിരിച്ചു വിടാൻ വേണ്ടി ആയിരുന്നുവെന്നു പുറകോട്ട് നോക്കുമ്പോൾ ഇന്ന് ഞാൻ മനസ്സിലാക്കുന്നു.. ആയിരം മനുഷ്യ കണ്ണുകളിൽ തെറ്റായ എന്റെ വിധി എന്റെ ആത്മാവിനു ശരിയാണ്.എനിക്ക് വിധിക്കപ്പെടാത്തത് ഒന്നും എന്റെ ജീവിതത്തിൽ നീ അധികകാലം വാഴിച്ചിട്ടില്ല..എന്റെ ജീവിതത്തിൽ നിന്നും എന്നെ വിട്ടു പോകാത്ത എന്തെങ്കിലും ഇന്നും കൂടെ ഉണ്ടെങ്കിൽ അത് എനിക്കുള്ളതാണെന്നു ഞാനിന്നു വിശ്വസിക്കുന്നു.കാരണം എന്റെ തോന്നലുകൾ നീ എനിക്ക് തരുന്ന മുന്നറിയിപ്പുകൾ ആയിരുന്നു...
 
Last edited:
Top