harrycane287
Wellknown Ace

സഹ്യന്റെ മടിത്തട്ടിൽ പൊൻവെയിലിന്റെ വിരിയിട്ട്, മാവേലിമന്നന്റെ സ്മരണകളിൽ മലനാട് ഉണരുന്ന സുന്ദരമുഹൂർത്തമാണ് ഓണം. കർക്കടകത്തിന്റെ കാർമേഘങ്ങൾ മാറി ചിങ്ങനിലാവ് തെളിയുമ്പോൾ, ഓരോ മലയാളിയുടെയും ഹൃദയത്തിൽ പൂവിളിയുടെ മന്ത്രധ്വനികൾ മുഴങ്ങുന്നു. മിറ്റത്ത് വിരിയുന്ന പൂക്കളവും, ഇലയിൽ വിളമ്പുന്ന സദ്യയുടെ സമൃദ്ധിയും, കോടിവസ്ത്രങ്ങളുടെ സുഗന്ധവും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ്മപ്പെടുത്തലുകളാണ്. ജാതിമത ഭേദമന്യേ സർവരും ഒന്നുചേരുന്ന ഈ പൂക്കാലം, ഭൂതകാലത്തിന്റെ പൊൻവസന്തത്തെ ഇന്നിലേക്ക് ആവാഹിച്ചുകൊണ്ട് പ്രത്യാശയുടെയും സ്നേഹത്തിന്റെയും അമൃതവർഷം പൊഴിക്കുന്നു. ഈ പൊന്നോണനാളുകൾ ഏവർക്കും ഐശ്വര്യവും ആനന്ദവും നിറഞ്ഞതാകട്ടെ.