nandini00
Favoured Frenzy
ചില സായാഹ്നങ്ങൾ അറിയാതെ തന്നെ
ചുവടുകളെ കടൽത്തീരത്തിന്റെ ദിശയിലേക്ക്
തിരിച്ചുവിടും…
സൂര്യൻ കടലിലേക്ക് പതിയെ അലിഞ്ഞിറങ്ങുമ്പോൾ , കടൽ എല്ലാ മൗനങ്ങൾക്കും ഒരഭയം നൽകുന്നിടത്ത്,
മനസ്സും , അതുപോലെ തന്നെ
അതിനുള്ളിൽ വർഷങ്ങളായി സൂക്ഷിച്ചുവെച്ച
ചില ഭാരങ്ങളും തിരമാലകളുടെ കൈകളിൽ
ഏൽപ്പിക്കണമെന്ന് തോന്നും.
കടൽത്തിരകൾ നിശ്ശബ്ദമായി
കൊണ്ടുപോയ ചില അടയാളങ്ങൾ പോലെ,
തിരികെ കണ്ടെത്താനാകാതെ പോകുന്ന
ചില മോഹങ്ങൾ…
ഹൃദയത്തോട് ഏറ്റവും ചേർത്ത്
സൂക്ഷിച്ചിട്ടും,
വിധിയുടെ വിരൽത്തുമ്പിൽ നിന്ന്
വീണുപോകുന്ന ചില സ്വപ്നങ്ങൾ…
പിന്നെ തിരകൾ കൊണ്ടുപോകുന്ന ഓരോ മണൽത്തരിയിലും പഴയൊരു സ്വപ്നത്തിന്റെ അടയാളമുണ്ടെന്ന് വിശ്വസിച്ചുകൊണ്ട്, അകലെ അസ്തമിക്കുന്ന സൂര്യനെ നോക്കി വെറുതെ ഇരിക്കണം.
കാരണം,
കടലിന് ഒരു പ്രത്യേക കഴിവുണ്ട്.
മനുഷ്യർക്ക് പറയാൻ കഴിയാത്തതെല്ലാം
അത് നിശ്ശബ്ദമായി കേൾക്കും.
ഒരു തിര വന്ന് കാലുകൾ നനച്ചുപോകുമ്പോൾ,
അത് വെറും ജലസ്പർശമല്ല.
ഉള്ളിൽ വർഷങ്ങളായി നിശ്ശബ്ദമായി കിടന്നിരുന്ന ചില നോവുകളെ ആരോ പതിയെ തലോടുകയാണ്.
ഒഴുകിപ്പോകുന്ന ഭാരങ്ങളെ,
തകർന്നുവീണ മോഹങ്ങളുടെ
ചെറിയ അവശിഷ്ടങ്ങളെ,
നിഴൽപോലെ പിന്നാലെ നടന്ന
ഏകാന്തതകളെ,
പിടിച്ചുനിർത്താതെ,
അവയുടെ യാത്ര നിശ്ശബ്ദമായി
നോക്കിനിൽക്കാൻ കഴിയണം.
എന്നാൽ ,
കടൽത്തീരത്ത് ഉപേക്ഷിക്കുന്ന ചില മോഹങ്ങൾ തിരകളോടൊപ്പം അപ്രത്യക്ഷമാകുന്നില്ല.
അവ,
ഉള്ളിലെ ഏതോ ആഴത്തിൽ
ഉപ്പുരസം നിറഞ്ഞ ഒരു നനഞ്ഞ ഓർമ്മയായി വീണ്ടും തിരികെ വരും….!!!