• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചില വാക്കുകൾ അങ്ങനെയാണ് ..

nandini00

Favoured Frenzy
ചില വാക്കുകൾ
അങ്ങനെയാണ് ..
പറഞ്ഞയാൾ
പാടേ മറന്നുപോയാലും
കേട്ടയാളുടെ മനസ്സിൽ
ഒരിക്കലും മായാതെ കിടന്ന്
അതങ്ങനെ
കുത്തിനോവിച്ചുകൊണ്ടിരിക്കും

മനുഷ്യർ കാത്തുസൂക്ഷിക്കുന്ന
ഏറ്റവും മൂർച്ചയേറിയ ആയുധം
എന്താണെന്ന് ചോദിച്ചാൽ
അത് അവർ ഉതിർത്തുവിടുന്ന
വാക്കുകളാണ്...

പറഞ്ഞയാൾ ഒരുപക്ഷേ
ക്ഷണനേരം കൊണ്ട്
ആ വാക്കുകളെപ്പറ്റി
പാടേ മറന്നുപോയേക്കാം.

അവരുടെ ചിന്തകളിൽ നിന്നോ
ഓർമ്മകളിൽ നിന്നോ
എന്നെന്നേക്കുമായി
അതൊക്കെ മാഞ്ഞുപോയേക്കാം...

പക്ഷേ,
ആ വാക്കുകൾ
ചെന്നുതറച്ച ,
കേട്ടയാളുടെ മനസ്സ്
ഒരുകാലത്തും ശാന്തമാകില്ല....

ആത്മാവിന്റെ ആഴങ്ങളിൽ
ഒരിക്കലും മായാതെ കിടന്ന്,
ഒരു കനൽത്തുണ്ടുപോലെ
അതങ്ങനെ
പൊള്ളിച്ചുകൊണ്ടിരിക്കും...

വാക്കുകൾ
വായുവിൽ അലിഞ്ഞുപോയാലും
അതിന്റെ ആഘാതം
ഹൃദയത്തിൽ അവശേഷിക്കും.

വാക്കുകൾ ഏൽപ്പിച്ച
ആഴത്തിലുള്ള
മുറിവുകളെ ഉണക്കാൻ
കാലത്തിനുപോലും
പലപ്പോഴും സാധിക്കാറില്ല...

തുരുമ്പിച്ച ഒരു സൂചി
ഹൃദയത്തിന്റെ ഭിത്തികളിൽ
നിരന്തരം
കുത്തിയിറക്കുന്നതുപോലെയുള്ള
വേദനയാണത് ..

പ്രത്യേകിച്ചും,
സ്നേഹിച്ചവരിൽ നിന്നും
വിശ്വസിച്ചവരിൽ നിന്നും
കേൾക്കേണ്ടി വരുന്ന
കഠിനമായ വാക്കുകൾ...

കടലിലെ തിരമാലകൾ
തീരത്തെ പാറക്കല്ലുകളെ
നിരന്തരം
ഇടിച്ചുതകർക്കുന്നതുപോലെ,
ഈ വാക്കുകൾ
ഉള്ളിൽക്കിടന്ന്
മനുഷ്യന്റെ
ആത്മവിശ്വാസത്തെയും
സ്വസ്ഥതയെയും
ദിവസേനയെന്നോണം
തകർത്തുകൊണ്ടിരിക്കും...

പറഞ്ഞയാൾ ഒരുപക്ഷേ
ദേഷ്യത്തിന്റെയോ
ആവേശത്തിന്റെയോ
പുറത്തായിരിക്കാം
അത് പറഞ്ഞത്...

അയാൾ അത്
അപ്പോൾത്തന്നെ
മറക്കുകയും ചെയ്തിരിക്കാം.

പക്ഷേ ,
കേട്ടയാളുടെ അവസ്ഥ
അങ്ങനെയായിരിക്കില്ല,
രാത്രികളുടെ നിശബ്ദതയിൽ,
ലോകം മുഴുവൻ
ഉറങ്ങിക്കിടക്കുമ്പോൾ,
ഈ വാക്കുകൾ
ഹൃദയത്തിൽ വന്ന്
വിരുന്നിരിക്കും...

അപ്പോൾ
കണ്ണിൽ നിന്നും ഒഴുകുന്ന
കണ്ണുനീരിന്
കടൽവെള്ളത്തേക്കാൾ
ഉപ്പുരസമുണ്ടാകും...

ഒരു വാക്ക് കൊണ്ട്
തകർത്തുകളഞ്ഞ മനസ്സിനെ
പിന്നീട് എത്ര വലിയ
സ്നേഹപ്രകടനങ്ങൾ കൊണ്ടും
പൂർണ്ണമായി
സുഖപ്പെടുത്താൻ കഴിയില്ല...

മറവി എന്നത്
പറഞ്ഞയാൾക്ക് ലഭിക്കുന്ന
അനുഗ്രഹമാണെങ്കിൽ,
ഓർമ്മ എന്നത്
കേട്ടയാൾക്ക് ലഭിക്കുന്ന
വലിയൊരു ശിക്ഷയാണ്...
------------------------------
 
ചില വാക്കുകൾ
അങ്ങനെയാണ് ..
പറഞ്ഞയാൾ
പാടേ മറന്നുപോയാലും
കേട്ടയാളുടെ മനസ്സിൽ
ഒരിക്കലും മായാതെ കിടന്ന്
അതങ്ങനെ
കുത്തിനോവിച്ചുകൊണ്ടിരിക്കും

മനുഷ്യർ കാത്തുസൂക്ഷിക്കുന്ന
ഏറ്റവും മൂർച്ചയേറിയ ആയുധം
എന്താണെന്ന് ചോദിച്ചാൽ
അത് അവർ ഉതിർത്തുവിടുന്ന
വാക്കുകളാണ്...

പറഞ്ഞയാൾ ഒരുപക്ഷേ
ക്ഷണനേരം കൊണ്ട്
ആ വാക്കുകളെപ്പറ്റി
പാടേ മറന്നുപോയേക്കാം.

അവരുടെ ചിന്തകളിൽ നിന്നോ
ഓർമ്മകളിൽ നിന്നോ
എന്നെന്നേക്കുമായി
അതൊക്കെ മാഞ്ഞുപോയേക്കാം...

പക്ഷേ,
ആ വാക്കുകൾ
ചെന്നുതറച്ച ,
കേട്ടയാളുടെ മനസ്സ്
ഒരുകാലത്തും ശാന്തമാകില്ല....

ആത്മാവിന്റെ ആഴങ്ങളിൽ
ഒരിക്കലും മായാതെ കിടന്ന്,
ഒരു കനൽത്തുണ്ടുപോലെ
അതങ്ങനെ
പൊള്ളിച്ചുകൊണ്ടിരിക്കും...

വാക്കുകൾ
വായുവിൽ അലിഞ്ഞുപോയാലും
അതിന്റെ ആഘാതം
ഹൃദയത്തിൽ അവശേഷിക്കും.

വാക്കുകൾ ഏൽപ്പിച്ച
ആഴത്തിലുള്ള
മുറിവുകളെ ഉണക്കാൻ
കാലത്തിനുപോലും
പലപ്പോഴും സാധിക്കാറില്ല...

തുരുമ്പിച്ച ഒരു സൂചി
ഹൃദയത്തിന്റെ ഭിത്തികളിൽ
നിരന്തരം
കുത്തിയിറക്കുന്നതുപോലെയുള്ള
വേദനയാണത് ..

പ്രത്യേകിച്ചും,
സ്നേഹിച്ചവരിൽ നിന്നും
വിശ്വസിച്ചവരിൽ നിന്നും
കേൾക്കേണ്ടി വരുന്ന
കഠിനമായ വാക്കുകൾ...

കടലിലെ തിരമാലകൾ
തീരത്തെ പാറക്കല്ലുകളെ
നിരന്തരം
ഇടിച്ചുതകർക്കുന്നതുപോലെ,
ഈ വാക്കുകൾ
ഉള്ളിൽക്കിടന്ന്
മനുഷ്യന്റെ
ആത്മവിശ്വാസത്തെയും
സ്വസ്ഥതയെയും
ദിവസേനയെന്നോണം
തകർത്തുകൊണ്ടിരിക്കും...

പറഞ്ഞയാൾ ഒരുപക്ഷേ
ദേഷ്യത്തിന്റെയോ
ആവേശത്തിന്റെയോ
പുറത്തായിരിക്കാം
അത് പറഞ്ഞത്...

അയാൾ അത്
അപ്പോൾത്തന്നെ
മറക്കുകയും ചെയ്തിരിക്കാം.

പക്ഷേ ,
കേട്ടയാളുടെ അവസ്ഥ
അങ്ങനെയായിരിക്കില്ല,
രാത്രികളുടെ നിശബ്ദതയിൽ,
ലോകം മുഴുവൻ
ഉറങ്ങിക്കിടക്കുമ്പോൾ,
ഈ വാക്കുകൾ
ഹൃദയത്തിൽ വന്ന്
വിരുന്നിരിക്കും...

അപ്പോൾ
കണ്ണിൽ നിന്നും ഒഴുകുന്ന
കണ്ണുനീരിന്
കടൽവെള്ളത്തേക്കാൾ
ഉപ്പുരസമുണ്ടാകും...

ഒരു വാക്ക് കൊണ്ട്
തകർത്തുകളഞ്ഞ മനസ്സിനെ
പിന്നീട് എത്ര വലിയ
സ്നേഹപ്രകടനങ്ങൾ കൊണ്ടും
പൂർണ്ണമായി
സുഖപ്പെടുത്താൻ കഴിയില്ല...

മറവി എന്നത്
പറഞ്ഞയാൾക്ക് ലഭിക്കുന്ന
അനുഗ്രഹമാണെങ്കിൽ,
ഓർമ്മ എന്നത്
കേട്ടയാൾക്ക് ലഭിക്കുന്ന
വലിയൊരു ശിക്ഷയാണ്...
------------------------------
Athu kndanu chilapp maravi oru anugraham anennu parayune
 
Top