• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചില മനുഷ്യരും..!!

nandini00

Wellknown Ace
ചില ചിരികൾ.. ചിലയിടങ്ങൾ...
ചില വാക്കുകൾ.. ചില നോവുകൾ..
ചില ഓർമ്മകൾ..
പിന്നെ ചില മനുഷ്യരും..!!
കാലം എത്രയൊക്കെ വേഗത്തിൽ മുന്നോട്ട് പാഞ്ഞാലും, നമ്മളിൽ പല മാറ്റങ്ങൾ വരുത്തിയാലും മനസ്സിന്റെ ഒരു കോണിൽ ചിലതൊക്കെ ഒട്ടും മായാതെ അങ്ങനെ തന്നെ കിടപ്പുണ്ടാകും. ഒരു തരി മങ്ങൽ പോലും ഏൽക്കാതെ...
നമ്മൾ ഒരുമിച്ച് ഇരുന്ന് ഒരുകാലത്ത് പൊട്ടിച്ചിരിച്ച ആ ഇടങ്ങളിലൂടെ ഇന്നും തനിച്ചു നടക്കുമ്പോൾ, കാതുകളിൽ വന്ന് വീഴുന്ന ചില പഴയ വാക്കുകളുണ്ട്. അന്നത് വെറുമൊരു തമാശയോ അല്ലെങ്കിൽ സാധാരണ ഒരു സംസാരമോ ആയിരുന്നിരിക്കാം. പക്ഷേ ഇന്നോർക്കുമ്പോൾ അത് നെഞ്ചിൽ ഒരു ചെറിയ നോവായി വന്ന് തറയ്ക്കും.
ചില മനുഷ്യർ അങ്ങനെയാണ്.. നമ്മുടെ ജീവിതത്തിൽ നിന്നും അവർ മാറി നടന്നിട്ടുണ്ടാകാം, അല്ലെങ്കിൽ സാഹചര്യങ്ങൾ കൊണ്ട് നമ്മൾ തമ്മിൽ അകന്നിട്ടുണ്ടാകാം. എങ്കിലും അവരുടെ ഓർമ്മകൾക്ക് ഇന്നും ജീവനുണ്ട്. ഒരു പഴയ പാട്ട് കേൾക്കുമ്പോഴോ, പരിചിതമായ ഏതെങ്കിലും വഴിയിലൂടെ കടന്നുപോകുമ്പോഴോ അറിയാതെ മനസ്സ് പഴയ കാലത്തേക്ക് ഒരു വട്ടം കൂടി ഓടിയെത്തും.
മാറ്റമില്ലാത്തതായി ഒന്നുമില്ലെന്ന് പറയുമ്പോഴും, മാറ്റാൻ പറ്റാത്തതായി ഇങ്ങനെയുള്ള ചിലതുണ്ട്. ഓർമ്മകളുടെ ആ താളുകളിൽ ഇന്നും ജീവിക്കുന്ന ചില ചിരികളും, ചില നോവുകളും... പിന്നെ നമ്മളെ നമ്മളാക്കിയ ആ മനുഷ്യരും..!
വഴികളും കാഴ്ചകളും മാറിയാലും, ഉള്ളിൽ സൂക്ഷിച്ച ആ 'ചിലത്' എന്നും അതുപോലെ തന്നെയുണ്ടാകും... പ്രിയപ്പെട്ട ഒന്നായി!
 
Top