Galaxystar
Wellknown Ace
കനകമെഴുന്നൊരു ചിങ്ങപ്പുലരികളിൽ
കളകാഞ്ചിത സൗരഭ്യമൊളിവീശിടുമ്പോൾ
കനകമയൂരമാം സുമങ്ങളിലൊളിയുന്നു
കമനീയ വസന്തത്തിൻ പ്രണയവർണ്ണങ്ങൾ !
ചിങ്ങവെയിലോളത്തിൻ ലാസ്യലാളനയിൽ
ചിത്രപതംഗത്തിൻ മൃദുസ്പർശമോടെ
ചിത്രലേഖയാം സുസ്മിത സൂനങ്ങൾ
ചിത്രാസനമൊരുക്കിയോ ഊർവ്വിക്കഴകായ് !
വലയിത ഗോപുര തിലകോജ്വാലയിൽ
വാതായന മുഖമണ്ഡലങ്ങൾ പ്രശോഭിച്ചീടവെ ;
വാത്സല്യവാദനമരുളിടും പ്രകൃതിയും
വാരിളം തെന്നലാൽ പുളകമണിയുന്നു !
പരിമിതകിരണത്തിൻ യാത്രാമൊഴിയിൽ
പരിജനവൃന്ദങ്ങളിടറിടും മനമോടെ;
പരിഭവം മൊഴിയുന്നോ,യിതളുകള ടർന്നു-
പരിവേദനത്താൽ, പോക്കുവെയിലിൻ സിന്ദൂരബിന്ദുവിൽ
പൂങ്കുന്നം.

കളകാഞ്ചിത സൗരഭ്യമൊളിവീശിടുമ്പോൾ
കനകമയൂരമാം സുമങ്ങളിലൊളിയുന്നു
കമനീയ വസന്തത്തിൻ പ്രണയവർണ്ണങ്ങൾ !
ചിങ്ങവെയിലോളത്തിൻ ലാസ്യലാളനയിൽ
ചിത്രപതംഗത്തിൻ മൃദുസ്പർശമോടെ
ചിത്രലേഖയാം സുസ്മിത സൂനങ്ങൾ
ചിത്രാസനമൊരുക്കിയോ ഊർവ്വിക്കഴകായ് !
വലയിത ഗോപുര തിലകോജ്വാലയിൽ
വാതായന മുഖമണ്ഡലങ്ങൾ പ്രശോഭിച്ചീടവെ ;
വാത്സല്യവാദനമരുളിടും പ്രകൃതിയും
വാരിളം തെന്നലാൽ പുളകമണിയുന്നു !
പരിമിതകിരണത്തിൻ യാത്രാമൊഴിയിൽ
പരിജനവൃന്ദങ്ങളിടറിടും മനമോടെ;
പരിഭവം മൊഴിയുന്നോ,യിതളുകള ടർന്നു-
പരിവേദനത്താൽ, പോക്കുവെയിലിൻ സിന്ദൂരബിന്ദുവിൽ
പൂങ്കുന്നം.
