.
ആ നക്ഷത്രം, ചന്ദ്രനോട്, ഓരോ ദിവസവും കുറേശ്ശെക്കുറേശ്ശയായി അടുക്കുന്നുണ്ട്. കറുത്ത പൗർണ്ണമി രാത്രിയിൽ, ദിവ്യജ്യോതിസ്സോടുകൂടിയ അവനെ അവൾ കണ്ടു. അന്ധമായി ആരാധിച്ചുപോയി. പിന്നെ ഓരോ ദിവസവും രഹസ്യത്തിന്റെ കാൽവയ്പുകളോടെ അവൾ അടുത്തടുത്തു വരുന്നു. ഒടുവിൽ അവനോട് വളരെയടുത്ത നാളിൽ, അവൾ ആശ്വസിക്കുന്നു.
''നാളെ അവന്റെ കൈകളിൽ"
പിറ്റേന്ന് നക്ഷത്രകാമുകി വിശാലമായ ആകാശത്തിൽ കൺമിഴിക്കുമ്പോൾ ചന്ദ്രനില്ല. പരന്ന ഇരുട്ടിന്റെ കരയില്ലാത്ത കടലിൽ അവളൊറ്റയ്ക്ക് മുഖം പൊത്തിനിന്നു തേങ്ങും. കറുത്തവാവിന്റെ രാത്രിയിൽ ആരും ആ കണ്ണുനീർത്തുള്ളികൾ ശ്രദ്ധിച്ചെന്നുവരില്ല...