Galaxystar
Favoured Frenzy
നിലാച്ചന്തമൂറും നദീതീര ഭൂവിൽ
നിശാഗന്ധിപ്പൂവിൻ മദംപൂക്കും ഗന്ധം
പ്രണയാർദ്രനായിന്ന് ഞാൻ പാടും ഗീതം
കുളിർകാറ്റ് തേരിൽ നിനക്കായ് നൽകി
മുഴങ്ങുന്നു കാതിൽ നിൻ-
ഹൃദയത്തിൻ താളം
മിടിക്കുന്നു നെഞ്ചം പെരുമ്പറപോലെ
മിഴിപൂട്ടി നിൽപ്പൂ ഞാനി-
പ്പടവിങ്കൽ
നിളാദേവി നൽകി കുളിർചുംബനങ്ങൾ
നിലാപ്പൊയ്ക പൂത്തു വിരിഞ്ഞൂ വസന്തം
നിനക്കായ് നൽകി അതിൽ കോർത്ത ഹാരം
ഇലച്ചീന്തിലെന്റെ മണിക്കുങ്കുമങ്ങൾ
നിനക്കായ് ചാർത്താൻ കൊതിച്ചിന്നു നിൽപ്പൂ.
നിശാഗന്ധിപ്പൂവിൻ മദംപൂക്കും ഗന്ധം
പ്രണയാർദ്രനായിന്ന് ഞാൻ പാടും ഗീതം
കുളിർകാറ്റ് തേരിൽ നിനക്കായ് നൽകി
മുഴങ്ങുന്നു കാതിൽ നിൻ-
ഹൃദയത്തിൻ താളം
മിടിക്കുന്നു നെഞ്ചം പെരുമ്പറപോലെ
മിഴിപൂട്ടി നിൽപ്പൂ ഞാനി-
പ്പടവിങ്കൽ
നിളാദേവി നൽകി കുളിർചുംബനങ്ങൾ
നിലാപ്പൊയ്ക പൂത്തു വിരിഞ്ഞൂ വസന്തം
നിനക്കായ് നൽകി അതിൽ കോർത്ത ഹാരം
ഇലച്ചീന്തിലെന്റെ മണിക്കുങ്കുമങ്ങൾ
നിനക്കായ് ചാർത്താൻ കൊതിച്ചിന്നു നിൽപ്പൂ.