• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കഥകളുടെ പെരുന്തച്ചന് പ്രണാമം

  • Thread starter ആരാധിക (Aaradhika)
  • Start date

ആരാധിക (Aaradhika)

Guest
അവസാനം ആ ഇരുട്ടിന്റെ ആത്മാവും കളമൊഴിഞ്ഞു തണുത്തുറഞ്ഞൊരു മഞ്ഞുകാലത്ത്....
കൊഴിയാൻ മടിഞ്ഞുനിന്ന ഒടുവിലെ വസന്തത്തെയും കൂട്ടി എഴുത്തിന്റെ മുത്തച്ഛൻ യാത്രയായി...
വായിക്കാൻ തുടങ്ങിയ നാൾമുതൽ ഞാൻ വായിച്ചതൊക്കെയും എംടി യെയും ബഷീറിനെയും , മാധവിക്കുട്ടിയെയും മാത്രമാണ്..ഇടയ്ക്ക് ബന്യാമിനും കെ.ർ മീരയും വഴിതെറ്റി വന്നുവെങ്കിലും അഖിൽ പി ധർമൻ വരെ എത്തിനിൽക്കുന്ന എൻ്റെ വായന വഴികളിലിപ്പോഴും ഞാൻ തേടുന്നത് അവരെമാത്രമാണ്....

എഴുത്തിനൊരു സൗന്ദര്യമുണ്ട്....രഹസ്യമുണ്ട്....എഴുതുന്നവനും അത് വായിക്കുന്നവനും മാത്രം മനസിലാകുന്ന , അനുഭവവേദ്യമാകുന്ന ഒന്ന്...അത് തന്നെയാണ് എഴുത്തിന്റെ മാസ്മരികതയും.....

"കടം ചോദിച്ചൊരു സായാഹ്നമിപ്പോഴും ബാക്കി കിടപ്പുണ്ട് ....മറക്കരുതേ..." (മഞ്ഞ്)

വീട്ടാക്കടം ബാക്കി വെച്ച് 'മഞ്ഞി' ന്റെ എഴുത്തുകാൻ യാത്രയാകുമ്പോൾ മുറിവേറ്റ ഹൃദയവുമായി നാലുകെട്ടിന്റെ പടിക്കെട്ടിൽ വേപഥുവോടെ നിൽക്കുന്നു ഞാനിപ്പോഴും.....വെറുതെയെങ്കിലും മനസ്സാഗ്രഹിക്കുന്നു രണ്ടാമൂഴത്തിനായി...
~
ആരാധിക

mt.jpg
 
Last edited by a moderator:

View attachment 287980

സ്‌നാനഘട്ടങ്ങളുറങ്ങുന്നു.
കാലഭൈരവനിപ്പോഴും റോന്ത് ചുറ്റുന്നുണ്ടാവും. മണികര്‍ണികയിലും ഹരിശ്ചന്ദ്രഘട്ടത്തിലും ഇപ്പോഴും ശവങ്ങള്‍ കത്തിയെരിയുന്നുണ്ടാവും.
ആനന്ദവനവും മഹാശ്മശാനവുമായ ഈ നഗരം വീണ്ടും ഒരിടത്താവളമായിത്തീര്‍ന്നു. നാളെ വീണ്ടും യാത്രയാരംഭിക്കുന്നു. മറ്റൊരിടത്താവളത്തിലേയ്ക്ക്...
 
Top