.
ഒരാളുടെ ഉള്ളിൽ ഒരു ഓർമ്മയായി ബാക്കിയാവണമെങ്കിൽ, കൊഴിഞ്ഞുപോയ കാലങ്ങളിൽ അയാൾ ഹൃദയത്തിൽ അത്രമേൽ തീവ്രമായി അടയാളപ്പെട്ടിരിക്കണം.
ആ ഓർമ്മകളെ നിർബന്ധിച്ച് മറവിയിലേക്ക് കുഴിച്ചുമൂടിയിട്ടുണ്ടെങ്കിൽ, ഒരിക്കൽപ്പോലും ഓർക്കാൻ ആഗ്രഹിക്കാത്തവിധം നെഞ്ചുപിളർക്കുന്നൊരു വേദന സമ്മാനിച്ച് അയാൾ മടങ്ങിയിരിക്കണം.
എന്നിട്ടും ആ മറവിക്കപ്പുറത്തുനിന്നും അതൊരു നോവായി വീണ്ടും മിഴിച്ചു നോക്കുന്നുണ്ടെങ്കിൽ... സ്വന്തം ശരിതെറ്റുകളുടെ കണക്കുപുസ്തകത്തിൽ ഉത്തരം കിട്ടാതെ തോറ്റുപോയൊരു മനുഷ്യനായിരിക്കണം അയാൾ.

Last edited: