• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓർമ്മകൾ..

nandini00

Favoured Frenzy
"നിന്റെ വരികളിലെല്ലാം എപ്പോഴും പ്രണയവും വിരഹവും മാത്രമാണല്ലോ എന്ന് പലരും ചോദിക്കാറുണ്ട്... അവർക്കറിയില്ലല്ലോ എന്നെ എഴുതിക്കുന്നത് എന്താണെന്ന്!"

എവിടെയോ പോയ്മറഞ്ഞ എൻ്റെ പ്രണയത്തിന്റെ നിറമുള്ള ഓർമ്മകളോ, അതോ ഓരോ വരിയിലും വിരഹം മാത്രം പടർത്തുന്ന എൻ്റെ കണ്ണീർ മഷിത്തുള്ളികളോ..?

ഓർമ്മകൾ കുത്തിനോവിച്ച് മനസ്സ് വിങ്ങിപ്പൊട്ടുമ്പോൾ, ഉള്ളിലെ നീറ്റലിന് ഒരിത്തിരി ആശ്വാസം കണ്ടെത്താനാണ് ഞാൻ എഴുതാനിരിക്കുന്നത്.
അത് മാത്രമല്ല...
ലോകത്തിന്റെ ഏതോ ഒരിടത്തിരുന്ന് എൻ്റെ ഈ അക്ഷരങ്ങൾ വായിക്കുന്ന ഒരാളുണ്ട് എൻ്റെ പ്രിയപ്പെട്ടവൾ! ആ ഒരു ചിന്ത മാത്രമാണ് ഓരോ നിമിഷവും എന്നെക്കൊണ്ട് ഇനിയും എഴുതിക്കുന്നത്.

നിൻ്റെ ഓർമ്മകളുടെ നോവറിഞ്ഞ് മനസ്സ് മരവിച്ചുപോകുന്ന നേരങ്ങളിലൊക്കെയും എൻ്റെ വിരലുകൾ ചലിക്കുന്നത് നിനക്കുവേണ്ടി മാത്രമാണ്.

നിന്നെക്കുറിച്ചല്ലാതെ വേറെന്താണ് എനിക്ക് എഴുതാനറിയുക? എന്നിലെ എഴുത്തുകാരനെത്തന്നെ ജനിപ്പിച്ചത് നീ തന്ന പ്രണയവും ഈ വിരഹവുമല്ലേ...

ഇനിയെന്റെ ജീവിതത്തിലേക്ക് ആരെല്ലാം കടന്നുവന്നാലും, നീ തന്ന സ്നേഹത്തിനൊരു പകരമാവില്ല. ഒരിക്കലുമാകില്ല...
അതെ, നിനക്ക് തുല്യം നീ മാത്രമാണ്! ❤️

നിന്നെ നഷ്ടപ്പെടുത്തിയതോർത്ത് ഇന്നെൻ്റെ നെഞ്ച് പിടയുന്നുണ്ട്. നിൻ്റെ സ്നേഹത്തിൻ്റെ ആഴവും മൂല്യവും ഞാൻ തിരിച്ചറിഞ്ഞപ്പോഴേക്കും, തിരികെ വരാനാവാത്ത വിധം ഒരുപാട് ദൂരേക്ക് നീ പറന്നകന്നിരുന്നു..

എങ്കിലും, അന്ന് നീ പകർന്നുതന്ന സ്നേഹത്തിന്റെ നീർക്കണങ്ങൾ തന്നെയാണ് ഇന്നും എൻ്റെ ഹൃദയത്തിലേക്ക് ജീവശ്വാസം പോലെ ഇറ്റുവീഴുന്നത്.

പ്രണയത്തിൽ ഞാൻ തോറ്റുപോയിട്ടുണ്ടാകാം...
പക്ഷേ, നിന്നോളം മറ്റൊന്നുമില്ലാത്ത എൻ്റെ ഏകാന്തതയിൽ, നിന്റെ ഓർമ്മകളിലൂടെ ഞാൻ ഇന്നും ജീവിക്കുന്നു....❤️


"എഴുത്തിലൂടെയോ വായനയിലൂടെയോ ഉള്ളിലെ വിഷാദങ്ങൾ മറക്കാൻ ശ്രമിക്കാറുള്ളവരാണോ നിങ്ങൾ? നിങ്ങളുടെ അഭിപ്രായം താഴെ കുറിക്കൂ....
 
Top