ഇന്ന് ഞാൻ ഉമ്മാടെ വീട്ടിൽ ഒരു വിരുന്നിന് പോയി ..
അങ്ങനെ വിരുന്ന് ന്ന് ഒക്കെ പറഞ്ഞ ചെലപ്പോ ഒരുപാട് ഫോർമൽ ആവും...
സത്യം പറഞ്ഞ കൊറേ ആയി അവിടെ പോയിട്ട് ... പണ്ടൊക്കെ ആഴ്ച്ചേൽ ഒരിക്കെ എങ്കിലും പോവായിരുന്നു...
ഞാൻ ജോലിക്ക് ജോയിൻ ആയ ശേഷം അത് ഒരുപാട് കൊറഞ്ഞു...
ഉപ്പപ്പ എന്നും വിളിക്കും... Literally... എന്നും...
വരാൻ പറയും...
ജോലി അല്ലെ... ഒഴിവുള്ളപ്പോ വരാം എന്ന് പറയും..
ഇന്നലെ പക്ഷെ ആ ഒഴിവ് പറച്ചിൽ നടന്നില്ല...
"നീ ഇങ് വാ... ചോറ് കൈച്ചിട്ട് പോവാ.."
"എനക്ക് കൊറേ മീറ്റിംഗ്സ് ഇണ്ട് ഉപ്പപ്പാ... വന്ന അതൊക്കെ ചിറ്റും..."
"പത്ത് മിനിറ്റ് മോളെ...ചോറ് കഴിച്ചിട്ട് പൊക്കോ..."
മറിച്ച് ഒന്നും പറയാൻ ഇല്ലായിരുന്നു...
ഒരു മൂളലിൽ അത് ഒതുക്കി...
എന്തായാലും പോവാം ന്ന ഉപ്പേം ഉമ്മേം പറഞ്ഞു...
അങ്ങനെ ഇന്ന് അവിടെ എത്തി...
എത്തിയപ്പോ ഉപ്പപ്പേം മാമേം പൊറത്ത് അടുക്കളേൽ ബിരിയാണി ദം ഇടുന്നു...
മാമി അകത്ത് സാലഡ് ഇണ്ടാക്കിണ്ട്.. കൂടെ മൂത്ത മോളും...
ഞങ്ങളെ കണ്ട് ഉപ്പപ്പ ഫ്രന്റിലേക്ക് വന്നു...
"ആ എത്യാ... എവിടെ മോളെ ഇയ്യ്... അന്നെ എന്ന് കണ്ടതാ..."
ഒരു ചിരിയിൽ അതും ഞാൻ ഒതുക്കി...
"വായോ..."
ഞങ്ങൾ എല്ലാരും അകത്ത് കേറി...
മക്കൾ മൂന്നാളും വന്ന് ന്റെ അടുത്ത നിന്നു... അവർക്ക് ആകെ ഒള്ള താത്ത ആണ് ഞാൻ...
ഞാൻ അവരുടെ തലേൽ തലോടി..
"എന്തെല്ലാ..."
അവരും അതിനെ ഒരു ചിരിയിൽ ഒതുക്കി ഒന്ന് ഞെളിഞ്ഞു...
"എങ്ങനെ പോണു സ്കൂൾ...?"
അത് അവർ ഒരു മൂളലിൽ ഒതുക്കി...
മൂത്തവൾ "നല്ലതന്നെ" എന്ന ഒറ്റ വാക്കിലും...
ഉപ്പപ്പ തിരക്കിട്ട് അടുക്കളേൽ പോയി തിരിച്ച് കയ്യിൽ എന്തോ ആയി വന്നു.. അത് എന്റെ നേരെ നീട്ടി...
ഒരു നാല് മണി അണ്ടിപ്പരിപ്പ്... ബിരിയാണീൽ ഇടാൻ വറുക്കൂലെ... അത്.. ബിരിയാണീൽ ഫുൾ ഇടാതെ എനക്ക് എടുത്തു വെച്ചതാ...
ബിരിയാണീൽ ഇട്ടാ അണ്ടിപ്പരിപ്പ് ഞാൻ കൈക്കൂല... അതോണ്ട്...
എനിക്ക് ഓർമ വെച്ച നാൾ തൊട്ട് ഇത് ശീലാ...
ഇന്ന് 26 വയസ്സിൽ ഞാൻ നിക്കുമ്പോഴും ഉപ്പപ്പ അത് മറന്നില്ല...
ചെറുതായി കണ്ണ് നനഞ്ഞു തോന്നണു...
അത് മറയ്ക്കാൻ ഒരു വല്യേ ഇളി മുഖത്ത് വരുത്തി അത് വാങ്ങി കയ്ച്ചു...
പിന്നെ കൊറച്ചു നേരം വർത്താനൊക്കെ പറഞ്ഞ് ഇരുന്നു...
അങ്ങനെ ചോറ് വിളമ്പി... ചിക്കൻ ബിരിയാണി... അവിടെ എല്ലാർക്കും ബീഫ് ആണ് ഇഷ്ട്ടം.. പക്ഷെ എനിക്ക് ഇഷ്ട്ടല്ല.. അതോണ്ട് ഞാൻ വരുമ്പോ ചിക്കൻ മാത്രം...
എല്ലാരും കൈക്കാൻ ഇരുന്നു ...
അതിന്റെ എടേൽ ഉപ്പപ്പ
"ചിക്കൻ എടുത്തീലെ "
"ആ അത് മറന്നു..."
മാമി ണീറ്റ് അടുക്കളേൽ പോയി ഒരു ബൗൾ ആയിട്ട് വന്നു..
അതിൽ ഫുള്ള് ചിക്കൻ പൊരിച്ചത്...
ദം ബിരിയാണിലെ ചിക്കൻ ഞാൻ കൈക്കൂല...
അതോണ്ട് എനിക്ക് വേണ്ടി മാത്രം ചിക്കൻ പൊരിച്ച് വെച്ചതാ...
ജോലിക്ക് കേറണേന് മുന്നേ വീട്ടിൽ വൈക്കുമ്പോ മാത്രം ആൺ നമ്മൾ ചിക്കൻ ബീഫ് ഒക്കെ കൈക്കൽ... വല്ലപ്പോഴും പൊറത്ത് പോയി കയ്ച്ചാൽ കൈച്ചു...
എന്ന ജോലിക്ക് പോയി തുടങ്ങിയ ശേഷം മിക്ക ദിവസോം അതൊക്കെ ശീലാ...
പക്ഷെ അതിനൊന്നും ഇല്ലാത്ത ഒരു ടേസ്റ്റ് ഇന്ന് ചിക്കൻ പൊരിച്ചതിന് തോന്നി...
കൈപ്പുണ്യം കൊണ്ട് ആവൂലെ...

Privilege of that eldest grand daughter...

Some flavours are never about the masalas; they’re about the memories they carry. 