അവിചാരിതമായാണ് ഞാൻ അവളെ പരിചയപ്പെടുന്നത്. വസന്തത്തിന്റെ ഒരു കുളിർക്കാറ്റുപോലെയാണ് അവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ആദ്യം കേവലം സൗഹൃദം മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ. എന്നാൽ, ആ സൗഹൃദം എത്ര പെട്ടെന്നാണ് മറ്റൊന്നുമായി താരതമ്യം ചെയ്യാൻ കഴിയാത്തവിധം ആഴമുള്ള ഒന്നായി മാറിയത്! എനിക്ക് എന്റെ എല്ലാ മുഖംമൂടികളും അഴിച്ചുവെച്ച്, തികച്ചും ഞാനായിത്തന്നെ ഇരിക്കാൻ കഴിയുന്ന ഒരേയൊരു സുരക്ഷിത താവളമായി അവൾ മാറി. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഭ്രാന്തൻ ചിന്തകളും യാതൊരു മടിയുമില്ലാതെ പങ്കുവെക്കാൻ എനിക്ക് ലഭിച്ച ഏക ഇടം.
പകലുകളും രാത്രികളും ഞങ്ങളുടെ സംഭാഷണങ്ങളാൽ ധന്യമായി. മെസ്സേജുകളിൽ തുടങ്ങി, പിന്നീട് മണിക്കൂറുകൾ നീളുന്ന ഫോൺ കോളുകളിലേക്ക് ഞങ്ങൾ വഴിമാറി. രാത്രിയുടെ നിശ്ശബ്ദതയിൽ, ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ, ഞങ്ങളുടെ ശബ്ദങ്ങൾ മാത്രം പരസ്പരം കോർത്തിണക്കപ്പെട്ടു. ഉറക്കമില്ലാത്ത ആ രാത്രികൾ എന്റെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറി. മാസങ്ങൾ കൊഴിഞ്ഞുപോയതറിഞ്ഞതേയില്ല. ആ ബന്ധത്തിന്റെ ആഴം കൂടിയപ്പോൾ അവൾ അവളുടെ കുടുംബത്തെക്കുറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചും എന്നോട് തുറന്നുപറഞ്ഞു; ഞാൻ എന്റെ ജീവിതവും അവൾക്ക് മുന്നിൽ അനാവരണം ചെയ്തു. പരസ്പരം നന്നായി അറിയുന്ന, മനസ്സിലാക്കുന്ന രണ്ട് ആത്മാക്കളായി ഞങ്ങൾ മാറി.
"ഒരുപക്ഷേ, ആ നാളുകളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വസന്തകാലം. എന്നാൽ വരാനിരിക്കുന്ന ശരത്കാലത്തിന്റെ കാഠിന്യത്തെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല..."
അങ്ങനെയരിക്കെ ഒരു ദിവസം, തികച്ചും അപ്രതീക്ഷിതമായി അവൾ ആ കാര്യം പറഞ്ഞു. പരീക്ഷകൾ അടുത്തു വരികയാണെന്നും, ഇനി പഠനത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അവൾ എന്നെ അറിയിച്ചു. അവളുടെ ഭാവിയെ കരുതി, കനത്ത ഹൃദയത്തോടെയാണെങ്കിലും ഞാൻ അതിന് സമ്മതിച്ചു. "ഞാൻ നിനക്കായി കാത്തിരിക്കാം..." എന്ന് സ്നേഹത്തോടെ അവൾക്ക് ഉറപ്പും നൽകി.
ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും വഴിമാറി. ഓരോ നിമിഷവും ഒരു യുഗം പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അവളുടെ ഒരു സന്ദേശത്തിനായോ, ഒരു മിനിറ്റ് നീളുന്ന കോളിനായോ ഞാൻ ചതഞ്ഞരഞ്ഞ മനസ്സോടെ കാത്തിരുന്നു. ഒടുവിൽ, ഒരു ശുഭദിനത്തിൽ ഞാൻ ആ ക്രൂരമായ സത്യം തിരിച്ചറിഞ്ഞു...അവളുടെ പരീക്ഷകളോ തിരക്കുകളോ ആയിരുന്നില്ല ആ അകൽച്ചയ്ക്ക് കാരണം. ഞാൻ അവൾക്കൊരു ബാധ്യതയായി മാറിക്കഴിഞ്ഞിരുന്നു!
എന്നെ ഒഴിവാക്കാൻ, എന്നിൽ നിന്ന് അകന്നുപോകാൻ അവൾ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ആ നിമിഷം... എന്റെ ഉള്ളിൽ എന്തോ ഒന്ന് തകർന്നുപോയി. അത് വെറുമൊരു സങ്കടമായിരുന്നില്ല, എന്റെ ആത്മാവിനെ തുളച്ചുകയറിയ കഠിനമായ വേദനയായിരുന്നു. എന്റെ ഹൃദയം അത്രമേൽ തകർന്നുതരിപ്പണമായിക്കഴിഞ്ഞിരുന്നു; ഈ ലോകത്തിലെ ഒരു പശയ്ക്കും, ഒരു സ്നേഹത്തിനും ഇനി ആ കഷണങ്ങളെ ഒട്ടിച്ച് ചേർക്കാൻ കഴിയില്ല അത്രത്തോളം ആഴത്തിലായിരുന്നു ആ മുറിവ്.