Galaxystar
Favoured Frenzy
പ്രണയ മന്ത്രങ്ങൾ കുറുകുന്ന പ്രാവുപോൽ കുറുകി പറഞ്ഞ പ്രണയ കാലം.
ഇലയുടെ മർമ്മരം
കാതിൽ പതിയുമ്പോൾ
പ്രണയത്തിൻ ഭാഷയെന്നു തോന്നും.
തിര മുറിയാത്തൊരു
മഴയിലൂടെ ഇരുവഴിയായി
പിരിയുന്ന നേരത്ത്
എഴുതി തീരാതെ പോയൊരാ പ്രണയ കാവ്യം.
മഴയത്ത് നനയാതെ,
വെയിലേറ്റ് വാടാതെ
ഹൃദയത്തിൻ താളിൽ ഞാൻ
ഭദ്രമായി ചേർത്തുവച്ചു.
എൻ കൈവെള്ളമേൽ
നിൻ വിരൽ തുമ്പിനാൽ ചാലിച്ച ചിത്രത്തിൻ വർണങ്ങൾ എവിടെയോ മാഞ്ഞുപോയി.
ഒറ്റയ്ക്കിരിക്കുമ്പോൾ പലവട്ടം നിന്നോർമ്മകൾ എന്നെ തഴുകി പോയിടുന്നു.
അത്രയ്ക്ക് പ്രിയമോടെയിന്നും നിന്നോർമ്മകൾ
മായാതെ മനസ്സിൽ ചേർന്നിരിപ്പു.