Galaxystar
Wellknown Ace
ജീവിതത്തിലെ എല്ലാ വിടവാങ്ങലുകളും തുറന്നു പറഞ്ഞു തന്നെയാവണമെന്നില്ല. ചില ഒഴിഞ്ഞു മാറലുകൾ തുറന്നു പറയാതെയായിരിക്കും. ഒരിക്കലും നമ്മളോട് "പോകൂ" എന്ന് അവർ പറയുന്നില്ല, പക്ഷേ "ഇനി നിനക്കിവിടെ സ്ഥലം ഇല്ല" എന്ന് നമ്മെ അനുഭവിപ്പിക്കുകയാണ്.
ചിലർ നമ്മെ ചേർത്ത് പിടിക്കേണ്ട സമയങ്ങളിൽ തന്നെ തള്ളി മാറ്റും. ആശ്രയം തേടുന്ന നിമിഷങ്ങളിൽ നമ്മെ ഒറ്റപ്പെടുത്തും. കുറ്റമൊന്നുമില്ലെങ്കിലും കുറ്റക്കാരനെന്നോണം വിരൽ ചൂണ്ടും. അവരുടെ മൗനം, അവരുടെ അവഗണന, നമ്മെ ദിവസവും അല്പാല്പമായി തളർത്തും.
ഒരു ദിവസം, സഹിക്കാനാവാതെ, നാം തന്നെയാണ് പിന്നോട്ടു മാറുന്നത്. നമ്മൾ ഇറങ്ങിപ്പോകുന്ന ആ യാത്ര, അവർ കരുതുന്നത് പോലെ "സ്വയം തീരുമാനിച്ചൊരു പിന്മാറ്റം" അല്ല—അവർ തന്നെയാണ് നമ്മെ അതിലേക്ക് തള്ളിയിട്ടത്. എന്നാൽ, അതിന്റെ അവസാനം നമ്മുടെ മേൽ തന്നെ "വിട്ടിട്ടു പോയി" എന്ന മുദ്ര പതിപ്പിക്കാൻ അവർക്കറിയാം.
ഇതാണ് ഒഴിവാക്കപ്പെടലിന്റെ ഏറ്റവും കഠിനമായ വേദന.
ബന്ധം നഷ്ടപ്പെടുമ്പോൾ മാത്രമല്ല വേദനിക്കുന്നത്—
നമ്മെ തന്നെ കുറ്റക്കാരനായി വരച്ചുകാട്ടപ്പെടുമ്പോഴാണ്
മനസ്സ് ഏറ്റവും അധികം തകർന്നുപോകുന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വഴിയിലൂടെ
നടന്നവർക്ക് മാത്രമേ ഇത് മനസ്സിലാകൂ:
തുറന്നുപറഞ്ഞൊരു വിട്ടുപോകൽ സഹിക്കാനാവും
പക്ഷേ, നിശ്ശബ്ദമായൊരു ഒഴിഞ്ഞുപോകൽ
ഹൃദയം തന്നെ വിങ്ങി പൊട്ടിക്കുന്നതാണ്..