Galaxystar
Active Ranker
ഈ ഇരുട്ടിൽ
ഇടറി വീഴുമ്പോൾ
എന്റെ കൈകളിൽ
ഒന്ന് പിടിക്കാമോ?..
നിങ്ങൾക്കറിയുമോ?..
ഇരുട്ടിൽ തനിച്ചായി പോയവർക്ക്
ഒറ്റയ്ക്ക് നടക്കാൻ കഴിയില്ലത്രേ.
അവർ ഇടറി വീണുകൊണ്ടേയിരിക്കും.
അവരുടെ കാലുകൾ വിറച്ചുകൊണ്ടേയിരിക്കും.
ഹൃദയത്തിലെ
വിഷാദത്തിന്റെ
ആഴങ്ങളിൽ തട്ടി
മുറിവേറ്റ ഉടലുമായി
ഒറ്റയ്ക്ക് നടക്കാൻ കഴിയില്ലായിരിക്കും...
കാലം മുറിച്ചുവീഴ്ത്തിയ
വേരുകൾക്ക്
നനവേകാൻ
മൗനത്തിന്റെ ഒറ്റമൂലി മതിയാവില്ല
ഒരല്പം വെളിച്ചം വേണം...
ഒരൽപ്പനേരം ഒരു കൂട്ടുണ്ടാവണം...
ചേർത്തുപിടിക്കലുകളുണ്ടാവണം...
നൽകുന്ന ആശ്വാസം
ചെറിയൊരു കൈയ്യിൽ
നിന്നാണെങ്കിൽ പോലും...
ഒരു തോളിൽ
ചാരിനിൽക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ...
ഹൃദയത്തിലെ കലുഷിതമായ
കോട്ടകളെല്ലാം തകർത്ത്
ഒരു ചെറിയ യാത്ര
പോകുമായിരുന്നു..
അതുവഴി നമുക്ക് നമ്മളെ
ഒന്ന് തിരിച്ചുപിടിക്കാമായിരുന്നു..
നോക്കൂ..
ഒന്നും മിണ്ടാതെ
ഒരൽപ്പനേരം എന്റെ
കൈകളിൽ കോർത്തുപിടിച്ച്
എന്നെ ഒന്ന് ചേർത്തുപിടിക്കാമോ?..
നഷ്ട്ടപെട്ട എന്നെ നമ്മുക്ക്
തിരികെ പിടിക്കാം...
ഇടറി വീഴുമ്പോൾ
എന്റെ കൈകളിൽ
ഒന്ന് പിടിക്കാമോ?..
നിങ്ങൾക്കറിയുമോ?..
ഇരുട്ടിൽ തനിച്ചായി പോയവർക്ക്
ഒറ്റയ്ക്ക് നടക്കാൻ കഴിയില്ലത്രേ.
അവർ ഇടറി വീണുകൊണ്ടേയിരിക്കും.
അവരുടെ കാലുകൾ വിറച്ചുകൊണ്ടേയിരിക്കും.
ഹൃദയത്തിലെ
വിഷാദത്തിന്റെ
ആഴങ്ങളിൽ തട്ടി
മുറിവേറ്റ ഉടലുമായി
ഒറ്റയ്ക്ക് നടക്കാൻ കഴിയില്ലായിരിക്കും...
കാലം മുറിച്ചുവീഴ്ത്തിയ
വേരുകൾക്ക്
നനവേകാൻ
മൗനത്തിന്റെ ഒറ്റമൂലി മതിയാവില്ല
ഒരല്പം വെളിച്ചം വേണം...
ഒരൽപ്പനേരം ഒരു കൂട്ടുണ്ടാവണം...
ചേർത്തുപിടിക്കലുകളുണ്ടാവണം...
നൽകുന്ന ആശ്വാസം
ചെറിയൊരു കൈയ്യിൽ
നിന്നാണെങ്കിൽ പോലും...
ഒരു തോളിൽ
ചാരിനിൽക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ...
ഹൃദയത്തിലെ കലുഷിതമായ
കോട്ടകളെല്ലാം തകർത്ത്
ഒരു ചെറിയ യാത്ര
പോകുമായിരുന്നു..
അതുവഴി നമുക്ക് നമ്മളെ
ഒന്ന് തിരിച്ചുപിടിക്കാമായിരുന്നു..
നോക്കൂ..
ഒന്നും മിണ്ടാതെ
ഒരൽപ്പനേരം എന്റെ
കൈകളിൽ കോർത്തുപിടിച്ച്
എന്നെ ഒന്ന് ചേർത്തുപിടിക്കാമോ?..
നഷ്ട്ടപെട്ട എന്നെ നമ്മുക്ക്
തിരികെ പിടിക്കാം...