ഇടക്ക് ബ്രേക്ക് ആയപ്പോൾ ഉച്ചക്ക് ഒന്ന് സൈറ്റിൽ കയറി. അധികം നിൽക്കാറില്ല.. എന്തെങ്കിലുമൊക്കെ ആയി തിരക്കിൽ ആവും.. അന്ന് ലോഗ് ഇൻ ആയതും പിഎം നോട്ടിഫിക്കേഷൻ വന്നു. ഏതാനും മാസങ്ങൾ ആയി ഞാൻ പ്രതീക്ഷിക്കാത്ത ഒരാളുടെ മെസ്സേജ് ആയിരുന്നു അത്...
"ഫോറമിൽ ഞാൻ ഇട്ട മെസ്സേജ് കണ്ടു വന്നതാണോ?"
ഞാൻ ഒന്ന് പുരികം ചുളിച്ചു കൊണ്ട് മറുപടി ടൈപ്പ് ചെയ്തു..
"ഏഹ്! ഞാൻ ഇന്ന് ഫോറം കയറിയിട്ടില്ല "
"ഓഹ്, ഞാൻ പിഎം ഇട്ടിരുന്നു ഫോറമിൽ "
ആദ്യമൊക്കെ ആരെങ്കിലും വല്ലതും പറഞ്ഞാൽ ഓടി ചെന്ന് നോക്കുമായിരുന്നു.. പക്ഷെ ഇപ്പോൾ ആ ആകാംക്ഷ ഒന്നും ഒന്നിനോടും ഇല്ല. കാരണം ഒരാളും തനിക്കു വേണ്ടി ഓടാൻ ഇല്ല എന്ന തിരിച്ചറിവ് ആവാം മറ്റുള്ളവർക്ക് വേണ്ടി ഉള്ള ഓട്ടം മടുപ്പിച്ചത്. അൽപ നേരം കഴിഞ്ഞ് ഞാൻ ഫോറം എടുത്ത് നോക്കി.. മെസ്സേജ് വായിച്ച ശേഷം വീണ്ടും സൈറ്റ് ഓപ്പൺ ആക്കി.. അപ്പോഴേക്കും വീണ്ടും പിഎം വന്നിരുന്നു..
"സംസാരിക്കാൻ താല്പര്യം ഇല്ലെന്നു മനസിലായി.. "
ഞാൻ റിപ്ലൈ അയച്ചു..
"ഞാൻ ഇപ്പോൾ വായിച്ചു വന്നതേ ഒള്ളു "
അയാളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഞാൻ ഓരോന്നായി അയച്ചു.. ശേഷം ആ സംഭാഷണം അവിടെ വിരാമമിട്ടു..
ഇന്ന് വീണ്ടും ഞാൻ രാത്രി ഫോറം എടുത്ത് ഓരോ പോസ്റ്റുകൾ കണ്ണോടിച്ചു നോക്കിയപ്പോൾ ഒരു പിഎം വന്നു കിടക്കുന്നു. അത് സ്വല്പം വലിയ ഒരു സന്ദേശം തന്നെ ആയിരുന്നു. ഞാൻ മുറിയിലെ ജനാലക്കരികിൽ പോയി നിന്നു കൊണ്ട് ആ വാക്കുകൾ ഓരോന്നായി വായിച്ചു കൊണ്ടിരുന്നു.. ആദ്യമെല്ലാം ഒരു നിർവികരതയോടെ എന്താണ് അതിൽ പറയാൻ പോകുന്നതെന്ന് ഓർത്തു ഓരോന്നായി വായിച്ചു. പിന്നീട് ഓരോ വരികൾ വായിച്ചു പോരുമ്പോഴും എന്റെ മുഖത്തു നേരിയ ചിരി പടർന്നു. ഞാനുമായുള്ള സംഭാഷണങ്ങളും നിമിഷങ്ങളെയും അയാൾ അത്രമേൽ ബഹുമാനിച്ചിരുന്നു എന്ന് മനസിലായി. അതെല്ലാം മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നും ആ വാക്കുകളിൽ പ്രതിഫലിച്ചിരുന്നു. പക്ഷെ ഞാൻ പറഞ്ഞോട്ടെ! ഒരിക്കലും ഒരു വിദ്വേഷം തോന്നിയിട്ടില്ല.. മാത്രവുമല്ല ഇന്നും സംസാരിക്കാൻ ഒരു തരത്തിലും വിരക്തിയും ഇല്ല.നിങ്ങൾക്കുണ്ടായിരുന്ന ബഹുമാനവും ആകാംഷയും ഞാനും കരുതിയിരുന്നു... പക്ഷെ ഞാൻ എന്നിലേക്ക് ചുരുങ്ങിയിരിക്കുന്നു ഏതാനും ദിവസങ്ങൾ, മാസങ്ങൾ ആയിട്ട്.. ആ ഒരു മാറ്റം അല്ലാതെ മറ്റൊന്നും മാറിയിട്ടില്ല.. ഇനിയും ആ അമ്പരപ്പിക്കുന്ന, അപ്രതീക്ഷിതമായി ഞാൻ സമ്മാനിച്ചിരുന്ന വിസ്മയങ്ങൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു...എന്നെ വീണ്ടും ഓർക്കാൻ മറ്റൊരാളുടെ സാന്നിദ്ധ്യവും,ആ സുഗന്ധവും വേണ്ടി വന്നു എന്നത് രസകരം തന്നെ.. അതോർത്തു കുറെ ചിരിച്ചു...അല്ലെങ്കിലും ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് വന്നാൽ അയാളെ ഓർക്കാനായി എന്തെങ്കിലുമൊന്ന് ബാക്കി വച്ചു കാണും.. ഞാൻ ബാക്കി വച്ചത് ആ സുഗന്ധ ദ്രവ്യം ആയിരുന്നു...

Last edited: