nandini00
Favoured Frenzy
സൗഹൃദത്തിൽ
ആണും പെണ്ണുമില്ല,
മതവും ജാതിയുമില്ല
മനുഷ്യരാണ്
നമ്മൾ, സുഹൃത്തുക്കൾ.
ഈ ജീവിതത്തിൽ
ഏറെയടുത്തായി
കുറച്ചുപേരേയുള്ളൂ;
എല്ലാവർക്കും
ഹൃദയത്തിൻ്റെ
ഭാഷയിൽ സ്നേഹം മാത്രം.
എന്നിലേക്ക്
ചേർന്നിരിക്കുകയെന്നതും
അത്ര എളുപ്പമല്ല.
മനുഷ്യരും
അവരുടെ കാഴ്ചപ്പാടുകളും
വ്യത്യസ്തമാണ്...
ഞാനും.
സൗഹൃദമെന്നാൽ
ഒപ്പംനിൽക്കുവാൻ
കെൽപ്പുള്ള
അത്രയും ഉറച്ച
ബന്ധം.
അതിൽ രക്തവും
രക്തബന്ധവുമില്ല,
അതിനപ്പുറമുള്ള
ആത്മബന്ധം.
കൂട്ടിച്ചേർക്കലുകൾക്ക്,
ഇഴ പിരിഞ്ഞകന്നവർക്ക്
നിറയെ സ്നേഹം
ആണും പെണ്ണുമില്ല,
മതവും ജാതിയുമില്ല
മനുഷ്യരാണ്
നമ്മൾ, സുഹൃത്തുക്കൾ.
ഈ ജീവിതത്തിൽ
ഏറെയടുത്തായി
കുറച്ചുപേരേയുള്ളൂ;
എല്ലാവർക്കും
ഹൃദയത്തിൻ്റെ
ഭാഷയിൽ സ്നേഹം മാത്രം.
എന്നിലേക്ക്
ചേർന്നിരിക്കുകയെന്നതും
അത്ര എളുപ്പമല്ല.
മനുഷ്യരും
അവരുടെ കാഴ്ചപ്പാടുകളും
വ്യത്യസ്തമാണ്...
ഞാനും.
സൗഹൃദമെന്നാൽ
ഒപ്പംനിൽക്കുവാൻ
കെൽപ്പുള്ള
അത്രയും ഉറച്ച
ബന്ധം.
അതിൽ രക്തവും
രക്തബന്ധവുമില്ല,
അതിനപ്പുറമുള്ള
ആത്മബന്ധം.
കൂട്ടിച്ചേർക്കലുകൾക്ക്,
ഇഴ പിരിഞ്ഞകന്നവർക്ക്
നിറയെ സ്നേഹം