nandini00
Wellknown Ace
മനസ്സുതുറന്നൊന്ന് ചിരിക്കാനും..
വേദന വരുമ്പോൾ
പറഞ്ഞു കരയാനും
ഒരു ചുമൽ...
എന്ത് വന്നാലും കൈവിടില്ല
എന്ന് നമുക്കുറപ്പുള്ള ഒരു കൂട്ട്...
സ്വന്തം സ്വാർഥത
സൗഹൃദത്തിൽ കൂട്ടിക്കുഴക്കാത്ത
തണലായി നിൽക്കുന്ന സൗഹൃദം...
ഒരു വിഷമം വന്നാൽ
ഉത്തരം കിട്ടേണ്ട ചോദ്യമായ്
ജീവിതം മാറുമ്പോൾ..
ആദ്യം അവരുടെ മുഖം
മനസിലേക്ക് ഓടിയെത്തണം..
കൂടുകൂട്ടുന്ന സങ്കടം
പുഞ്ചിരിക്കു വഴിമാറണം..!
ചിലർ മഞ്ഞ് പോലെയാണ്..
പെട്ടന്ന് എവിടെയോ
അലിഞ്ഞു പോകും...
ചിലർ വെയിലുപോലെ
പൊള്ളിച്ചു കടന്നുപോകും...
ചിലർ പേമാരി പോലെ
ആർത്തലച്ചു വന്നു..
അവസാനം ചാറ്റൽ മഴ പോലെ
നേർത്തു നേർത്തു ഇല്ലാതെ ആവും..
ഇതൊന്നുമല്ലാതെ ചിലവ
മൗനമായി ഹൃദയത്തിൽ കൂടുകൂട്ടും..!
അങ്ങനെ ജീവിതത്തിനും മരണത്തിനും ഇടയിൽ എത്രയെത്ര കണ്ടുമുട്ടലുകൾ..
കഥ പറച്ചിലുകൾ.. കളിചിരികൾ...
വേദന വരുമ്പോൾ
പറഞ്ഞു കരയാനും
ഒരു ചുമൽ...
എന്ത് വന്നാലും കൈവിടില്ല
എന്ന് നമുക്കുറപ്പുള്ള ഒരു കൂട്ട്...
സ്വന്തം സ്വാർഥത
സൗഹൃദത്തിൽ കൂട്ടിക്കുഴക്കാത്ത
തണലായി നിൽക്കുന്ന സൗഹൃദം...
ഒരു വിഷമം വന്നാൽ
ഉത്തരം കിട്ടേണ്ട ചോദ്യമായ്
ജീവിതം മാറുമ്പോൾ..
ആദ്യം അവരുടെ മുഖം
മനസിലേക്ക് ഓടിയെത്തണം..
കൂടുകൂട്ടുന്ന സങ്കടം
പുഞ്ചിരിക്കു വഴിമാറണം..!
ചിലർ മഞ്ഞ് പോലെയാണ്..
പെട്ടന്ന് എവിടെയോ
അലിഞ്ഞു പോകും...
ചിലർ വെയിലുപോലെ
പൊള്ളിച്ചു കടന്നുപോകും...
ചിലർ പേമാരി പോലെ
ആർത്തലച്ചു വന്നു..
അവസാനം ചാറ്റൽ മഴ പോലെ
നേർത്തു നേർത്തു ഇല്ലാതെ ആവും..
ഇതൊന്നുമല്ലാതെ ചിലവ
മൗനമായി ഹൃദയത്തിൽ കൂടുകൂട്ടും..!
അങ്ങനെ ജീവിതത്തിനും മരണത്തിനും ഇടയിൽ എത്രയെത്ര കണ്ടുമുട്ടലുകൾ..
കഥ പറച്ചിലുകൾ.. കളിചിരികൾ...