.
ഈ ലോകം എന്നെ എങ്ങനെ വിലയിരുത്തുന്നു എന്നതോ, മറ്റുള്ളവരുടെ ഇടയിൽ എൻ്റെ സ്ഥാനം എന്താണെന്നതോ ഇന്നെന്നെ ഒട്ടും അലട്ടുന്നില്ല. കാരണം, എൻ്റെ ലോകം തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നിലാണ്. നിന്റെ കണ്ണുകൾ എന്നെ എങ്ങനെ നോക്കിക്കാണുന്നു, നിന്റെ ഹൃദയം എന്നെ എത്രത്തോളം മനസ്സിലാക്കുന്നു എന്നത് മാത്രമാണ് എനിക്കേറ്റവും പ്രധാനം. നിൻ്റെ മുന്നില്ലല്ലാതെ മറ്റാരുടെ മുന്നിലും എനിക്ക് എന്നെ തെളിയിക്കേണ്ടതില്ല.
നീ അത്രമേൽ സ്നേഹിക്കുന്ന ആ വിശാലമായ കടൽ പോലെ തന്നെയാണ് നീയെനിക്ക്. എത്ര നോക്കി നിന്നാലും മതിവരാത്ത, ഓരോ നിമിഷവും പുതിയതായി തോന്നിപ്പിക്കുന്ന ഒരു മഹാസാഗരം. ആർത്തിരമ്പുന്ന തിരമാലകൾക്ക് തീരത്തെ പുണരാൻ ഒരിക്കലും മടുപ്പ് തോന്നാത്തത് പോലെ, കാലം എത്ര കഴിഞ്ഞാലും ഒരിക്കലും എന്നോട് മടുപ്പ് തോന്നാത്ത, എന്നെ മാത്രം സ്നേഹിക്കാൻ അറിയാവുന്ന മനോഹരമായ ഒരു 'നീ' ഇപ്പോഴും എൻ്റെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്. നമുക്കിടയിലുള്ള ദൂരത്തിനോ, നമ്മെ കടന്നുപോകുന്ന സമയത്തിനോ ഒരിക്കലും മായ്ച്ചുകളയാൻ കഴിയാത്തത്ര ആഴത്തിൽ നീ എന്നിൽ അലിഞ്ഞുചേർന്നിരിക്കുന്നു.