• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എത്ര

Galaxystar

Favoured Frenzy
ഇനിയെത്ര ജന്മം തപസ്സിരുന്നാൽ നീ സ്നേഹം കുറുക്കാൻ പദമേകിടും
ഇരവിൻ നെഞ്ചിൽ തലയടർത്താ,ലേകുമോ അർത്ഥമതിൻ സാരങ്ങളും
ഇഴയടർത്താനില്ലായിടനെഞ്ചു, മിമകൾക്കു കൂട്ടിരിക്കാനശ്രുകണവും!
ഇങ്ങെന്നയങ്ങിലെയോളം മയിലാടെയൊട്ടു മറക്കാനാകാതെ മനസ്സും

ഇന്നലെകൾ ചൊല്ലിയ വാക്കിൻ തുരുമ്പിൽ നീയെന്നയക്ഷരം പുഞ്ചിരിച്ചു
ഇവിടെമെന്നോർമ്മകൾ നൃത്തമാടുമ്പോൾ ചിലങ്കയായ് വന്നു നീ ചിരിച്ചു
ഇലകൾക്കടരാനാവില്ലയാ മാറിലെ ചൂടിൽ തിളക്കും സ്വേദമായന്നുകൾ
ഇന്നെൻ നെഞ്ചിലൊരു കൂടുണ്ടതിലൊരു കൂട്ടം നീയ്യുമീ ഞാനും മാത്രം.

ഇത്രയും മോഹങ്ങൾ പിന്നീടാൻ രാത്രിയെത്രയിരുള്ളിൻ കൂടാരമായിടാം
ഇളകാത്ത നാളുകൾ ചലിക്കാൻ സൂര്യനെത്ര സന്ധ്യകൾ വണങ്ങിയിരിക്കാം
ഇല്ലം മറന്ന ബന്ധങ്ങൾ പിന്തുടരാനവനെത്ര നിണം കുടിച്ചൊതുങ്ങിയിരിക്കാം
ഇന്നുമെന്തെ നീയെൻ മുറ്റത്തെ മുക്കുറ്റിയായെന്നും മനസ്സിൽ തളിർത്തിടുന്നു!

ഇനിയില്ല സന്ധ്യകൾ യാമിനിക്കകത്തും പുറത്തും സിന്ദൂരമേന്തും കൈകളായി
ഇനിയൊരു പുലരിയും നീയില്ലാതെ മഞ്ഞിൻ കുളിരിൽ സ്വകാര്യം പറയില്ല
ഈണമെന്തേ മനസ്സേ മറന്നു നീയകലെ തുടിപ്പിൻ താളം കേൾപ്പത്തില്ലേയിനിയും
ഇവിടെമൊരു പൂ വിരിയണമതിൻ മധു നുകരും ചിത്രപതംഗമായ് നിന്നിൽ നിറയണം
ഇനിയൊന്നുറങ്ങേണമെനിക്കാ നിലായിൽ വിറക്കാ ചുണ്ടിൽ നിറയും ചിരിയുമായി
 
Top