nandini00
Wellknown Ace
ഇല മിണ്ടുന്നില്ല,
അതിന്റെ മൗനം
തിരിപോലെ കത്തുന്നു.
മണ്ണിൽ വീണതല്ല,
മനസ്സിൽ വീണത്.
സമൂഹം ചിരിക്കുന്നു-
ഒരു തളർന്ന മുഖത്തെ നോക്കി.
അവൻ കരയുമ്പോൾ
അവർ കയ്യടിക്കുന്നു.
ഇല അതെല്ലാം കാണുന്നു,
പക്ഷേ അതിന്റെ പ്രതികരണം
ഒരു മൗനത്തിന്റെ തീപൊരി..
നീതി ഇപ്പോൾ
വാക്കുകളിലല്ല,
വിലാസത്തിലുമല്ല.
അത് നഷ്ടപ്പെട്ടവരുടെ
കരച്ചിലിൽ മാത്രം ജീവിക്കുന്നു.
ഇല പ്രധിഷേധം ചെയ്യുന്നു,
പക്ഷേ മുദ്രാവാക്യങ്ങളില്ല.
അത് വീഴുമ്പോൾ
കാറ്റ് അതിനെ ഉയർത്തുന്നു.
മൗനം അതിന്റെ ശബ്ദമാണ്,
തളരാത്ത, തളരാൻ കഴിയാത്തത് .
നാം മുഴങ്ങുന്നില്ല,
പക്ഷേ ഇലയുടെ മൗനം
നമ്മുടെ ഉള്ളിൽ
ഒരു തീപൊരി പോലെ
തുടരുന്നു.
അതിന്റെ മൗനം
തിരിപോലെ കത്തുന്നു.
മണ്ണിൽ വീണതല്ല,
മനസ്സിൽ വീണത്.
സമൂഹം ചിരിക്കുന്നു-
ഒരു തളർന്ന മുഖത്തെ നോക്കി.
അവൻ കരയുമ്പോൾ
അവർ കയ്യടിക്കുന്നു.
ഇല അതെല്ലാം കാണുന്നു,
പക്ഷേ അതിന്റെ പ്രതികരണം
ഒരു മൗനത്തിന്റെ തീപൊരി..
നീതി ഇപ്പോൾ
വാക്കുകളിലല്ല,
വിലാസത്തിലുമല്ല.
അത് നഷ്ടപ്പെട്ടവരുടെ
കരച്ചിലിൽ മാത്രം ജീവിക്കുന്നു.
ഇല പ്രധിഷേധം ചെയ്യുന്നു,
പക്ഷേ മുദ്രാവാക്യങ്ങളില്ല.
അത് വീഴുമ്പോൾ
കാറ്റ് അതിനെ ഉയർത്തുന്നു.
മൗനം അതിന്റെ ശബ്ദമാണ്,
തളരാത്ത, തളരാൻ കഴിയാത്തത് .
നാം മുഴങ്ങുന്നില്ല,
പക്ഷേ ഇലയുടെ മൗനം
നമ്മുടെ ഉള്ളിൽ
ഒരു തീപൊരി പോലെ
തുടരുന്നു.