Galaxystar
Active Ranker
ഇനി നമുക്ക് മറക്കാം വസന്തകാലം,
തഴുകിയുണർത്തിയ ഓർമ്മകളെ,
വഴിപിരിയുമാ നിഴലുകൾക്കായിനി
ഇരുളിടമൊരുക്കി കാവൽ നില്ക്കാം
പടിയിറങ്ങുമ്പോളവസാനതുള്ളിയും
പെയ്തുതോരാനായ്, ഉമ്മറത്തിണ്ണയിൽ,
അകലെമിഴിനട്ടിരിക്കാം ചിലമ്പിയ,
ചിന്തകൾക്കെല്ലാം വിലങ്ങുവയ്ക്കാം
പകുത്തെടുക്കാനിനി ഒന്നുമില്ലെങ്കിലും,
വൃഥാ തിരയാം ലാഭനഷ്ടങ്ങൾതൻ,
കണക്കുപുസ്തകത്താളിൽ കുറിക്കാൻ
ശിഷ്ടത്തിൻ അടയാളമെന്തെങ്കിലും
പരിഭവമില്ല, പരിദേവനത്തിന്റെ
മറുമൊഴിയില്ല, കരുക്കളില്ല!
ചിരിമറന്നചുണ്ടിലലിയുന്ന മൗനം,
കനക്കുന്ന, നെടുവീർപ്പുകൾ ബാക്കി...
മഴപെയ്തുതോർന്നു, ഇനി മടങ്ങാം, മുകിൽ
മറയിലൊളിച്ച നിലാവെളിച്ചം
കരിന്തിരികത്തിയമരും, ഇരുട്ടിൽ ,
ചുവടുകൾപുതച്ചു മെല്ലെ നീങ്ങാം...
വിടയോതിടാം, ഹൃദയത്തിൻ കയ്യൊപ്പുമായ്
വിജയപരാജയപ്പട്ടികയിൽ,
എഴുതിച്ചേർക്കാം സമാന്തരരേഖകൾതൻ
ഒഴിമുറിതേടും സൂത്രവാക്യങ്ങൾ!!
തഴുകിയുണർത്തിയ ഓർമ്മകളെ,
വഴിപിരിയുമാ നിഴലുകൾക്കായിനി
ഇരുളിടമൊരുക്കി കാവൽ നില്ക്കാം
പടിയിറങ്ങുമ്പോളവസാനതുള്ളിയും
പെയ്തുതോരാനായ്, ഉമ്മറത്തിണ്ണയിൽ,
അകലെമിഴിനട്ടിരിക്കാം ചിലമ്പിയ,
ചിന്തകൾക്കെല്ലാം വിലങ്ങുവയ്ക്കാം
പകുത്തെടുക്കാനിനി ഒന്നുമില്ലെങ്കിലും,
വൃഥാ തിരയാം ലാഭനഷ്ടങ്ങൾതൻ,
കണക്കുപുസ്തകത്താളിൽ കുറിക്കാൻ
ശിഷ്ടത്തിൻ അടയാളമെന്തെങ്കിലും
പരിഭവമില്ല, പരിദേവനത്തിന്റെ
മറുമൊഴിയില്ല, കരുക്കളില്ല!
ചിരിമറന്നചുണ്ടിലലിയുന്ന മൗനം,
കനക്കുന്ന, നെടുവീർപ്പുകൾ ബാക്കി...
മഴപെയ്തുതോർന്നു, ഇനി മടങ്ങാം, മുകിൽ
മറയിലൊളിച്ച നിലാവെളിച്ചം
കരിന്തിരികത്തിയമരും, ഇരുട്ടിൽ ,
ചുവടുകൾപുതച്ചു മെല്ലെ നീങ്ങാം...
വിടയോതിടാം, ഹൃദയത്തിൻ കയ്യൊപ്പുമായ്
വിജയപരാജയപ്പട്ടികയിൽ,
എഴുതിച്ചേർക്കാം സമാന്തരരേഖകൾതൻ
ഒഴിമുറിതേടും സൂത്രവാക്യങ്ങൾ!!