.
ഇന്നുവരെ ഞാൻ നിന്നെ പ്രണയിക്കുകയായിരുന്നില്ല. പ്രിയപ്പെട്ടവളേ, ഇക്കാലമത്രയും ഞാൻ നിന്നെ അറിയുകയായിരുന്നു. നിൻ്റെ ചിരിയുടെ ആഴവും, നിൻ്റെ കണ്ണുകളിലെ തിളക്കവും, നിൻ്റെ മൗനങ്ങളിൽ നീ ഒളിപ്പിച്ചുവെച്ചിരിക്കുന്ന നൂറായിരം അർത്ഥങ്ങളും ഞാൻ പഠിക്കുകയായിരുന്നു. ഇന്നിപ്പോൾ എന്തിനേക്കാളും ഞാൻ ആഗ്രഹിക്കുന്നത് നിന്റെ സാമീപ്യമാണ്. ഈ ലോകത്ത് എനിക്കിപ്പോൾ ഏറ്റവും സന്തോഷം നൽകുന്നത് നിൻ്റെ സാന്നിധ്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു.
ഇനി എനിക്ക് നിന്നെ പ്രണയിച്ച് തുടങ്ങണം. ഇപ്പോൾ, എൻ്റെയുള്ളിൽ സ്നേഹത്തിന്റെ ഒരു പുഴ നിറഞ്ഞ് ഒഴുകുന്നുണ്ട്. ആ പുഴയുടെ ഉറവിടം നീയും. നിന്നിൽ തുടങ്ങി നിന്നിലൂടെ ഒഴുകി നിന്നിൽ തന്നെ അവസാനിക്കുന്ന ഒരു പുഴ. ഇനി എനിക്ക് ആ ഗുൽമോഹർ ചുവട്ടിലിരുന്നു നിന്നോട് പ്രണയം പങ്കുവെക്കണം. നാട്ടിട വഴിയിലൂടെ നിന്റെ കൈ പിടിച്ചു നടക്കണം വഴിയിലെ മാവിൽ നിന്ന് വീണുകിടക്കുന്ന മാമ്പഴങ്ങളിൽ ഒരെണ്ണം എടുത്തു പങ്കിട്ട് കഴിക്കണം. മഴയിൽ ഒരു കുടക്കീഴിൽ നിന്നെയും ചേർത്ത് പിടിച്ചു നടക്കണം. കടൽക്കരയിൽ ഇരുന്ന് നിന്റെ വിരലുകളും കോർത്തു പിടിച്ചു കൊണ്ട് അസ്തമയസൂര്യന്റെ ഭംഗി ആസ്വദിക്കണം. പിരിയാൻ നേരം നിന്റെ ചുണ്ടുകളെ ചുംബിച്ചുറക്കണം. നീ അരികിൽ ഇല്ലാത്തപ്പോഴെല്ലാം വിരഹത്തിൻ നോവറിയണം. രാത്രി വൈകിയും സ്വപ്നങ്ങൾ കൈമാറി നേരം വെളുപ്പിക്കണം. ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞു നിന്നെ വാശിപിടിക്കണം. അതിന്റെ പേരിൽ വഴക്ക് കൂടണം. അവസാനം നിനക്ക് മുന്നിൽ സ്നേഹം കൊണ്ട് തോൽക്കണം. നിന്റെ സ്നേഹം മുഴുവൻ അനുഭവിക്കണം.
നിന്നോട് അല്ലാതെ മറ്റാരോടും എനിക്കിനി പ്രണയം പറയണ്ട. ഇനി എന്റെ ഭ്രാന്തിന്റെ പേര് നീ എന്നാണ്. നിന്നോട് ചേർത്തല്ലാതെ മറ്റെവിടെയും എനിക്ക് എന്നെ ചേർത്തുവെക്കണ്ട. നീയെന്ന പ്രണയം പടർന്നതെന്റെ പ്രാണനിലാണ്. ഏതു വഴി ഒഴുകിയാലും നീയാം കടലിൽ വന്നു ചേരുന്ന പുഴയാണിന്നു ഞാൻ.