nandini00
Favoured Frenzy
"എനിക്കിപ്പോൾ വേണ്ടത് നിൻ്റെ സ്നേഹമല്ല ... സഹതാപവുമല്ല. അതിനാൽ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നൊരദ്ധ്യാപകനായോ, മനസ്സു വായിച്ചെടുക്കുന്നൊരു മാന്ത്രികനായോ നീയെൻ്റെ മുന്നിൽ നിൽക്കേണ്ടതില്ല, മറിച്ച് എന്നെ ഞാനായറിയുന്നൊരു സുഹൃത്തു മാത്രമായി എന്നോടൊപ്പം ഇത്തിരിനേരമിരിക്കൂ.
തകർന്നുപോയൊരെന്നെ മുൻവിധികളില്ലാതെ കേട്ടിരിക്കാൻ കഴിയുന്ന എൻ്റെയാ പഴയ സുഹൃത്തു മാത്രമായി "
ഉറ്റസുഹൃത്തിൻ്റേതാണ് ഈ വാക്കുകൾ. അതിലെല്ലാമുണ്ട്. തകർന്നുപോയൊരു മനസ്സിൻ്റെ ആരുമറിയാത്ത വേദനകൾ, തകർച്ചകൾ , ഇനിയെപ്പോഴെങ്കിലും തിരിച്ചുപിടിക്കുവാനാകുമോ എന്നുറപ്പില്ലാത്ത .., മുറിഞ്ഞ ബന്ധത്തിൻ്റെ കൂർത്ത മുനകളിലുരഞ്ഞുപോറിയ മുറിവുകൾ. അതിനെല്ലാമുപരി, ഒരു നിമിഷം കൈവിട്ടുപോയ മനസ്സും വാക്കും പകരംകൊടുത്ത കുറ്റബോധവും.
ചിലപ്പോഴൊക്കെ മനുഷ്യർ വല്ലാതെ ദുർബലരായിപ്പോകും. ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അഭയത്തിനായുള്ളിൽ കേഴും. ചിലരപ്പോഴും അടക്കിപ്പിടിച്ച മനസ്സിൻ്റെ തേങ്ങലുകൾ ആരുമറിയാതെയൊളിപ്പിച്ച് ...,
അമിതവാശിയോടെ കണ്ണുകളമർത്തിത്തുടച്ച് ആർക്കും പിടിക്കൊടുക്കാതെ , പുറമേക്ക്
അതിശക്തരെന്നപോലെ നിലയുറപ്പിക്കും. പക്ഷെ അലിവിൻ്റെ ഒരു ചെറുകാറ്റടിച്ചാൽ ... ,
സാന്ത്വനത്തിൻ്റെ ഒരു വിരൽസ്പർശത്തിൽ ....
അതുവരെ വീർപ്പിച്ചുവെച്ചതെല്ലാം ഒരു ചെറുനീർക്കുമിള പോലെ പൊട്ടിച്ചിതറും.
എല്ലായ്പ്പോഴും നാം സംസാരിച്ചു __
കൊണ്ടിരിക്കേണ്ടതില്ല. ബുദ്ധിയുപദേശിക്കുന്നവരുമാകേണ്ടതില്ല. ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ മറ്റുള്ളവരെയൊന്നു കേൾക്കാനുംകൂടി തയ്യാറാകുക. അവിടെ വാക്കുകളിലെ ശരിയും തെറ്റും എണ്ണിയെടുക്കാനോ പഴിക്കാനോ മിനക്കെടേണ്ട. പറ്റിപ്പോയ തെറ്റുകളുടെ കണക്കെടുപ്പുകളോ വിധിന്യായങ്ങളോ തയ്യാറാക്കേണ്ടതുമില്ല. എന്തിനേറെ ....
ഒരു മറുപടിപോലും കാത്തുവെക്കണമെന്നില്ല. പകരം വെറുതെ കേട്ടിരിക്കുക. വെറുതെ .... വെറുതെ മാത്രം !
വികാരങ്ങളുടെ വേലിയേറ്റത്തിൽ കടലെടുത്തുപോയ കരയെ ചൂണ്ടിക്കാട്ടി, വേലിയിറക്കത്തിൽ സ്വയം നഷ്ടപ്പെട്ടു നിൽക്കുന്നൊരു മനസ്സിനെ കുറ്റപ്പെടുത്താതെ
കൂടെനിൽക്കാൻ നിങ്ങൾക്കാകുന്നുവെങ്കിൽ ... ,
നിങ്ങളുടെയുള്ളിലെ മനുഷ്യൻ മരിച്ചിട്ടില്ല എന്നർത്ഥം. മനുഷ്യനാകാനെപ്പോഴും അതിവിശിഷ്ടബുദ്ധി തന്നെ വേണമെന്നില്ല. അവിടെ ചിലപ്പോഴെങ്കിലും സാമാന്യബോധവും മറ്റൊരു ഹൃദയത്തെ കേൾക്കാനുള്ള മനസ്സും മാത്രം മതിയാകും !
അതിനാൽ ....,
സർവ്വം തകർന്നു നിലത്തെറ്റിനിൽക്കുന്ന
ആ മനസ്സിനോടു ഞാനിപ്പോൾ കൂടുതൽ ചേർന്നിരിക്കുന്നു. കൂടെയുണ്ടെന്ന് വളരെ മൃദുവായി കാതിൽ പറയുന്നു. അതിനപ്പുറം നിശബ്ദമായി അയാളെ കേൾക്കുന്നു.
ഒട്ടും അലോസരപ്പെടുത്താതെ ...,
അതിലും നിശബ്ദമായൊരു സാന്നിധ്യമായി ...,
മനസ്സറിയുന്ന അതേ പഴയ സുഹൃത്തായി .... ! !!