• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആറ് ❤️

zanaa

Epic Legend
Posting Freak
ഞാൻ മുന്നേ വായിച്ച കഥകളിൽ ഇഷ്ടപ്പെട്ട ഒരു കഥ പറയാം...

ക്ലാസ്സ്‌റൂമിലെ ബഹളം കേട്ടു ചൂരൽ പായിച്ചു കൊണ്ട് ആണ് ടീച്ചർ വന്നത്. ടീച്ചറെ കണ്ടതും എല്ലാവരും നിശ്ശബ്ദരായി..

"എല്ലാവരും ഒരു പേപ്പറും പേനയും എടുക്ക് "

ടീച്ചർ ആജ്ഞപിച്ചു.കുട്ടികൾ എല്ലാം പറഞ്ഞപോലെ ഡസ്കിൽ പേപ്പറും പേനയും എടുത്ത് വച്ചു അടുത്തത് എന്തെന്ന് ചോദ്യഭാവത്തിൽ ടീച്ചറുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

"ഞാനൊരു വിഷയം തരാം... അത് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണോ മനസ്സിൽ തോന്നുന്നത് അതെഴുതണം.."

ശരിയെന്ന ഭാവത്തിൽ തലയാട്ടി കൊണ്ട് കുട്ടികൾ ഇരുന്നു..

"അപ്പോൾ ഇതാണ് വിഷയം : 6"

കുട്ടികൾ എല്ലാവരും തങ്ങളുടെ എഴുത്തുകൾ ആരംഭിച്ചു.. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കു ഏറിപ്പോയാൽ എത്രത്തോളം എഴുതാൻ ഉണ്ടാവും? എന്ന തോന്നലിൽ കുറച്ചു സമയം അനുവദിച്ചു കൊടുത്തിട്ട് ടീച്ചർ എഴുത്തു മതിയാക്കാൻ പറഞ്ഞു. എല്ലാവരും അതനുസരിച്ചു. പക്ഷെ ഏറ്റവും പുറകിലെ ഒരു കുട്ടി അപ്പോഴും വെപ്രാളപ്പെട്ടു എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു.. ആനി എന്നായിരുന്നു അവളുടെ പേര്..ടീച്ചർ പറഞ്ഞത് പോലും അവൾ ചെവികൊണ്ടില്ല.. ക്ലാസ്സിലെ പഠനത്തിലും ആക്ടിവിറ്റീസിലും ഏറ്റവും പുറകിൽ ആണ് ആ കുട്ടി.. ആരോടും കൂട്ട് കൂടാത്ത പ്രകൃതം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒന്ന് തുറിച്ചു നോക്കും.. അത് കൊണ്ട് തന്നെ കൂട്ടുകാർ എന്ന് പറയാൻ മാത്രം അവൾക്ക് ആരും ഉണ്ടായിരുന്നില്ല.. അവരാരും അവളുടെ പേപ്പറിലേക്ക് നോക്കാൻ മെനക്കെട്ടതുമില്ല..കാര്യമായി അതിൽ ഒന്നും കാണില്ലെന്നു എല്ലാവർക്കും അറിയാമായിരുന്നു
.. ടീച്ചർ അവളുടെ അടുത്തേക്ക് ചെന്ന് ഡസ്കിൽ കൈ കൊണ്ട് ശക്തമായി അടിച്ചു കൊണ്ടു പറഞ്ഞു "ഹലോ, മതി മതി "
അവൾ ഞെട്ടിയെഴുന്നേറ്റു.. തന്റെ കയ്യിലെ പേപ്പർ ടീച്ചർക്ക്‌ നേരെ നീട്ടി.ടീച്ചർ അത് വാങ്ങി എടുത്തു നോക്കി..വളരെ വൃത്തിയോടെ ഉരുണ്ട കയ്യക്ഷരത്തിൽ എഴുതിയത് കണ്ടു ടീച്ചർ ആദ്യം ഒന്ന് അമ്പരന്നു..അതിൽ എഴുതിയത് ഇപ്രകാരം ആയിരുന്നു..

"6 എന്ന് കേൾക്കുമ്പോൾ എനിക്ക് എഴുതാൻ ഒന്നല്ല, ആറായിരം കാര്യങ്ങൾ ഉണ്ട്. എന്താണെന്നല്ലേ? ഓരോന്ന് ആയി പറയാം..

എനിക്ക് 6 വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് മറ്റൊരു ആണിന്റെ ചൂട് എന്താണെന്ന് ഞാൻ അറിഞ്ഞത്.. ഓരോ രാത്രിയും എന്റെ കിടക്കയിൽ അയാളുടെ കൈകൾ വന്നു അമരുന്നത് ഭയന്ന് ഉറക്കമറ്റ രാത്രികൾ ആറു വർഷത്തിൽ കൂടുതൽ ആയിരുന്നു.. അതെന്നെ ഒരുപാട് കാലം വേട്ടയാടി..

പത്താം തരത്തിൽ പഠിക്കുമ്പോൾ ആണ് എനിക്ക് ഒരു പ്രണയം ഉണ്ടായത്..ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അയാൾ പറഞ്ഞു 6 മാസം കാത്തിരിക്കാൻ. കാത്തിരുന്നു.. രാവും പകലും എണ്ണി കാത്തിരുന്നു..6 മാസം ആയപ്പോൾ അറിഞ്ഞു അയാൾ നാട്ടിൽ വന്നിട്ടുണ്ടെന്ന്.. ഓടി ചെന്നു, കാണാൻ ഉള്ള കൊതി കൊണ്ട്.. അപ്പോൾ ആണ് അയാൾ പറഞ്ഞത്,. 6 മാസം കഴിഞ്ഞാൽ അയാളുടെ കല്യാണം ആണത്രേ,,ഇനിയുമുണ്ട് ആറിന്റെ രസിപ്പിക്കുന്ന കഥകൾ.. പിന്നീട് മറ്റാരോടും അങ്ങനെ ഒരിഷ്ടം തോന്നാത്തത് കൊണ്ട് വീട്ടുകാർ ഉറപ്പിച്ച ആളെ കല്യാണം കഴിക്കാൻ സമ്മതിച്ചു.. കല്യാണം ഉറപ്പിച്ച 6 മാസം കഴിഞ്ഞപ്പോൾ ആണ് അച്ഛന്റെ മരണം. തീർന്നില്ല, അപ്പോഴും ആറിന്റെ കളി..
കല്യാണം കഴിച്ചു കേറി ചെന്നപ്പോൾ ആണ് അറിയുന്നത്, അയാൾക്ക്‌ മറ്റൊരു ബന്ധം ഉണ്ടായിരുന്നെന്നു. കൃത്യം ആറാം മാസം ഞാൻ അയാളുടെ ജീവിതത്തിൽ നിന്നു പടിയിറങ്ങി....ജീവിതത്തിൽ ആരും തനിക്ക് ഇനി കൂട്ടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ട് പോകാൻ തുടങ്ങി.. 6 മാസം ആയപ്പോൾ അയാൾ എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നു.. അയാൾക്ക്‌ ഞാനില്ലാതെ പറ്റുന്നില്ലത്രേ, എന്നോട് അത്ര സ്നേഹം ആണത്രേ... എനിക്ക് ആദ്യം വിശ്വാസം ഇല്ലായിരുന്നു.. കാരണം തനിക് വേണ്ടപ്പെട്ട രണ്ട് പുരുഷന്മാരുടെ ദുഷിച്ച മുഖം മാത്രമാണ് അവളുടെ മനസ്സിൽ.. അത് കൊണ്ട് തന്നെ അവൾ പുരുഷന്മാരിൽ വിശ്വസിച്ചിരുന്നില്ല.. പക്ഷെ അയാൾ എങ്ങനെയോ അവളുടെ വിശ്വാസവും സ്നേഹവും പിടിച്ചെടുത്തു..വെറും ആറു മാസക്കാലമാണ് ഞങ്ങൾ ഒന്നിച്ചു ജീവിച്ചത്..പക്ഷെ നൂറായിരം വർഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു ഞങ്ങളുടെ ബന്ധത്തിന്..കൂടെ ഉണ്ടായിരുന്നപ്പോൾ കാണാത്ത പലതും ആറ് മാസങ്ങൾ കൊണ്ട് ഞാൻ കണ്ടു.ഞങ്ങളെ കണ്ണു വെക്കാത്ത ഒരാളും ഇരുവരുടെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്നില്ല..അത്രമേൽ തീവ്രമായ സ്നേഹം പങ്കു വെച്ചിരുന്ന രണ്ടിണക്കുരുവികൾ..
ഇടക്കെപ്പോഴോ ഒരു ദേശാടനക്കിളി അവന്റെ അരികിലൂടെ കൊഞ്ചി കുഴഞ്ഞു കടന്നു പോയി..അതിൽ അവന്റെ കണ്ണുകളുടക്കി..
അവർ വേഗം ഞാനറിയാതെ ആകാശങ്ങൾ സൃഷ്ടിച്ചു..ഞാനറിയാതെ പലയിടങ്ങളിലേക്കും പറന്നു പോയി..കൂടുകളിൽ പാർത്തു.
അവിടെ നിന്നു ആറാം മാസത്തിലാണ് അതിനെല്ലാം അറുതി വരുത്തികൊണ്ട് സ്വന്തത്തെ സ്നേഹിക്കണം എന്ന തിരിച്ചറിവ് വന്നത്..
സെൽഫ് ലവ് ഉള്ളിലേക്ക് ഇരച്ചു കയറി ആറാം മാസമാണ് അവൻ ദേശാടനക്കിളിയോടൊപ്പം യാതൊരു ദുഖവുമില്ലാതെ ജീവിക്കാൻ തുടങ്ങിയെന്ന് ഞാൻ അറിഞ്ഞത്...പിടിച്ചു നിൽക്കാനായില്ല... ആറ്റിലേക്കു എടുത്തു ചാടി..ജീവിതം നശിപ്പിച്ചു കളയുമ്പോൾ അതിലുമൊരു ആറു അവശേഷിച്ചിരുന്നു..ചെറുപുഴകളെ മനുഷ്യർ ആറ് എന്ന് വിളിക്കുന്നത്തിലെ ആറ്..
എന്നെ കുഴിച്ചിട്ടു ആറാം മാസം അവൻ എന്റെ കല്ലറ തേടിയെത്തി..കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു ഇരിക്കെ "അവൾ എന്നെ വഞ്ചിച്ചു പോയെടി എന്നൊരു വാക്ക് പറഞ്ഞു"
ആർത്തു ചിരിക്കേണ്ടുന്നതിന് പകരം സത്യത്തിൽ പാവം തോന്നി..അല്ലെങ്കിലും ജീവിച്ചിരിക്കുന്നവർക്കല്ലേ വെറുപ്പും വൈരാഗ്യവുമെല്ലാം..മരിച്ചവർക്ക് സ്നേഹിക്കാൻ മാത്രമല്ലെ അറിയൂ.."

ടീച്ചറുടെ കണ്ണുകൾ പുറത്തേക്കു തെറിച്ചു വന്നു..ഒരു തരം ഭയം ഉള്ളിലേക്ക് ഇരച്ചു കയറി..ടീച്ചറുടെ കൈ കാലുകൾ വിറ കൊണ്ടു..നാവ് വറ്റി വരണ്ടു...മറ്റൊരുവളുടെ സ്വന്തമായവനെ വശീകരിച്ചു സ്വന്തമാക്കി ഒടുവിൽ വലിച്ചെറിഞ്ഞ കാലം അവളുടെ മുന്നിലൂടെ മിന്നി മാഞ്ഞു..
ഭയത്തോടെ അവർ ആനിയുടെ മുഖത്തേക്ക് നോക്കി..തല കുനിച്ചിരിക്കുകയാണ് അവൾ...ദീർഘ നേരത്തെ നെഞ്ചിടിപ്പിന് ശേഷം മെല്ലെ എഴുന്നേറ്റ് അവർ ആനിയുടെ അരികിലേക്ക് ചെന്നു.തല കുനിച്ചിരിക്കുന്ന അവളുടെ മുന്നിലേക്ക്‌ ആ പേപ്പർ എടുത്ത് വച്ചു ടീച്ചർ മെല്ലെ പറഞ്ഞു...

"പേര് എഴുതിയിട്ടില്ല.."

അത് പറയുമ്പോൾ അവരുടെ തൊണ്ടയിടറി.പെൻസിൽ വിരലുകൾക്കിടയിൽ കറക്കിയെടുത്തു ആനി താൻ എഴുതിയ കഥയുടെ ഏറ്റവും മുകളിലായി എഴുതി...

"മെറിൻ ജേക്കബ്"

ടീച്ചർ ഭയത്തോടെ പിന്നിലേക്ക് മാറി..ഉടൻ തീ പാറുന്ന കണ്ണുകളോടെ ആനി അവരുടെ നേരെ നോക്കി..ആ കുഞ്ഞു പെണ്ണിന്റെ കണ്ണുകൾക്കുള്ളിൽ മറ്റൊരു പെണ്ണിന്റെ കണ്ണുകൾ കത്തുന്നുണ്ടായിരുന്നു...

1000034442.jpg
 
Last edited:

View attachment 387793
Nalaam classil padikkunna kutti... Pathaam classil padikkumbol ulla kaaryam enganeya aa paper il ezhuthiye?:rolleyes:...
 
Aaa kochinte mel vere penninte soul ndedaaa...
sorry കഥ ഞാൻ പകുതി ആയപ്പോ ittathaa.. :Drunk:.

Spoiler aayalloo eshoraa.... Shyeee...
Ithaann kaaranavanmaar parayunnath kaala pettnn kekkumbo kayar edukkarth nn ..:hitthewall:

Katha kollaam... ❤️✨
 
sorry കഥ ഞാൻ പകുതി ആയപ്പോ ittathaa.. :Drunk:.

Spoiler aayalloo eshoraa.... Shyeee...
Ithaann kaaranavanmaar parayunnath kaala pettnn kekkumbo kayar edukkarth nn ..:hitthewall:
Ingne avesham mooth ittathaa nee headlight pottiya kathunna carinte photoyum...:rock:
 
Top