nandini00
Favoured Frenzy
ഇനിയൊരിക്കലും
വരില്ലെന്നറിഞ്ഞിട്ടും..
ഇനിയൊരിക്കലും
പേരെടുത്തു വിളിക്കില്ലന്നറിഞ്ഞിട്ടും..
ഇനിയൊരിക്കലും
തലയിൽ തലോടില്ലന്നറിഞ്ഞിട്ടും..
കാത്തിരുന്നിട്ടുണ്ടോ..?
മരണത്തിൻ്റെ
തണുപ്പേറി പോയ
അത്രമേൽ പ്രിയമുള്ള ഒരാൾക്കായി..
കാത്തിരുന്നിട്ടുണ്ടോ..?
അപ്പോൾ
കാത്തിരുപ്പെന്ന വാക്കിനു
ശ്വാസം മുട്ടിക്കുന്ന വേദന തോന്നും..
കണ്ണുനീർ വരാതെ
കണ്ണുകൾ പുകയുന്ന പോലെ തോന്നും..
ആരോടും
പറയാനാവാതെ
നെഞ്ചു വിങ്ങും..
എങ്കിലും വീണ്ടും കാത്തിരുന്നിട്ടുണ്ടോ..?
യാത്ര പോലും പറയാതെ പോയ
ആ പ്രിയപ്പെട്ട.. അത്രമേൽ പ്രിയപ്പെട്ട..
ആ വിളിക്കായി..
ആ തലോടലിനായി..
കാത്തിരുന്നിട്ടുണ്ടോ..
വരില്ലെന്നറിഞ്ഞിട്ടും..
ഇനിയൊരിക്കലും
പേരെടുത്തു വിളിക്കില്ലന്നറിഞ്ഞിട്ടും..
ഇനിയൊരിക്കലും
തലയിൽ തലോടില്ലന്നറിഞ്ഞിട്ടും..
കാത്തിരുന്നിട്ടുണ്ടോ..?
മരണത്തിൻ്റെ
തണുപ്പേറി പോയ
അത്രമേൽ പ്രിയമുള്ള ഒരാൾക്കായി..
കാത്തിരുന്നിട്ടുണ്ടോ..?
അപ്പോൾ
കാത്തിരുപ്പെന്ന വാക്കിനു
ശ്വാസം മുട്ടിക്കുന്ന വേദന തോന്നും..
കണ്ണുനീർ വരാതെ
കണ്ണുകൾ പുകയുന്ന പോലെ തോന്നും..
ആരോടും
പറയാനാവാതെ
നെഞ്ചു വിങ്ങും..
എങ്കിലും വീണ്ടും കാത്തിരുന്നിട്ടുണ്ടോ..?
യാത്ര പോലും പറയാതെ പോയ
ആ പ്രിയപ്പെട്ട.. അത്രമേൽ പ്രിയപ്പെട്ട..
ആ വിളിക്കായി..
ആ തലോടലിനായി..
കാത്തിരുന്നിട്ടുണ്ടോ..