ഒറ്റപ്പെടലിന്റെ തുരുത്തിൽ നിങ്ങൾ എപ്പോഴെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ? ആരൊക്കെ ഉണ്ടായിട്ടും ഇല്ലാത്തതു പോലെ അനുഭവപ്പെട്ടിട്ടില്ലേ? ചിലർ ആ തുരുത്തിൽ ശവം തീനി ഉറുമ്പുകളെ പോലെ നമ്മെ വേട്ടയാടിയിട്ടില്ലേ.. കഴുകൻ കണ്ണുകൾ മാംസ ദാഹികളായി നമ്മെ പൊതിഞ്ഞിട്ടില്ലേ.. ആഗ്രഹങ്ങളുടെ പറുദീസ തീക്ഷണമായ കണ്ണുകളാൽ നമ്മെ ദഹിപ്പിച്ചിട്ടില്ലേ... എങ്ങോട്ട് പോകണം എന്നറിയാതെ ഉഴലുമ്പോൾ ഭൂമി പിളർന്നങ്ങു പോയാൽ മതിയെന്ന് ആഗ്രഹിച്ചിട്ടില്ലേ...ഒറ്റപ്പെടുത്തലുകൾ ശ്വാസം മുട്ടുന്ന അവസ്ഥയിൽ എത്തിച്ചിട്ടില്ലേ...നമ്മൾ സഹായിച്ചിട്ടുള്ളവർ പുറംതിരിഞ്ഞു നിന്നിട്ടില്ലേ... അവർ നമ്മുടെ കുറ്റങ്ങൾ പറഞ്ഞു അപമാനപെടുത്താൻ ശ്രമിച്ചിട്ടില്ലേ...ചുറ്റി പിണഞ്ഞ ചങ്ങലക്കെട്ടുകളെ ഭേദിച്ചു ആ തുരുത്തിൽ നിന്നും ഇറങ്ങി വരണം... സമയങ്ങൾ കാത്തു നിൽക്കില്ല എന്നറിഞ്ഞു കൊണ്ടു ചില മിന്നാമിനുങ്ങുകൾ പ്രതീക്ഷകളുടെ നിറച്ചാർത്തുമായി നമ്മുടെ അരികിലേക്ക് വരും.. തള്ളി പറഞ്ഞവരുടെ ലോകത്തിന്റെ ഇത്തിരി വെട്ടത്തു നമുക്കും ജീവിക്കണം.. ചില മന്ദാരങ്ങൾ നമുക്ക് വേണ്ടി പൂത്തു തളിർക്കും.. മടങ്ങി പോയവരുടെ തിരിച്ചു വരവു പ്രതീക്ഷിക്കാതെ വീണ്ടും നമുക്കിവിടെ ജീവിക്കണം ....