പ്രഭാതമഴ,ഇടവഴികളിൽ
നീർച്ചാലുകൾ തീർത്തു..
കാറ്റിൻ മൃദുസ്പർശം
നനഞ്ഞ ഇലകളിൽ
സംഗീതമായ്..
ഇടവഴിയോരത്തെ വേലിക്കരികിൽ,
മഴത്തുള്ളികളാൽ അലങ്കരിച്ച ചെമ്പരത്തികൾ..
ചുവപ്പിൽ മുത്തുകൾ വിതറിയ രാജകുമാരികളായി നിന്നു.
ഒരു തുള്ളി ഇലയുടെ അരികിൽ നിന്നു താഴേക്ക് പതിക്കാൻ മുമ്പ്,
കാറ്റ് എന്റെ കാതിൽ ചോദിച്ചു.
"ഇവയിൽ ഏതാണ് നീ..?
ഞാൻ പുഞ്ചിരിച്ചു
ആ തുള്ളിയെ വിരലിൽ പിടിച്ചു,
ചെമ്പരത്തിയുടെ
ഹൃദയത്തിലേയ്ക്ക് വെച്ചു.
നിന്നിൽ തുടങ്ങി നിന്നിൽ
അവസാനിക്കുന്ന എന്റെ കഥ,
മഴത്തുള്ളിയെ ചുംബിച്ച
ചെമ്പരത്തിയായിട്ടല്ലാതെ
പൂർണ്ണമാവുമോ…?
.... ആതി 
നീർച്ചാലുകൾ തീർത്തു..
കാറ്റിൻ മൃദുസ്പർശം
നനഞ്ഞ ഇലകളിൽ
സംഗീതമായ്..
ഇടവഴിയോരത്തെ വേലിക്കരികിൽ,
മഴത്തുള്ളികളാൽ അലങ്കരിച്ച ചെമ്പരത്തികൾ..
ചുവപ്പിൽ മുത്തുകൾ വിതറിയ രാജകുമാരികളായി നിന്നു.
ഒരു തുള്ളി ഇലയുടെ അരികിൽ നിന്നു താഴേക്ക് പതിക്കാൻ മുമ്പ്,
കാറ്റ് എന്റെ കാതിൽ ചോദിച്ചു.
"ഇവയിൽ ഏതാണ് നീ..?
ഞാൻ പുഞ്ചിരിച്ചു
ആ തുള്ളിയെ വിരലിൽ പിടിച്ചു,
ചെമ്പരത്തിയുടെ
ഹൃദയത്തിലേയ്ക്ക് വെച്ചു.
നിന്നിൽ തുടങ്ങി നിന്നിൽ
അവസാനിക്കുന്ന എന്റെ കഥ,
മഴത്തുള്ളിയെ ചുംബിച്ച
ചെമ്പരത്തിയായിട്ടല്ലാതെ
പൂർണ്ണമാവുമോ…?

