ഈ ശിവരാത്രിയിൽ ആ പ്രണയത്തെ സ്മരിച്ചു പോകുന്നു.പുരാണങ്ങളിൽ എനിക്ക് ശിവപാർവതിയോട് ആയിരുന്നു ആകർഷണം തോന്നിയിരുന്നത്.. അവർ ഒരു ആത്മാവിന്റെ രണ്ടു പാതികൾ ആയിരുന്നു.. അവന്റെ ശരീരം കോപവും അഹംഭാവവും നിശബ്ദതയും നിറഞ്ഞപ്പോൾ, അവളുടെ ശരീരം സ്നേഹവും സഹനവും ക്ഷമയും കൊണ്ട് നിറച്ചു. പരസ്പര പൂരകങ്ങൾ ആകയാൽ ഇരുവരും ഒന്നായാൽ മാത്രമായിരുന്നു ആ ആത്മാവിനു പൂർണ്ണത കൈ വരിച്ചതുള്ളു. തന്റെ പാതിയെ മറ്റൊരാൾ അപമാനിക്കുന്നത് പോലും അവൾക്ക് അസഹനീയം ആയിരുന്നു. എന്നാൽ അവളുടെ വേർപാട് ആയിരുന്നു അവനിലെ ഞാൻ എന്ന ഭാവത്തെ തകർത്തത്. എങ്കിലും ആ സ്നേഹം അവസാനിച്ചിരുന്നില്ല.. ആ സ്നേഹം വീണ്ടും പുനർജനിച്ചു മറ്റൊരു ശരീരത്തിലൂടെ.. ശരീരം മാത്രമേ നശിക്കുന്നുള്ളു..ആത്മാവും അതിലെ സ്നേഹവും ഒരിക്കലും നശിക്കുന്നില്ല...മറ്റൊരു സ്നേഹത്തിനും ആത്മാവിനും അതിൽ പൂർണ്ണത കൊണ്ടുവരാൻ ആവില്ല എന്നതായിരുന്നു സത്യം...


Last edited:
