.
നീ എന്നിൽ നിന്ന് അകന്നുപോയതിൽ ഇന്ന് എനിക്ക് അത്ഭുതമില്ല. കാരണം, ഞാൻ എന്നോട് ചേർത്തുവെച്ചതൊന്നും അധികകാലം എന്റെ കൂടെയുണ്ടായിരുന്നില്ല എന്ന വേദനിക്കുന്ന സത്യം ഞാൻ പണ്ടേ തിരിച്ചറിഞ്ഞതാണ്. ഇന്ന് നീയും ആ തീരാനഷ്ടങ്ങളുടെ പട്ടികയിൽ നിന്റെ പേര് എഴുതിച്ചേർത്തു; അത്രമാത്രം.
ഇന്ന് നമ്മൾക്കിടയിൽ പ്രണയമില്ലെങ്കിലും, എന്റെ ഓരോ ശ്വാസത്തിലും നിന്റെ ഓർമ്മകളുടെ ഗന്ധമുണ്ട്. എനിക്ക് ചുറ്റുമുള്ളവരുടെ ചിരികളിൽ നിന്റെ പുഞ്ചിരിയും, അവരുടെ വാക്കുകളിൽ നിന്റെ ശബ്ദവും ഞാൻ ഇന്നും തിരയാറുണ്ട്. നീ ഒഴിച്ചിട്ട് പോയ ശൂന്യതയെ പ്രണയിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു; ആ ശൂന്യത നമുക്കിടയിൽ അത്രമേൽ ആഴമുള്ള വലിയൊരു ദൂരം തീർത്തിരിക്കുന്നു.
ഇനിയൊരിക്കലും എനിക്ക് നിന്നെ തിരികെ ചേർത്തുപിടിക്കാൻ കഴിയില്ല എന്നറിയാം. എങ്കിലും, എന്നിലേക്ക് വരാൻ കഴിയാത്ത അത്രയും വലിയൊരു ദൂരത്തിരുന്ന് നീയും എന്നെ ഓർക്കുന്നുണ്ടാകാം. ഒരിക്കൽ എന്റെ മാത്രമായിരിക്കാൻ കൊതിച്ചിരുന്ന, എന്റെ എല്ലാമെല്ലാമായിരുന്ന ആ ഒരാൾ... അത് നീ മാത്രമായിരുന്നു...!