Gifferr
Epic Legend
PART 1
ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഈ കളികളിലൊക്കെയും പുരുഷൻ ജയിച്ചു എന്ന് തോന്നുമെങ്കിലും, ശരിക്കും തോറ്റു പോകുന്നത് സ്ത്രീയുടെ ശുദ്ധമായ മനസ്സാണ്. പുരുഷന്മാർ വികാരങ്ങളെ വളരെ എളുപ്പത്തിൽ വേർതിരിച്ചു കാണാറുണ്ട്. ഒരു വശത്ത് സ്നേഹം ഒട്ടുമില്ലാതെ ശരീരത്തെ മാത്രം ആഗ്രഹിക്കാനും, അതേ സമയം തന്നെ വലിയ സ്നേഹമുണ്ടെന്ന് അഭിനയിക്കാനും അവർക്ക് കഴിയും. സ്വന്തം ആവശ്യം നേടാൻ വേണ്ടി മാത്രം അവർ പറയുന്ന കള്ള വാക്കുകളിൽ പലപ്പോഴും സ്ത്രീകൾ വീണുപോകുന്നു. കുറച്ചു നേരത്തെ ശാരീരിക സുഖത്തിന് വേണ്ടി മാത്രം, ഒരാളുടെ ജീവിതം മുഴുവനുള്ള പ്രതീക്ഷകളെ തകർക്കുന്നത് വലിയ ക്രൂരതയാണ്.
ഇതൊക്കെ രണ്ടുപേരുടെയും സമ്മതത്തോടെ നടക്കുന്നതല്ലേ, ഇതിൽ എന്താണ് തെറ്റ്? എന്ന് ചോദിക്കാൻ ചിലർ വരും. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ശരീരം പങ്കിടാൻ മാത്രമാണ് സമ്മതമെങ്കിൽ അത് മനസ്സിലാക്കാം. എന്നാൽ ഉള്ളിൽ സ്നേഹമില്ലാതിരുന്നിട്ടും, സ്നേഹമുണ്ടെന്ന് കള്ളം പറഞ്ഞ് സമ്മതം വാങ്ങിക്കുന്നത് ശുദ്ധമായ വഞ്ചനയാണ്. അടുത്തതാണ് പുരുഷന്റെ ഈ അഹംഭാവം. ഒരു സ്ത്രീ തനിക്ക് വഴങ്ങുന്നില്ല എന്ന് കാണുമ്പോൾ ചിലർക്ക് ദേഷ്യം വരും. ഏത് കള്ളം പറഞ്ഞും കാര്യം സാധിക്കുക എന്നത് മാന്യതയല്ല, മറിച്ച് അങ്ങേയറ്റത്തെ നിലവാരമില്ലായ്മയാണ്.
നമുക്ക് വീണ്ടും സുനിയുടെയും പാറുവിന്റെയും ആ സീനിലേക്ക് വരാം. ഇത് പ്രേമമാണോ അതോ കാമമോ? എന്ന് സുനി ചോദിക്കാൻ കാരണം പാറു കൊടുത്ത ആ ചോറാണ്. ആ ചോറിൽ ഉണ്ടായിരുന്നത് കാമമല്ല, സ്നേഹമായിരുന്നു. അപ്പോഴാണ് സുനിക്ക് മനസ്സിലായത്, താൻ വന്നത് ശരീരത്തിന്റെ വിശപ്പടക്കാനാണെങ്കിലും, തന്റെ മനസ്സിന് ആവശ്യമായിരുന്നത് സ്നേഹമായിരുന്നു എന്ന്.

എന്റെ ZOZO ജീവിതത്തിൽ നിന്ന് ഞാനും തിരിച്ചറിയുന്നത് ഇതുതന്നെയാണ്. കാമം ശരീരത്തിൽ തുടങ്ങി ശരീരത്തിൽ തന്നെ തീരും. എന്നാൽ സ്നേഹത്തിന് നിലനിൽക്കാൻ ശരീരത്തിന്റെ ആവശ്യം പോലുമില്ല. നിങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ നിങ്ങളുടെ മനസ്സിനെ സ്നേഹിക്കാൻ ഒരാൾക്ക് കഴിഞ്ഞാൽ, അതാണ് യഥാർത്ഥ പ്രണയം. മറ്റൊരാളുടെ മനസ്സിനെ വഞ്ചിക്കാതെ സ്വന്തം വികാരങ്ങളിൽ സത്യസന്ധത പുലർത്താൻ മനുഷ്യർ എന്നാണ് പഠിക്കുക? ശരീരത്തിന്റെ ദാഹം പെട്ടെന്ന് മാറും, എന്നാൽ മനസ്സിന് ഏൽപ്പിക്കുന്ന മുറിവ് ജീവിതകാലം മുഴുവൻ വേദനയായി അവശേഷിക്കും.

.
nice