.
ഇനിയൊരിക്കൽ കൂടി നമ്മൾ തമ്മിൽ കാണുമോ എന്നറിയില്ല... അങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് ജീവിതം ഇനിയുമൊരു ഇടം ബാക്കിവെച്ചിട്ടുണ്ടോ എന്നും അറിയില്ല. എന്നിട്ടും, മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്... ഒരിക്കൽ കൂടി നിന്നെ കാണാൻ.
നമുക്കിടയിൽ പറയാതെ പോയ ഒരുപാട് വാക്കുകളുണ്ടായിരുന്നു. ചുണ്ടുവരെ വന്നിട്ടും പറയാൻ കഴിയാതെ പോയ ചില ഇഷ്ടങ്ങൾ... ചുംബിക്കാതെ പോയ അധരങ്ങൾ, ചേർത്തുപിടിക്കാതെ പോയ രാത്രികൾ, ഒരുമിച്ച് കണ്ടുതീർക്കാൻ കഴിയാതെ പോയ എത്രയോ സ്വപ്നങ്ങൾ. അങ്ങനെ പൂർണ്ണമാകാതെ പോയ ഒരുപാട് നിമിഷങ്ങൾ ഇന്നും നമുക്കിടയിൽ ബാക്കി കിടപ്പുണ്ട്.
എങ്കിലും, അവയെല്ലാം അങ്ങനെ തന്നെ കിടക്കട്ടെ. ഒരിക്കൽ കൂടി നിന്നെ കാണാൻ ഞാൻ വരും. നിനക്കറിയാതെ, ദൂരെ എവിടെയെങ്കിലും മാറിനിന്ന്... നിന്റെ മുഖമൊന്ന് കാണാൻ, ആ പഴയ ചിരി ഇന്നും മായാതെ അവിടെയുണ്ടെന്ന് ഉറപ്പിക്കാൻ, ഒരിക്കൽ എനിക്ക് സ്വന്തമായിരുന്ന ആ കാഴ്ചയെ കുറച്ചുനേരം കൂടി എന്റെ കണ്ണുകളിൽ നിറയ്ക്കാൻ. അന്ന് നിന്നോട് സംസാരിക്കണമെന്നോ, നിന്റെ അരികിലേക്ക് നടന്നുവരണമെന്നോ എനിക്ക് ആഗ്രഹമുണ്ടാകില്ല.
കാരണം, ഇനിയുമൊരു വേദന നിനക്ക് ഞാൻ സമ്മാനിക്കില്ല. നിന്റെ ശാന്തമായ ദിവസങ്ങളിലേക്ക് പഴയ ഓർമ്മകളുടെ ഭാരവുമായി കടന്നുവരാൻ എനിക്ക് കഴിയില്ല. ദൂരെ നിന്ന് നിന്നെ കണ്ട്, ആ കാഴ്ചയെ ഉള്ളിൽ നിറച്ച്, നിന്റെ നിഴലിനെപ്പോലും നോവിക്കാതെ ഞാൻ തിരികെ നടക്കും... ഒന്നും മിണ്ടാതെ.