nandini00
Favoured Frenzy
ചിലർ നമ്മുടെ
ജീവിതത്തിലേക്ക് കടന്നുവരും,
പിന്നീട് എപ്പോഴോ കടന്നുപോകും........
പക്ഷേ, ചിലർ അങ്ങനെയല്ലാ.....
അവർ പോയാലും അവരുടെ
ഓർമ്മകളും സ്നേഹവും നമ്മളിൽ
ആഴത്തിൽ പതിഞ്ഞുകിടക്കും.........
നമ്മൾ കാണുന്ന ഓരോ കാഴ്ചയിലും, കേൾക്കുന്ന ഓരോ ശബ്ദത്തിലും, ജീവിതത്തിലെ ഓരോ ചെറിയ
നിമിഷങ്ങളിലും അവരുടെ സാന്നിധ്യം അറിയാതെ തന്നെ അനുഭവപ്പെടും......... ഒരിക്കൽ നമ്മുടെ ലോകം മുഴുവൻ നിറഞ്ഞുനിന്ന ഒരാൾ, പെട്ടെന്നൊരു
ദിവസം അരികിലില്ലാതാകുമ്പോൾ,
അവർ ബാക്കിവെച്ച നിശബ്ദതയിലൂടെ ജീവിക്കാൻ നമ്മൾ പഠിക്കേണ്ടിവരുന്നു.......
ഇന്നും നമ്മുടെ ഓരോരുത്തരുടെ
മനസ്സിൽ മായാതെ നിൽക്കുന്നത്
ആ ചെറിയ ചെറിയ ഓർമ്മകളാണ്….......
ഒരുമിച്ചുണ്ടായ വഴക്കുകൾ,
പൊട്ടിച്ചിരികൾ, ഒന്നും സംസാരിക്കാതെ
ഒരേ ഇടത്ത് ഒരുമിച്ചിരുന്ന നിമിഷങ്ങൾ…....
അന്ന് സാധാരണമായി തോന്നിയ ആ നിമിഷങ്ങൾക്കുപോലും ഇന്ന്
വല്ലാത്തൊരു വിലയുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിവസങ്ങൾ പോലും, അവർ കൂടെയുണ്ടായിരുന്ന കാലത്തിന്റെ ഓർമ്മകൾ കൊണ്ട് മനസ്സിന് ഒരൽപ്പം ആശ്വാസം നൽകുന്നു...........
എങ്കിലും നമ്മൾ മുന്നോട്ട് പോകുക
എന്നതിന്റെ അർത്ഥം ഒരാളെ മറന്നുകളയുക എന്നല്ലെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. അവർ നൽകിയ സ്നേഹവും സമ്മാനിച്ച ഓർമ്മകളും ഹൃദയത്തിൽ ചേർത്തുപിടിച്ച്,
ആ ഓർമ്മകളെയും കൂടെക്കൊണ്ട് ജീവിതയാത്ര തുടരുക എന്നതാണ്.........
ചിലപ്പോൾ നമ്മുടെ ഹൃദയത്തിന്റെ
ഒരു ഭാഗം എന്നെന്നേക്കുമായി ഭൂതകാലത്തിൽ തന്നെ ജീവിച്ചുകൊണ്ടിരിക്കും… .............
ഇങ്ങനെ ഒരാളെ ഇന്നും ഓർമ്മകളിൽ ചേർത്തുപിടിച്ച് ജീവിക്കുന്നവർ ആരെങ്കിലുമുണ്ടോ ഇവിടെ
............
"ആ വേദനയിലും ഒരു മധുരമുണ്ട്… .......
കാരണം യഥാർത്ഥ സ്നേഹം ഒരിക്കലും പൂർണ്ണമായി മാഞ്ഞുപോകില്ല. ..........
ഒരുപാട് ഓർമ്മകളുമായി ജീവിക്കുന്ന
ഓരോ ഹൃദയത്തിനും ഒരുപാട് സ്നേഹവും ആശ്വാസവും നേരുന്നു.