nandini00
Favoured Frenzy
ആളും ആരവങ്ങളും ഒന്നുമില്ലാത്തൊരു സായാഹ്നം നിനക്കു സമ്മാനിക്കണം..
ഒരിക്കലും മറക്കാനാവാത്ത വിധം ആ നേരങ്ങളെ നമ്മുടെ ഓർമ്മകളിൽ കോറി ഇടണം..
ആകാശത്തു പറന്നുപോകുന്ന പറവകളെ നോക്കി ആദ്യത്തെ എന്റേതും പുറകിൽ വരുന്നത് നിന്റേതെന്നും ചൊല്ലി ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകണം..
ചുവപ്പുപുതച്ച മാനം നോക്കിക്കൊണ്ട് ഒന്നിച്ചിരുന്ന് ചായകുടിക്കണം..
രാത്രിയിൽ നിലാവിന് കൂട്ടിരുന്ന് പറയാൻ ബാക്കിവച്ച കഥകളോരോന്നും പറഞ്ഞു തീർക്കണം..
പുലരാൻ നേരം പങ്കിട്ട നിമിഷങ്ങളത്രയും മനസ്സിൽ അടുക്കിപെറുക്കി
വയ്ക്കണം..!!