• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
എൻ്റെ വരികളിലൂടെ പലരും എന്നെ അറിഞ്ഞപ്പോഴും ഇഷ്ടപ്പെട്ടപ്പോഴും, ഞാൻ ഇഷ്ടപ്പെട്ടത് ആ വരികൾക്കിടയിൽ ഞാൻ ഒളിപ്പിച്ചുവെച്ച നിന്നെ മാത്രമായിരുന്നു.
.
63d00c1d-e474-4cab-81ed-3ed74b449ef7~2.jpeg
 
Last edited:
.
നീ എന്നെ ഉപേക്ഷിച്ചു പോയതല്ല എന്ന് സ്വയം വിശ്വസിപ്പിക്കാൻ വേണ്ടി മാത്രം ഇന്നും ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുന്നു.
.
The art of waiting.jpeg
 
.
ഇത്രമേൽ കുളിരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ, കൊള്ളില്ലായിരുന്നു നീ എന്ന ചാറ്റൽ മഴ...
.
Rainy gurrl.jpg
 
.
ഞാൻ കടലായി കാത്തിരുന്നത് തന്നെ നീ മഴയായതുകൊണ്ടാണ്. ഭൂമിയിൽ നീ എവിടെ പെയ്തിറങ്ങിയാലും, അവസാനമൊഴുകി എത്തേണ്ടത് എന്റെ സ്വന്തം ആഴങ്ങളിലേക്കാണല്ലോ...
.
The Beauty Way Path — Free Cohort · March 2026.jpeg
 
.
മറ്റൊന്നിനുമല്ല, നീയെങ്ങനെയാണ് എന്നെ ഇത്ര ഭംഗിയായി മറന്നതെന്നറിയാൻ... ഒരിക്കലെങ്കിലും എനിക്ക് നീയാകണം.
.
4be1078a-5683-4952-980a-fd7d5b0429fe.jpeg
 
.
നിന്റെ നനവാർന്ന ചുംബനങ്ങൾ പെയ്തിറങ്ങി നിറഞ്ഞൊരു പ്രണയക്കടൽ ഇന്നും എന്റെയുള്ളിൽ അലയടിക്കുന്നുണ്ട്...
.
Hard.jpeg
 
.
പിന്നീടൊരിക്കൽ ഓർത്തെടുത്ത് കണ്ണുനിറയ്ക്കാനുള്ള വെറുമൊരു മനോഹരമായ ഓർമ്മയാകാതിരിക്കട്ടെ നീ എനിക്ക്...
.
c46243fa-fa12-4a49-be42-fcab6ca0978f.jpeg
 
.
കാലം ഇത്രയേറെ കാത്തിരിപ്പിച്ചത് എന്തിനായിരുന്നുവെന്ന് എനിക്ക് മനസ്സിലായത് നീ വന്നതിന് ശേഷമാണ്... വൈകി പൂക്കുന്ന വസന്തത്തിന് ഇത്രമേൽ ഭംഗിയുണ്ടെന്ന് ഞാൻ അറിഞ്ഞതും അപ്പോഴാണ്.
.
autumn (1).jpeg
 
.
എൻ്റെ ഓരോ എഴുത്തും നിന്നിലേക്കുള്ള പ്രാർത്ഥനയായിരുന്നു. നിൻ്റെ ഓരോ മറുപടിയും ആ പ്രാർത്ഥനക്കുള്ള ഉത്തരവും.
.
Book tok lol.jpeg
 
.
നിന്നിൽ നിന്ന് ഇറങ്ങിപ്പോകാൻ കഴിയാത്ത എന്റെ ഈ നിസ്സഹായതയ്ക്ക്... പ്രണയമെന്നല്ലാതെ മറ്റെന്ത് പേരിടാൻ!
.
075305bd-f8b3-4169-85d6-0a1cf26d6f90.jpeg
 
.
ഇപ്പോൾ എന്നിലുള്ളതെല്ലാം നീ സമ്മാനിച്ചതാണെങ്കിൽ... പിന്നെ എന്തിനാണ് ഞാൻ നഷ്ടങ്ങളെ ഭയപ്പെടേണ്ടത്?
.
Effortless New York Street Style.jpeg
 
.
എൻ്റെ ജീവിതത്തിൽ സംഭവിക്കാതെ പോയ എന്നിട്ടും എന്നിൽ ജീവിച്ചു കൊണ്ടിരിക്കുന്ന എൻ്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയം. അതാണ് നീ എനിക്ക്.
.
40ea2ef5-8282-4b5a-9437-d91df18067fa.jpeg
 
.
നനഞ്ഞു മതിവരാത്ത തീരമായി നീ കാത്തിരിക്കുന്നതുകൊണ്ടാണ്, അടങ്ങാത്ത തിരയായി ഞാൻ നിന്നിലേക്ക് വീണ്ടും വീണ്ടും ആർത്തിരമ്പുന്നത്.
.
a82b5b31-64af-413a-b298-d880b0341814.jpeg
 
.
നിന്നെത്തേടി എന്റെ തൂലികയിൽ നിന്നും യാത്രയായ വരികളൊക്കെയും ഒരുനാൾ നിന്റെ അരികിലെത്തും; അന്ന്, ഈ നീണ്ട കാത്തിരിപ്പിന്റെ നോവും പരിഭവവും അവ നിന്നോട് പറയാതെ പറയും.
.
a4ba2774-05e2-45b5-b203-818e78994040.jpeg
 
.
നിറങ്ങളില്ലാത്ത എന്റെ ജീവിതത്തിന്റെ ഇരുണ്ട പടവുകളിൽ, അപ്രതീക്ഷിതമായി വിരിഞ്ഞ ഏറ്റവും മനോഹരമായ ഗുൽമോഹറാണ് നീ...
.
b718c8ee-b8fe-40fc-8741-7506a25714ba.jpeg
 
Back
Top