nandini00
Favoured Frenzy
ചിലർ കടന്നുവരും ഹൃദയവഴികളിൽ,
ഏകാന്തയാമത്തിന് തണലേകുവാൻ;
വിരസത മൂടിയ നിമിഷങ്ങളിൽ
മധുരമൊഴികളാൽ മനം കവരുവാൻ...
മറ്റൊരാളുടെ അസാന്നിധ്യത്തിൽ
വാക്കുകൾ നിശ്ശബ്ദമായി പൂക്കുമ്പോൾ ,
അടുപ്പത്തിൻ ചൂടിൽ വിശ്വസിച്ചുപോകും
അതൊരു ഹൃദയബന്ധമെന്നു കരുതി...
കാത്തിരുന്ന സാന്നിധ്യം മടങ്ങിയെത്തുമ്പോൾ
അപരിചിതത്വം വഴികളിൽ പൂക്കുന്നു;
പറഞ്ഞുതീർത്ത വാക്കുകൾക്കു മീതെ
മൗനത്തിന്റെ മഞ്ഞുപടരുന്നു...
പങ്കുവെച്ച രഹസ്യങ്ങൾ മറ്റൊരിടത്ത്
പരിഹാസച്ചിരികളായ് പടരുമ്പോൾ,
തകർന്നുവീഴുന്നത് ബന്ധമല്ല,
വിശ്വാസത്തിൻ വർണച്ചില്ലുകളാണ്...
അന്നറിയുന്നു, ചേർന്നുനിന്നതെല്ലാം
സ്നേഹത്തിൻ സുകൃതമായിരുന്നില്ല;
ഏകാന്തതയുടെ നീണ്ട ഇടവഴിയിൽ
വിരിഞ്ഞൊരു നേരമ്പോക്കു മാത്രമായിരുന്നു...
എങ്കിലും വൃക്ഷം പരിഭവിക്കുമോ
വഴിപോക്കന് തണലേകിയതിൽ?
തണൽ തേടിയവർ മടങ്ങിപ്പോയാലും
വേരുകൾ മണ്ണിനെ കൈവിടാറില്ല...
സ്നേഹം വാക്കുകളിൽ വിരിയുന്ന
ക്ഷണികമായൊരു വികാരമല്ല;
അഭാവത്തിലും അഭിമാനത്തിന്
കാവലാകുന്ന കരുതലാണത്...
ഒഴിഞ്ഞ വേളകളുടെ വിരസതയകറ്റാൻ
ഹൃദയങ്ങൾ കളിപ്പാട്ടങ്ങളല്ല;
ആവശ്യം തീരുമ്പോൾ ഉപേക്ഷിക്കാനുള്ള
വഴിയരികിലെ പൂക്കളുമല്ല...
നേരമ്പോക്കിന് മനുഷ്യരെ വേണം,
സ്നേഹത്തിന് ഹൃദയങ്ങളെ വേണം;
അസാന്നിധ്യത്തിലെ ഓർമ്മയല്ല സ്നേഹം,
സാന്നിധ്യത്തിലും കൈവിടാത്ത കരുതലാണ്...
ഏകാന്തയാമത്തിന് തണലേകുവാൻ;
വിരസത മൂടിയ നിമിഷങ്ങളിൽ
മധുരമൊഴികളാൽ മനം കവരുവാൻ...
മറ്റൊരാളുടെ അസാന്നിധ്യത്തിൽ
വാക്കുകൾ നിശ്ശബ്ദമായി പൂക്കുമ്പോൾ ,
അടുപ്പത്തിൻ ചൂടിൽ വിശ്വസിച്ചുപോകും
അതൊരു ഹൃദയബന്ധമെന്നു കരുതി...
കാത്തിരുന്ന സാന്നിധ്യം മടങ്ങിയെത്തുമ്പോൾ
അപരിചിതത്വം വഴികളിൽ പൂക്കുന്നു;
പറഞ്ഞുതീർത്ത വാക്കുകൾക്കു മീതെ
മൗനത്തിന്റെ മഞ്ഞുപടരുന്നു...
പങ്കുവെച്ച രഹസ്യങ്ങൾ മറ്റൊരിടത്ത്
പരിഹാസച്ചിരികളായ് പടരുമ്പോൾ,
തകർന്നുവീഴുന്നത് ബന്ധമല്ല,
വിശ്വാസത്തിൻ വർണച്ചില്ലുകളാണ്...
അന്നറിയുന്നു, ചേർന്നുനിന്നതെല്ലാം
സ്നേഹത്തിൻ സുകൃതമായിരുന്നില്ല;
ഏകാന്തതയുടെ നീണ്ട ഇടവഴിയിൽ
വിരിഞ്ഞൊരു നേരമ്പോക്കു മാത്രമായിരുന്നു...
എങ്കിലും വൃക്ഷം പരിഭവിക്കുമോ
വഴിപോക്കന് തണലേകിയതിൽ?
തണൽ തേടിയവർ മടങ്ങിപ്പോയാലും
വേരുകൾ മണ്ണിനെ കൈവിടാറില്ല...
സ്നേഹം വാക്കുകളിൽ വിരിയുന്ന
ക്ഷണികമായൊരു വികാരമല്ല;
അഭാവത്തിലും അഭിമാനത്തിന്
കാവലാകുന്ന കരുതലാണത്...
ഒഴിഞ്ഞ വേളകളുടെ വിരസതയകറ്റാൻ
ഹൃദയങ്ങൾ കളിപ്പാട്ടങ്ങളല്ല;
ആവശ്യം തീരുമ്പോൾ ഉപേക്ഷിക്കാനുള്ള
വഴിയരികിലെ പൂക്കളുമല്ല...
നേരമ്പോക്കിന് മനുഷ്യരെ വേണം,
സ്നേഹത്തിന് ഹൃദയങ്ങളെ വേണം;
അസാന്നിധ്യത്തിലെ ഓർമ്മയല്ല സ്നേഹം,
സാന്നിധ്യത്തിലും കൈവിടാത്ത കരുതലാണ്...