• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓർമകളിൽ നീ മാത്രം

Galaxystar

Favoured Frenzy
പ്രണയ മന്ത്രങ്ങൾ കുറുകുന്ന പ്രാവുപോൽ കുറുകി പറഞ്ഞ പ്രണയ കാലം.
ഇലയുടെ മർമ്മരം
കാതിൽ പതിയുമ്പോൾ
പ്രണയത്തിൻ ഭാഷയെന്നു തോന്നും.
തിര മുറിയാത്തൊരു
മഴയിലൂടെ ഇരുവഴിയായി
പിരിയുന്ന നേരത്ത്
എഴുതി തീരാതെ പോയൊരാ പ്രണയ കാവ്യം.
മഴയത്ത് നനയാതെ,
വെയിലേറ്റ് വാടാതെ
ഹൃദയത്തിൻ താളിൽ ഞാൻ
ഭദ്രമായി ചേർത്തുവച്ചു.
എൻ കൈവെള്ളമേൽ
നിൻ വിരൽ തുമ്പിനാൽ ചാലിച്ച ചിത്രത്തിൻ വർണങ്ങൾ എവിടെയോ മാഞ്ഞുപോയി.
ഒറ്റയ്ക്കിരിക്കുമ്പോൾ പലവട്ടം നിന്നോർമ്മകൾ എന്നെ തഴുകി പോയിടുന്നു.
അത്രയ്ക്ക് പ്രിയമോടെയിന്നും നിന്നോർമ്മകൾ
മായാതെ മനസ്സിൽ ചേർന്നിരിപ്പു.


FB_IMG_1758661659839.jpg
 
പ്രണയ മന്ത്രങ്ങൾ കുറുകുന്ന പ്രാവുപോൽ കുറുകി പറഞ്ഞ പ്രണയ കാലം.
ഇലയുടെ മർമ്മരം
കാതിൽ പതിയുമ്പോൾ
പ്രണയത്തിൻ ഭാഷയെന്നു തോന്നും.
തിര മുറിയാത്തൊരു
മഴയിലൂടെ ഇരുവഴിയായി
പിരിയുന്ന നേരത്ത്
എഴുതി തീരാതെ പോയൊരാ പ്രണയ കാവ്യം.
മഴയത്ത് നനയാതെ,
വെയിലേറ്റ് വാടാതെ
ഹൃദയത്തിൻ താളിൽ ഞാൻ
ഭദ്രമായി ചേർത്തുവച്ചു.
എൻ കൈവെള്ളമേൽ
നിൻ വിരൽ തുമ്പിനാൽ ചാലിച്ച ചിത്രത്തിൻ വർണങ്ങൾ എവിടെയോ മാഞ്ഞുപോയി.
ഒറ്റയ്ക്കിരിക്കുമ്പോൾ പലവട്ടം നിന്നോർമ്മകൾ എന്നെ തഴുകി പോയിടുന്നു.
അത്രയ്ക്ക് പ്രിയമോടെയിന്നും നിന്നോർമ്മകൾ
മായാതെ മനസ്സിൽ ചേർന്നിരിപ്പു.


View attachment 369530

ഓർമ്മകളിൽ ഒക്കെ വെച്ചോ... പക്ഷേ അവസാനം ഓർമ്മകളിൽ കയറ്റി താമസിപ്പിച്ചതിന് വാടക ചോദിക്കാതിരുന്നാൽ മതി.
 
എത്രയെത്ര അക്ഷരങ്ങളെ പെറുക്കികൂട്ടി നാം ...
എത്രയെത്ര മോഹങ്ങളെ എഴുതിവെച്ചു ....

മാനം കാണാതെ ഒളിപ്പിച്ചുവെച്ച
മയിൽപ്പീലിത്തുണ്ടുകളെല്ലാം
മനസ്സറിയാതെ വരികളായി
വിളിച്ചുകൂവി ...

മനസ്സിന്റെ ഓലകെട്ടിൽ
കരിമഷികൊണ്ടു കുറിച്ചുവെച്ചതെല്ലാം
മനോവികൃതികൾ പൊട്ടിച്ചുരിക്കുമ്പോൾ
വഴിയിലേക്കിറങ്ങിനടന്നു ...

ആകാശം കൊതിക്കുന്ന കിനാവുകളും
ആഴത്തിലൊളിപ്പിച്ച നോവുകളും
അറിയാതെ പറയാതെ ഇറങ്ങിവന്നു
അക്ഷരപ്പൂക്കളായ് ചിരിച്ചു കരഞ്ഞു ..

ഇഷ്ടങ്ങൾ പൂക്കുന്ന മരകൊമ്പിലിരുന്നു
നഷ്ടപ്പെടാത്തൊരു വരി എഴുതണം
പുഞ്ചിരി മായാത്ത മുഖം കാണണം ...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
 
എത്രയെത്ര അക്ഷരങ്ങളെ പെറുക്കികൂട്ടി നാം ...
എത്രയെത്ര മോഹങ്ങളെ എഴുതിവെച്ചു ....

മാനം കാണാതെ ഒളിപ്പിച്ചുവെച്ച
മയിൽപ്പീലിത്തുണ്ടുകളെല്ലാം
മനസ്സറിയാതെ വരികളായി
വിളിച്ചുകൂവി ...

മനസ്സിന്റെ ഓലകെട്ടിൽ
കരിമഷികൊണ്ടു കുറിച്ചുവെച്ചതെല്ലാം
മനോവികൃതികൾ പൊട്ടിച്ചുരിക്കുമ്പോൾ
വഴിയിലേക്കിറങ്ങിനടന്നു ...

ആകാശം കൊതിക്കുന്ന കിനാവുകളും
ആഴത്തിലൊളിപ്പിച്ച നോവുകളും
അറിയാതെ പറയാതെ ഇറങ്ങിവന്നു
അക്ഷരപ്പൂക്കളായ് ചിരിച്ചു കരഞ്ഞു ..

ഇഷ്ടങ്ങൾ പൂക്കുന്ന മരകൊമ്പിലിരുന്നു
നഷ്ടപ്പെടാത്തൊരു വരി എഴുതണം
പുഞ്ചിരി മായാത്ത മുഖം കാണണം ...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
 
ഇത് വായിച്ചപ്പോൾ തോന്നിയ കാര്യം

വരികളാൽ തീർന്നൊരു ലോകം
വേദനകൾക്കും സ്വപ്നങ്ങൾക്കും ഇടയിൽ
ഒഴുകി പോകുന്ന മനസ്സിൻ്റെ നദി,

അക്ഷരങ്ങൾ കാത്തുസൂക്ഷിക്കുന്ന
നഷ്ടങ്ങളും നേട്ടങ്ങളും ചേർത്ത്
മറന്നുപോകരുതെന്ന് വിളിച്ചു പറയുന്ന പോലെ.

ഒരിക്കലും മായാത്തൊരു വരി,
ഒരിക്കലും നഷ്ടപ്പെടാത്തൊരു മുഖം,
മനസ്സിൻ്റെ പാടശേഖരത്തിൽ
അവ നിരന്തരം പൂത്തു നില്ക്കട്ടെ
 
Top