ആ കുപ്പിവളച്ചില്ലുകൾ പെറുക്കിയെടുത്ത്, വിറയ്ക്കുന്ന ശരീരവുമായി ഞാൻ ആ കട്ടിലിലേക്ക് ചാഞ്ഞു. ഉള്ളിൽ എവിടെയോ ഒരു സ്ഫോടനം നടക്കുന്നതുപോലെ. കണ്ണുകൾ നിറഞ്ഞ് കവിയാൻ വെമ്പുന്നു. ഹൃദയം നിലച്ചുപോയതുപോലെ, പേരറിയാത്തൊരു ഭാരം നെഞ്ചിനുമേൽ വന്നമരുന്നു.
ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ തളർന്നുവീണു. കൈവിരലുകൾക്കിടയിൽ ബാക്കിയായിരുന്ന വളപ്പൊട്ടുകൾ വീണ്ടും താഴേക്ക് ഊർന്നുവീണു. ഞാൻ ആർത്തുവിളിച്ചു കരഞ്ഞു. പക്ഷേ, എന്റെ നിലവിളികൾക്കുപോലും പുറത്തേക്കുള്ള വഴി നഷ്ടപ്പെട്ടിരുന്നു. ശ്വാസം കിട്ടാതെ പിടയുമ്പോഴും അവസാനിക്കാത്ത ആ കരച്ചിലിന്റെ ശബ്ദം ഞാൻ കേട്ടില്ല. വിറയ്ക്കുന്ന ശരീരം മരവിച്ചുതുടങ്ങിയിരുന്നു. എന്നിട്ടും, ശരീരത്തിൽനിന്ന് വേർപെട്ട് മറ്റെവിടേക്കോ പറന്നുയരുന്ന എന്നെ ഞാൻ അറിയുന്നുണ്ടായിരുന്നു.
ആ കട്ടിലിൽനിന്ന് മലർക്കെ താഴേക്ക് വീഴുമ്പോൾ, മുകളിലേക്ക് മറിഞ്ഞ എന്റെ കണ്ണുകളിൽ ഒരു കാഴ്ച തെളിഞ്ഞു. എത്ര പെട്ടെന്നാണ് എല്ലാം തകർന്നുപോകുന്നത്!
ഓർമ്മകളും അങ്ങനെയല്ലേ? അവയ്ക്കും ഇടക്ക് കുപ്പിച്ചില്ലുകളുടെ സ്വഭാവമാണ്. ഒരിക്കൽ വിള്ളൽ വീണുപോയാൽ, പിന്നീടൊരിക്കലും അവ പഴയതുപോലെയാകില്ല. ചിലത് കാലം മായ്ച്ചുകളയും. ചില ഓർമ്മകൾ മറവിയുടെ ആഴങ്ങളിലേക്ക് തള്ളിയിടും. പക്ഷേ, ചിലത് അങ്ങനെയല്ല. അവയുടെ മുനകൾ എവിടെയൊക്കെയോ നമ്മളിൽത്തന്നെ തറച്ചുകിടക്കും.
പുറമേ മുറിവുകളൊന്നും കാണാനില്ലെങ്കിലും, ഉള്ളിൽ ചോരയൊലിച്ചുകൊണ്ടേയിരിക്കും.
~Jaanu