"എന്നെ ആരോ തട്ടിയുണർത്തിയപോലെ പെട്ടന്ന് കണ്ണു തുറന്നു. മുറിയിൽ എ സി ഓൺ ആണ്. പക്ഷെ ആ തണുപ്പിലും വല്ലാണ്ട് വിയർത്തിരിക്കുന്നു. കുറച്ച് വെള്ളം കുടിക്കാൻ വേണ്ടി ജനാലക്കരികിൽ വച്ച ബോട്ടിൽ ഇരുട്ടിൽ പരതി. അതിൽ വെള്ളം തീർന്നിരിക്കുന്നു.. നേരം വെളുക്കാറായോ എന്നറിയാൻ വേണ്ടി സമയം നോക്കാനായി ഫോൺ ബെഡിൽ തപ്പി നോക്കി.. ഉറക്കത്തിൽ എപ്പോഴോ ഫോണിന്റെ മുകളിൽ ആയിപ്പോയി കിടത്തം. അങ്ങനെ ഫോൺ എടുത്ത് സ്ക്രീൻ ഓൺ ആക്കി നോക്കിയപ്പോൾ സമയം 4.35. ഇതിപ്പോൾ അടുപ്പിച്ചു മൂന്നാമത്തെ ദിവസം ആണ് ഇതേ സമയത്ത് ഉണരുന്നത്. എന്താണ് കാര്യം എന്ന് പിടി കിട്ടാതെ ഞാൻ ബെഡിൽ തന്നെ ഇരുന്നു. കണ്ണൊന്നു അമർത്തി തിരുമ്മിയ ശേഷം വെള്ളം എടുക്കാനായി കട്ടിലിൽ നിന്നും എഴുന്നേറ്റു. കൈകൾ എല്ലാം തണുത്തു മരവിച്ചിരിക്കുന്നു. പക്ഷെ നെറ്റി തടത്തിൽ അപ്പോഴും വിയർപ്പു കണങ്ങൾ ഒഴുകി ഇറങ്ങിയിരുന്നു.. ഇനി വല്ല സ്വപ്നവും കണ്ടതാണോ എന്ന് പലയാവർത്തി ഓർത്തു നോക്കി. ഇല്ല അങ്ങനൊന്നും കണ്ടതായി മനസ്സിൽ വരുന്നില്ല. ഡോറിന്റെ അരികിലേക്ക് രണ്ട് അടി നടന്നപ്പോഴേക്കും കാലുകൾക്ക് ബലക്കുറവ് പോലെ. നിലത്തു കാൽ ഉറച്ചു നില്കുന്നില്ല. എങ്ങനൊക്കെയോ നടന്നു പോയി ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു അവിടെ നിന്നു തന്നെ കുടിച്ചു.. വല്ലാത്ത ദാഹം. ശേഷം ആ കുപ്പിയെടുത്തു മുറിയിലേക്ക് നടന്നു.. ഡോർ അടച്ച ശേഷം കുപ്പി ബെഡിൽ വച്ച് ഒന്ന് വാഷ് റൂമിൽ പോകാനായി നടന്നു. വാഷ് റൂമിന്റെ സൈഡിൽ ഒരു മിറർ വച്ചിട്ടുണ്ട്.. ഞാൻ നടന്നു നീങ്ങുമ്പോൾ ആ മിറർ ശൂന്യമായിരുന്നു. എന്നെ അതിൽ കാണുന്നില്ല.. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ ആ കണ്ണാടിക്ക് മുന്നിൽ കുറച്ച് നേരം നിന്നു നോക്കി. എന്നെ കാണുന്നില്ല. എന്റെ തലയാകെ മരവിച്ച പോലെ ആയി.. കൈകൾ ഒന്നുകൂടി തണുത്തുറഞ്ഞു. എനിക്ക് ഒച്ച വെക്കണം എന്നുണ്ടായിരുന്നു. പക്ഷെ ശബ്ദം പൊങ്ങിയിരുന്നില്ല. പെട്ടന്ന് എന്തോ ഒരു ഭാരം എന്റെ തോളിൽ വന്നിരുന്നത് പോലെ തോന്നി. തെല്ലൊരു അന്താളിപ്പോടെ ആയിരുന്നു ഞാൻ അപ്പോൾ നിന്നത്.. കണ്ണൊന്നു ചെരിച്ചു വച്ചു ഞാൻ നോക്കിയപ്പോൾ ആ കൈകൾ അഴുകിയിരിക്കുന്നു. വല്ലാത്തൊരു ദുർഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി. എന്റെ ചുണ്ടുകൾ വിറ കൊണ്ടു. പെട്ടന്ന് ആണ് ഞാൻ അത് ശ്രദ്ധിച്ചത്.. അതൊരു പെണ്ണിന്റെ കൈകൾ ആയിരുന്നു. അതിലൊരു വിരലിൽ എന്റെ വിരലുകളിൽ കിടന്ന അതേ ചുവന്ന കല്ല് വച്ച മോതിരം കിടക്കുന്നു.എന്റെ തലയാകെ കറങ്ങുന്നത് പോലെ എനിക്ക് തോന്നി. ഞാൻ പതുക്കെ കണ്ണാടിയിലേക്ക് മുഖമുയർത്തി നോക്കി. ആ സ്ത്രീക്ക് എന്റെ മുഖമായിരുന്നു.. അത് എന്നെ നോക്കി തന്നെ നിൽക്കുകയാണ്. എനിക്ക് മുറിയിൽ നിന്ന് ഇറങ്ങി ഓടണം എന്നാണ് തോന്നിയത്. പക്ഷെ കാലുകൾ ഒന്ന് അനക്കാൻ പോലും എന്നെ കൊണ്ട് ആയില്ല.. പെട്ടന്ന് ആ രണ്ട് കൈകളും എന്നെ പിടിച്ചു ബലമായി തിരിച്ചു നിർത്തി.. എനിക്ക് ആ അഴുകിയ മുഖം അത്രയും അടുത്ത് കണ്ടപ്പോൾ ആദ്യം ഛർദിക്കാൻ ആണ് വന്നത്.. അതിന്റെ കണ്ണുകൾ കുഴിയിലേക്ക് പോയിരിക്കുന്നു. ചുണ്ടുകൾ വരണ്ടു പൊട്ടിയിട്ടുണ്ട്..ജഡ പിടിച്ച മുടി അഴിച്ചിട്ടിരിക്കുന്നു
... അതെന്നെ തന്നെ നോക്കി നില്ക്കുകയാണ്..പെട്ടന്ന് എന്റെ ശ്രദ്ധ എന്റെ ബെഡിലേക്ക് പോയി.. എന്റെ കണ്ണുകൾ വിടർന്നു.. തൊണ്ട വറ്റി വരണ്ടു.. ഞാൻ ആകെ തളർന്നു പോയി..അവിടെ അതാ ഞാൻ കിടന്നുറങ്ങുന്നു. അപ്പൊ ഞാനാരാ? പെട്ടന്ന് മുറിയിലേക്ക് ബലം പ്രയോഗിച്ചു ആരൊക്കെയോ ഡോർ ചവിട്ടി തുറന്നു വന്നു.. എന്നെ തട്ടി ഉണർത്താൻ നോക്കുന്നു.. പക്ഷെ ഞാൻ അനങ്ങുന്നില്ല.. അതെ, ഇന്നേക്ക് മൂന്ന് ദിവസമായി ഞാൻ മരിച്ചിട്ട്..."

... അതെന്നെ തന്നെ നോക്കി നില്ക്കുകയാണ്..പെട്ടന്ന് എന്റെ ശ്രദ്ധ എന്റെ ബെഡിലേക്ക് പോയി.. എന്റെ കണ്ണുകൾ വിടർന്നു.. തൊണ്ട വറ്റി വരണ്ടു.. ഞാൻ ആകെ തളർന്നു പോയി..അവിടെ അതാ ഞാൻ കിടന്നുറങ്ങുന്നു. അപ്പൊ ഞാനാരാ? പെട്ടന്ന് മുറിയിലേക്ക് ബലം പ്രയോഗിച്ചു ആരൊക്കെയോ ഡോർ ചവിട്ടി തുറന്നു വന്നു.. എന്നെ തട്ടി ഉണർത്താൻ നോക്കുന്നു.. പക്ഷെ ഞാൻ അനങ്ങുന്നില്ല.. അതെ, ഇന്നേക്ക് മൂന്ന് ദിവസമായി ഞാൻ മരിച്ചിട്ട്..."

Last edited:





pakal postyaa onnum nadakkoolaa 

work karanam vaayikkaan patla nna udheshich..





