• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ ആത്മാവിന്റെ പുനർജ്ജന്മം....

nandini00

Favoured Frenzy
ഈ ജന്മത്തിൽ
നിന്റെ മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ

എന്റെ പ്രണയത്തെ ഞാൻ നിശ്ശബ്ദമായി അടക്കം ചെയ്യുന്നു.

നിനക്കായി വിരിഞ്ഞ എന്റെ ഹൃദയത്തിന്റെ

ഓരോ പുഷ്പവുംനീ
കാണാതിരുന്നാലും
അത് വിരിയുക തെന്നെ ചെയ്യും
കാരണം

പ്രണയത്തിന്
അംഗീകാരം കിട്ടിയാലേ പൂക്കൂ എന്നൊരു നിയമമില്ല.

നിന്റെ വഴികളിൽ
വെയിൽ നിന്നെ തൊടുമ്പോഴെല്ലാം,

കാണാതെ പോകുന്ന ഒരു തണലായി
ഞാൻ നിന്നോടൊപ്പം ഉണ്ടാകും.

ഒരു അപേക്ഷ മാത്രം...

അടുത്ത ജന്മത്തിൽ
എനിക്കുവേണ്ടി മാത്രം
നീയൊരു പുഴയായി പുനർജനിക്കണം.

എന്തിനെന്നോ?

നിന്റെ തീരത്ത്
ഒരു മഞ്ഞമന്ദാരമായി
ഞാൻ വീണ്ടും ജനിക്കും.

എന്റെ വേരുകൾ
നിന്റെ ഹൃദയത്തിൽ നിന്നൊഴുകുന്ന
സ്നേഹത്തിന്റെ ജലം കുടിച്ച് ജീവിക്കും.

ഈ ജന്മത്തിൽ
പറയാതെ പോയ ഓരോ വാക്കും,
തൊടാതെ പോയ ഓരോ സ്പർശവും,
കരയാതെ വിഴുങ്ങിയ ഓരോ കണ്ണീരും
ഓരോ പൂവായി വിരിയും.

ആ പൂക്കളൊക്കെയും
ഒന്നൊന്നായി
നിന്റെ മാറിലേക്ക് വീണ്
എന്റെ പ്രണയത്തിന്റെ സുഗന്ധമായി
നിന്നിൽ ലയിക്കും.

ഈ ജന്മം
നമ്മൾക്കിടയിൽ
കാലം മതിലുകൾ പണിതുവെങ്കിൽ,

അടുത്ത ജന്മത്തിൽ
ആ മതിലുകളെ തകർത്ത് ഒഴുകുന്ന
ഒരു ജലപ്രവാഹമായി നീ വരണം.

ഞാൻ...
നിന്നിൽ ചേർന്നുവളരുന്ന
ഒരു കുഞ്ഞ് മഞ്ഞമന്ദാരമാകും.

നീ ഒഴുകുന്നിടത്തോളം
ഞാൻ പൂക്കും.

നീ ശ്വസിക്കുന്നിടത്തോളം
ഞാൻ സുഗന്ധമാകും.

എല്ലാ നദികളെയും
ഒടുവിൽ സ്വന്തം നെഞ്ചിലേറ്റുന്ന
ജീവിതമെന്ന മഹാസമുദ്രം വരെയും...

അതിന് അപ്പുറവും...

എന്റെ പ്രണയത്തിന്
അവസാനം ഉണ്ടാകില്ല.

കാരണം നിന്നെ സ്നേഹിക്കുക
എന്റെ ഒരു ആഗ്രഹമല്ല...

അത് എന്റെ ആത്മാവിന്റെ പുനർജന്മമാണ്.___
 
Your love surely be the eternal one that will withstand the test of time, though it may see normal the roots are so deep that it will be there for the ages to come............
 
ഈ ജന്മത്തിൽ
നിന്റെ മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ

എന്റെ പ്രണയത്തെ ഞാൻ നിശ്ശബ്ദമായി അടക്കം ചെയ്യുന്നു.

നിനക്കായി വിരിഞ്ഞ എന്റെ ഹൃദയത്തിന്റെ

ഓരോ പുഷ്പവുംനീ
കാണാതിരുന്നാലും
അത് വിരിയുക തെന്നെ ചെയ്യും
കാരണം

പ്രണയത്തിന്
അംഗീകാരം കിട്ടിയാലേ പൂക്കൂ എന്നൊരു നിയമമില്ല.

നിന്റെ വഴികളിൽ
വെയിൽ നിന്നെ തൊടുമ്പോഴെല്ലാം,

കാണാതെ പോകുന്ന ഒരു തണലായി
ഞാൻ നിന്നോടൊപ്പം ഉണ്ടാകും.

ഒരു അപേക്ഷ മാത്രം...

അടുത്ത ജന്മത്തിൽ
എനിക്കുവേണ്ടി മാത്രം
നീയൊരു പുഴയായി പുനർജനിക്കണം.

എന്തിനെന്നോ?

നിന്റെ തീരത്ത്
ഒരു മഞ്ഞമന്ദാരമായി
ഞാൻ വീണ്ടും ജനിക്കും.

എന്റെ വേരുകൾ
നിന്റെ ഹൃദയത്തിൽ നിന്നൊഴുകുന്ന
സ്നേഹത്തിന്റെ ജലം കുടിച്ച് ജീവിക്കും.

ഈ ജന്മത്തിൽ
പറയാതെ പോയ ഓരോ വാക്കും,
തൊടാതെ പോയ ഓരോ സ്പർശവും,
കരയാതെ വിഴുങ്ങിയ ഓരോ കണ്ണീരും
ഓരോ പൂവായി വിരിയും.

ആ പൂക്കളൊക്കെയും
ഒന്നൊന്നായി
നിന്റെ മാറിലേക്ക് വീണ്
എന്റെ പ്രണയത്തിന്റെ സുഗന്ധമായി
നിന്നിൽ ലയിക്കും.

ഈ ജന്മം
നമ്മൾക്കിടയിൽ
കാലം മതിലുകൾ പണിതുവെങ്കിൽ,

അടുത്ത ജന്മത്തിൽ
ആ മതിലുകളെ തകർത്ത് ഒഴുകുന്ന
ഒരു ജലപ്രവാഹമായി നീ വരണം.

ഞാൻ...
നിന്നിൽ ചേർന്നുവളരുന്ന
ഒരു കുഞ്ഞ് മഞ്ഞമന്ദാരമാകും.

നീ ഒഴുകുന്നിടത്തോളം
ഞാൻ പൂക്കും.

നീ ശ്വസിക്കുന്നിടത്തോളം
ഞാൻ സുഗന്ധമാകും.

എല്ലാ നദികളെയും
ഒടുവിൽ സ്വന്തം നെഞ്ചിലേറ്റുന്ന
ജീവിതമെന്ന മഹാസമുദ്രം വരെയും...

അതിന് അപ്പുറവും...

എന്റെ പ്രണയത്തിന്
അവസാനം ഉണ്ടാകില്ല.

കാരണം നിന്നെ സ്നേഹിക്കുക
എന്റെ ഒരു ആഗ്രഹമല്ല...

അത് എന്റെ ആത്മാവിന്റെ പുനർജന്മമാണ്.___
:heart1:
 
Top