nandini00
Wellknown Ace
അയാൾ ഒരുപക്ഷിയെ വളർത്തിയിരുന്നു...
വളർത്തി എന്നത് പോരാ
ഹൃദയത്തിന്റെ ഏറ്റവും മൃദുവായ ഇടങ്ങളിൽ അതിനുവേണ്ടി ഒരു ആകാശം പണിതിരുന്നു
മൺകൂടിനുള്ളിൽ അല്ല സ്വപ്നങ്ങൾക്കുള്ളിലായിരുന്നു അതിന്റെ വാസം
അതിനുവേണ്ടി അയാൾ പ്രഭാതങ്ങളുടെ വെളിച്ചം ശേഖരിച്ചു
സന്ധ്യകളുടെ നിറങ്ങൾകരുതിവെച്ചു
രാത്രികളിൽ നക്ഷത്രങ്ങൾ എണ്ണിക്കൊടുത്തു
അവർ വലിയ കൂട്ടായിരുന്നു
പക്ഷേ ആ പക്ഷി സാധാരണ
പക്ഷിയായിരുന്നില്ല
അത് പറക്കുമ്പോൾ ചിറകുകൾ കൊണ്ട് കാറ്റിനെ മാത്രം കീറിയില്ല
ആകാശത്തിന്റെ നീല താളുകളിൽ കഥകളും കവിതകളും എഴുതിയിരുന്നു
ഒരു ദിവസം...
ദൂരെയുള്ള മേഘങ്ങളെ നോക്കി നിൽക്കവേ
ആ പക്ഷി മൃദുവായി പറഞ്ഞു
"നിന്നെക്കാൾ മുമ്പ്...
എന്നെ ഇതിലും കൂടുതൽ സ്നേഹിച്ച ഒരാളുണ്ടായിരുന്നു
നിന്നെക്കാൾ കൂടുതൽ ലാളിച്ച
നിന്നെക്കാൾ കൂടുതൽ മോഹിച്ച
എന്റെ ഓരോ പറക്കലിനും അർത്ഥം
നൽകിയ ഒരാൾ
അയാളുടെ ഓർമ്മകൾ ഇപ്പോഴും എന്റെ ചിറകുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു
എനിക്ക്... അയാളിലേക്ക് മടങ്ങണം..."
ആ വാക്കുകൾ കേട്ടപ്പോൾ
അയാളുടെ ഉള്ളിൽ എന്തോ ഒടിഞ്ഞു
എന്നിട്ടും...
സ്നേഹത്തിന്റെ ഏറ്റവും വലിയ രൂപം സ്വന്തമാക്കലല്ലെന്ന് അറിയാവുന്നവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരു കാര്യം
അയാൾ ചെയ്തു
അവൻ ചോദിച്ചു:
"അങ്ങനെയൊരാൾ ഉണ്ടായിരുന്നുവെങ്കിൽ...
പിന്നെ എന്തിനാണ് എന്റെ ജീവിതത്തിലേക്ക് വന്നത്.....?"
പക്ഷി മറുപടി പറഞ്ഞില്ല
ചില ചോദ്യങ്ങൾക്ക് മൗനമാണ് ഏറ്റവും ക്രൂരമായ ഉത്തരം
അയാൾ പതിയെ മൺകൂടിന്റെ വാതിൽ തുറന്നു
പിടിച്ചുനിർത്താൻ ശ്രമിച്ചില്ല
കരഞ്ഞു വിളിച്ചില്ല
തിരിച്ചു വരുമെന്ന് പറയിപ്പിച്ചില്ല
കാരണം...
ഇഷ്ട്ടം എന്നത് ഒരാളെ തടവിൽ വയ്ക്കാനുള്ള അവകാശമല്ല
പറക്കാൻ അനുവദിക്കാനുള്ള ധൈര്യമാണ്
ആ പക്ഷി പറന്നുപോയി
പഴയ കൂട്ടുകാരന്റെ ലോകത്തിലേക്ക്...
ഒരുമിച്ച് കണ്ട സ്വപ്നങ്ങളിലേക്ക്...
തിരികെ ലഭിക്കുമെന്ന് കരുതിയ ഒരു വസന്തത്തിലേക്ക്...
അയാൾ മാത്രം ശൂന്യമായ മൺകൂടിനൊപ്പം ബാക്കിയായി
കാലം കടന്നുപോയി
ഓർമ്മകൾ പോലും അയാളെ വിട്ടുപോയി
ഒരു ദിവസം...
തിരക്കുകൾക്കിടയിൽ വെച്ച് അയാൾ ആ പക്ഷിയെ വീണ്ടും കണ്ടു
അത് പഴയതുപോലെ പറക്കുന്നുണ്ടായിരുന്നില്ല
അതിന്റെ ഒരു ചിറക് ഒടിഞ്ഞിരുന്നു
ആരോ കെട്ടിവെച്ച വെളുത്ത തുണിക്കെട്ടിനടിയിൽ അതിന്റെ പറക്കലിന്റെ വേദന മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു
ആ നിമിഷം...
ആദ്യമായും അവസാനമായും അയാൾക്ക് ആ പക്ഷിയെ ഓർത്ത് സങ്കടം തോന്നി
തിരികെ വരണമെന്ന് ആഗ്രഹിച്ചില്ല
സ്വന്തമാകണമെന്ന് മോഹിച്ചില്ല
പക്ഷേ...
ഒരിക്കൽ ഹൃദയത്തിൽ കൂടുകൂട്ടിയ ജീവികൾക്ക് സംഭവിക്കുന്ന മുറിവുകൾ നമ്മുടെ നെഞ്ചിലും ചെറുതായി വേദനിക്കുമല്ലോ
അന്നേരം...
എവിടെ നിന്നോ കുറെ പക്ഷികൾ വന്നു.
അവ ആകാശത്ത് വട്ടമിട്ടു പറന്നു
അവ ഭക്ഷണമല്ല തേടിയത്
അവ തേടിയത് അക്ഷരങ്ങളായിരുന്നു
പറഞ്ഞുതീരാതെ പോയ സ്നേഹങ്ങളുടെ അക്ഷരങ്ങൾ...
തിരിച്ചുവരാത്തവരുടെ ഓർമ്മകളുടെ അക്ഷരങ്ങൾ...
വിടുതൽ നൽകിയ ഹൃദയങ്ങളുടെ അക്ഷരങ്ങൾ...
അങ്ങനെ ആകാശം മുഴുവൻ ഒരു മഹാകാവ്യമായി മാറി
ആ കാവ്യത്തിന്റെ അവസാന വരി മാത്രം ആരും വായിച്ചില്ല
കാരണം...
ചില സ്നേഹങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല
അവ ചിറകുകൾ ഒടിഞ്ഞ് വീണാലും
അവയെ കുറിച്ചെഴുതുന്ന കവിതകൾ ആകാശത്ത് ഇന്നും പറന്നുകൊണ്ടിരിക്കും..!!