• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കുറെ നാളുകൾക്കു ശേഷം

nandini00

Wellknown Ace
കുറെ നാളുകൾക്കു ശേഷം....
ആളൊഴിഞ്ഞ ആ വാകമര ചോട്ടിൽ വച്ച് വീണ്ടും ഞാനയാളെ കണ്ടുമുട്ടി..

ഒരുപാട് ചിരിക്കുമായിരുന്ന.. ആൾക്കൂട്ടങ്ങൾക്കിടയിൽ
എപ്പോഴും ഉത്സാഹത്തോട് കൂടി മാത്രം കാണുമായിരുന്ന ആ മനുഷ്യനെ..

ഒറ്റയ്ക്ക് ഒരു സിനിമക്ക്
പോകാനറിയാത്ത..

യാത്ര പോകാൻ
ഒരുപാട് പേര് കൂട്ട് വേണം
എന്ന് നിർബന്ധം പിടിക്കുന്ന..

ഒരു കാപ്പി കുടിക്കാൻ പോലും
സൗഹൃദങ്ങളെ ആശ്രയിച്ചിരുന്ന ഒരാൾ..

അയാൾക്ക് ഇപ്പോൾ
എല്ലാം സാധ്യമായിരിക്കുന്നു..

സ്നേഹിക്കാൻ ഒരുപാട് പേർ
വേണമെന്ന് കരുതിയ ഇടത്തുനിന്ന്
എനിക്ക് ആരില്ലെങ്കിലും ഞാനുണ്ടെന്നും ഞാൻ എന്നത് നമ്മൾ എന്നതിനേക്കാൾ എത്രയോ മനോഹരമാണെന്നും എന്നോടയാൾ പറഞ്ഞുവച്ചു..

അയാളുടെ ആ തിരിച്ചറിവിനെ
ഏത് കാരണം കൊണ്ടും ഇനിയെനിക്ക്
മാറ്റാൻ ആവില്ലെന്ന കാരണത്താൽ
ഞാൻ അവിടെ നിന്നും പോകാൻ ഒരുങ്ങി..

ഇത്രയും നേരം
ഞാൻ അയാളുടെ അരികിൽ ഇരുന്ന് മിണ്ടിയും പറഞ്ഞും എഴുന്നേറ്റ് പോകുമ്പോൾ അതിനെ എപ്രകാരമാവും അയാൾ നോക്കി കാണുക..?

ഇല്ലാ..
ഞാൻ ചിന്തിച്ചതിൽ തെറ്റുണ്ട്..

ഒറ്റയ്ക്ക് ഇരിക്കാനും
യാത്ര പോകനും ഒക്കെ ശീലിച്ചിരിക്കുന്ന അയാൾക്ക് എന്റെ എന്നല്ല ഒരാളുടെയും ഇറങ്ങി പോക്ക് ഒരിക്കലും ബാധിക്കുകയില്ല..

ഞാൻ കുറെ കൂടി
അയാളോട് ചേർന്നിരുന്നു..
ഒരുപാട് നേരം പിന്നെയും സംസാരിച്ചു..

ശേഷം തിരിച്ചു പോകാൻ നേരം
ഞാനയാളെ ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി..

ഇല്ലാ..!
അങ്ങനെയൊരാൾ
അവിടെ എവിടെയുമില്ല..!

ഒരുപക്ഷേ അയാൾ ഞാനായിരുന്നിരിക്കണം..!!
 
ആള് നടക്കാൻ പോയെ ആകും തിരികെ വന്നോളും ഞജ് വിഷമിക്ണ്ട
 
Top