• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മരണം എന്നെ വന്ന് വാരിപുണരും മുന്നേ എനിക്കൊരു നടക്കാത്ത ആഗ്രഹമുണ്ട് ....!

nandini00

Active Ranker
പഴയ ഞാനാകണം
വെറുതെ ചിരിക്കുന്ന,തമാശകൾ പറയുന്ന
ഞാൻ....

എനിക്കെന്റെ പ്രിയപ്പെട്ടവനുമൊത്ത്
കടൽ തീരത്ത് പോകണം
തിരമാലകളെ നോക്കി പഴയ പ്രണയകാലം
ഓർത്തെടുക്കണം.

അദ്ദേഹത്തിന്റെ നെറുകയിലൊന്ന് ഗാഢമായി ചുംബിക്കണം

കൈകൾ കോർത്ത് മണലിലൂടെ നടക്കുമ്പോൾ
ഞാനെന്നുമുണ്ടാകുമെന്ന ആയുസ്സില്ലാത്ത കള്ളം അയാളെ കൊണ്ട് ഒന്നു കൂടി പറയിപ്പിക്കണം.

കടൽ കാറ്റേറ്റ് എന്റെ ചുരുളൻ മുടികൾ പാറി പറക്കുമ്പോൾ അതൊതുക്കി വച്ചു കൊണ്ടയാൾ ഒന്നു കൂടി ആ കള്ള സ്നേഹം പ്രകടിപ്പിക്കണം.

എന്റെ കവിളുകൾ നുള്ളി കൊണ്ടയാൾ എന്റെ മരണം വരെ നിന്നെയെനിക്കു വേണമെന്ന വിഡ്ഢിത്തരം ഒന്നു കൂടി പറയണം.

എന്നെയും അയാളെയും ഞങ്ങളുടെ പ്രണയത്തേയും കണ്ടുമടുത്ത ആ കാലിൽ തന്നെ എന്റെ ജീവനവസാനിപ്പിക്കണം.

എനിക്കറിയാം....
പത്തു നാളെത്തും മുന്നേ
അയാളുടെ കൈ പിടിച്ച് അവൾ ഇതേ കടലുകാണാൻ വരും...

"തിരമാലകൾ പോലും നിങ്ങൾക്ക് മാപ്പ് തന്നെന്ന് വരില്ല."

പക്ഷേ...

ഞാൻ....

എന്റെ ആന്മാവു കൊണ്ട് പോലും നിങ്ങളെ ശപിക്കയില്ല.

കാരണം....
അയാളെന്റെ പ്രാണനാണ്
അവൾ....
അയാളുടെ പ്രാണനും
66784.jpg
 
View attachment 413469

kadal ഇവിടെ തന്നെ ഉണ്ടാവും. മാഷ്ക്ക് എപ്പോൾ വേണമെങ്കിലും വരാം. മാഷ് ഏത് അവതാരമെടുത്ത് വന്നാലും തിരിച്ചറിയുന്ന വിധത്തിൽ തന്നെ കടൽ കാത്തിരിക്കുന്നുണ്ടാവും. :)
 
Last edited:
Top