• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവകാശങ്ങളില്ലാത്ത അടുപ്പങ്ങളുടെ കഥ

neeraja

Newbie
പ്രണയമല്ലാത്ത ചില ആത്മബന്ധങ്ങൾ എന്റെ ജീവിതത്തിലൂടെ വളരെ അപൂർവമായി സംഭവിക്കുന്നുണ്ടായിരുന്നു അവയ്ക്ക് പേരില്ലായിരുന്നു, വാഗ്ദാനങ്ങളില്ലായിരുന്നു, ഉടമ്പടികളുമില്ലായിരുന്നു.

എന്നാൽ അവ മനുഷ്യനെ മനുഷ്യനാക്കി നിർത്തുന്ന അത്യന്തം സൂക്ഷ്മമായ ഒരു വെളിച്ചം പോലെയായിരുന്നു. ചിലർക്കു അത് ഒരാളോടുള്ള ഇഷ്ടമായി തോന്നി, ചിലർക്കു എഴുത്തിനോടുള്ള അടുപ്പമായി, ചിലർക്കു കലയുടെ ഒരറ്റത്തോട് തോന്നിയ മൗനമായ ആകർഷണമായി. എന്നാൽ അതെല്ലാം പ്രണയമെന്ന് തെറ്റിദ്ധരിക്കപ്പെട്ട നിമിഷങ്ങളിലാണ് ബന്ധങ്ങൾ തകരാൻ തുടങ്ങുന്നത്—കാരണം പ്രണയത്തിന് അവകാശബോധമുണ്ട്, ആത്മബന്ധങ്ങൾക്ക് സ്വാതന്ത്ര്യമാണ്.

ഒരു മനുഷ്യന്‍ ഒരു കഴിവിനോടോ ഒരു ചിന്തയോടോ തോന്നുന്ന ആഴമുള്ള ആസ്വാദനം പ്രണയമല്ലെന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് ഏറ്റവും വലിയ അപജയം. അത് തിരിച്ചറിയേണ്ടത് അവരവരുടേതായ ഉത്തരവാദിത്വവുമാണ്. കാരണം, പ്രണയമെന്ന് വിളിച്ചുപറയുന്ന പലതും യഥാർത്ഥത്തിൽ സ്വയം നിറയ്ക്കാനുള്ള ശ്രമങ്ങളാണ്. എന്നാൽ ആത്മബന്ധങ്ങൾ മറ്റൊരാളുടെ ശൂന്യതയിൽ ഒരു നിമിഷം വെളിച്ചം തെളിയിക്കുന്നതേയുള്ളൂ; അവിടെ സ്വന്തം പ്രതിബിംബം തേടുന്നില്ല.

പ്രണയമല്ലാതെ ഞാൻ സൂക്ഷിച്ചുവെച്ച ബന്ധങ്ങൾ ഒരേയൊരു ലക്ഷ്യവുമായിരുന്നു കൈവശം വച്ചിരുന്നത്—അവരുടെ വഴിതെറ്റിയ ചിന്തകളിൽ, തളർന്ന ജീവിതത്തിൽ, ഒരക്ഷരം ആശ്വാസം വിതറുക. പിന്നെ അവർ സ്വയം ശക്തരായി, അവരുടെ പ്രതിസന്ധികളെ നേരിട്ട്, മുന്നോട്ടു നടക്കുമ്പോൾ എന്നെ മറന്നുപോയാൽ പോലും അതിൽ എനിക്ക് ദുഃഖമില്ല. മറിച്ചാൽ, ആ മറവിയാണ് ഞാൻ പ്രതീക്ഷിച്ച വിജയം. പഴയ ഏടുകൾ മറക്കാൻ അവർ തീരുമാനിച്ചാൽ, അതും അവരുടെ സ്വാതന്ത്ര്യമാണ്.

പിന്നീടെപ്പോഴെങ്കിലും അവർ നന്ദി പ്രകടിപ്പിക്കണമെന്ന് തോന്നിയാൽ പോലും, അതിന്റെ ആവശ്യം എനിക്കില്ല. ഒരാളുടെ ജീവിതത്തിൽ ഒരു ഘട്ടം കഴിഞ്ഞാൽ, എന്നെ കേൾക്കുന്നതിലപ്പുറം, എന്നെ അറിയുന്നതിലപ്പുറം, എന്നിൽ നിന്ന് വിട്ടുപോയി സ്വന്തം വഴികൾ കണ്ടെത്തുന്നതാണ് അവർ എന്നോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദി. ബന്ധങ്ങളുടെ കെട്ടുപാടുകളുടെ കണക്കുകൾ പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുന്നത് തന്നെ എനിക്കുള്ള ആദരമാണ്.

“ഞാൻ നിങ്ങളെ മറന്നില്ല” എന്ന് ആരെങ്കിലും വർഷങ്ങൾക്കിപ്പുറം പറഞ്ഞാൽ, ഒരിക്കൽ പോലും ഓർക്കപ്പെടരുത് എന്ന് ആഗ്രഹിക്കാനാണ് എനിക്ക് തോന്നുക. കാരണം, നിങ്ങളെ കേൾക്കേണ്ട സമയത്ത് ഞാൻ കേട്ടിട്ടുണ്ട്; കൂടെയിരിക്കേണ്ട നിമിഷങ്ങളിൽ ഞാൻ നിശബ്ദമായി കൂടെയിരുന്നു. നിങ്ങൾ നിശ്ചലമായപ്പോൾ, നിങ്ങളുടെ മുന്നിൽ വഴികൾ തുറന്നിട്ടു മാത്രം ഞാൻ പിന്മാറി. അവ വഴികളിലൂടെ നടക്കേണ്ടത് നിങ്ങളായിരുന്നു; കൈപിടിച്ച് കൊണ്ടുപോകേണ്ട ബാധ്യത എനിക്കില്ലായിരുന്നു.

നിങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വത്തിന് നൽകേണ്ട എല്ലാ ബഹുമാനവും ഞാൻ നൽകിയിട്ടുണ്ട്. ഒരിക്കൽ പോലും എന്നിൽ നിന്ന് ഒരു മോശം അനുഭവം ഉണ്ടാകില്ലെന്ന് മുൻകൂട്ടി ഓർമ്മിപ്പിച്ചത് എന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. ബന്ധങ്ങൾ മുറിവാക്കാതെ അവസാനിപ്പിക്കാമെന്ന വിശ്വാസമാണ് ഞാൻ നിങ്ങളിൽ നിക്ഷേപിച്ചത്. അത് തിരിച്ചു കിട്ടണമെന്ന ആഗ്രഹമില്ലാതെ.

ലോകം മനുഷ്യരെ കേൾക്കാൻ മറന്നുപോയിരിക്കുന്നു. കൂടെയിരിക്കുന്നവന്റെ ഉള്ളിലെ നിലവിളികളോ, അവർ അനുഭവിക്കുന്ന ശൂന്യതയോ മനസ്സിലാക്കാൻ ആർക്കും സമയമില്ല. എല്ലാവരും തങ്ങളെക്കുറിച്ച് മാത്രം സംസാരിക്കാൻ വെമ്പുമ്പോഴും, മറ്റൊരാളിലേക്ക് കാതോർക്കാൻ ഒരു ഭ്രാന്തന് മാത്രമേ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു. അതെ, ഞാനൊരു ഭ്രാന്തനാണ്; മറ്റുള്ളവർ കേൾക്കാത്ത ആത്മരാഗങ്ങളെ ശ്രവിക്കാനും, അവർ കാണാത്ത നൊമ്പരങ്ങളെ അറിയാനും വിധിക്കപ്പെട്ട ഒരു ഉന്മാദി. കേൾക്കുക എന്നത് എനിക്ക് വെറുമൊരു പ്രവൃത്തിയല്ല, അതൊരു നിയോഗമാണ്.

ജീവിതത്തിന്റെ തിരക്കുകളിൽ എവിടെയോ വെച്ച് വേർപിരിഞ്ഞുപോയ ആ ആത്മാക്കൾ അവരുടെ വർത്തമാനകാലത്ത് സുരക്ഷിതരായിരിക്കട്ടെ. ബന്ധങ്ങളുടെ നൂലാമാലകളിൽ കുരുങ്ങിക്കിടക്കാത്ത, സ്വതന്ത്രമായ ചിന്തകളുമായി അവർ മുന്നോട്ട് പോകട്ടെ. എന്റെ ഏകാന്തതയിൽ ഞാൻ ആ ഭ്രാന്തിനെ പുണർന്നുതന്നെ ഇരുന്നുകൊള്ളാം. ആരെയും പ്രതീക്ഷിക്കാത്ത, ആരോടും പരിഭവമില്ലാത്ത ഈ നിസ്സംഗതയാണ് എന്റെ ഏറ്റവും വലിയ ആർജ്ജവം. പ്രണയമല്ലാത്ത ആ ആത്മബന്ധങ്ങൾ അവയുടെ ദൗത്യം പൂർത്തിയാക്കി കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞു കഴിഞ്ഞു.
21993.jpg
 
View attachment 402097
ഉടമസ്ഥാവകാശമില്ലാത്ത ഒരിടത്ത്, സ്വാതന്ത്ര്യത്തിന്റെ ആകാശമായി നീ പെയ്തു തീർന്നു. ഓർമ്മിക്കപ്പെടാനല്ല, ഒരാളെ അവരിലേക്ക് തന്നെ തിരിച്ചു നടത്താനാണ് നിന്റെ നിയോഗമെങ്കിൽ; ആ മറവിയിലാണ് നിന്റെ പ്രണയമില്ലാത്ത ആത്മബന്ധങ്ങളുടെ വിജയം.
 
Top