neeraja
Newbie
ഒരുമിക്കില്ലെന്ന് അറിഞ്ഞിട്ടും
മനസ്സ് പഠിച്ചൊരു പാഠമുണ്ട്-
വിട്ടൊഴിയരുത് എന്ന്.
കൈവിരൽ ചേർക്കാനാവാത്തതിനെ
ഹൃദയം ചേർത്ത് പിടിക്കുന്ന
ഒരു വിചിത്ര ശീലമത്രേ ഇത്.
കാണാൻ പാടില്ലാത്ത മുഖം
ഓർമ്മയിൽ മാത്രം തെളിയുന്നു,
മിണ്ടാൻ പാടില്ലാത്ത വാക്കുകൾ
നിശ്ശബ്ദതയിൽ കത്തുന്നു.
ഭാവി ചോദിച്ചാൽ
ഉത്തരം മൗനം…
എന്നാലും
ഇന്നെന്ന നിമിഷം
ഈ പ്രണയം
ശ്വാസംപോലെ
ജീവിച്ചിരിക്കുന്നു.
ഒരുമിക്കാത്തതിന്റെ വേദനയിൽ
അലിഞ്ഞ് പോകുമ്പോഴും
ഹൃദയം പറഞ്ഞത് ഒന്ന് മാത്രം-
ഇങ്ങനെ പ്രണയിക്കാൻ
ഒരിക്കൽ എങ്കിലും
അവകാശം വേണം…
മനസ്സ് പഠിച്ചൊരു പാഠമുണ്ട്-
വിട്ടൊഴിയരുത് എന്ന്.
കൈവിരൽ ചേർക്കാനാവാത്തതിനെ
ഹൃദയം ചേർത്ത് പിടിക്കുന്ന
ഒരു വിചിത്ര ശീലമത്രേ ഇത്.
കാണാൻ പാടില്ലാത്ത മുഖം
ഓർമ്മയിൽ മാത്രം തെളിയുന്നു,
മിണ്ടാൻ പാടില്ലാത്ത വാക്കുകൾ
നിശ്ശബ്ദതയിൽ കത്തുന്നു.
ഭാവി ചോദിച്ചാൽ
ഉത്തരം മൗനം…
എന്നാലും
ഇന്നെന്ന നിമിഷം
ഈ പ്രണയം
ശ്വാസംപോലെ
ജീവിച്ചിരിക്കുന്നു.
ഒരുമിക്കാത്തതിന്റെ വേദനയിൽ
അലിഞ്ഞ് പോകുമ്പോഴും
ഹൃദയം പറഞ്ഞത് ഒന്ന് മാത്രം-
ഇങ്ങനെ പ്രണയിക്കാൻ
ഒരിക്കൽ എങ്കിലും
അവകാശം വേണം…