• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഭാവന

neeraja

Newbie
ഇടവിട്ടെന്നെ വിളിക്കുന്നു
ഇടക്കണ്ണിനാൽ നോക്കുന്നു
ഇഷ്ടംതോന്നും ചേഷ്ടകളാൽ
ഇത്തിരി മോഹിപ്പിക്കുന്നു!

വിളിക്കാതരികിൽ വന്നീടും
വിരലാൽ തൊട്ടുവിളിച്ചീടും
വികൃതികൾ കാട്ടി നടന്നീടും
വീണ്ടും പോയിമറഞ്ഞീടും !

ചിന്തയിൽ ചിറകു വിരിച്ചീടും
ചുണ്ടിൽ പാറിക്കളിച്ചീടും
ചൂളമടിക്കും തെന്നലുപോൽ
ചുറ്റും തെന്നിനടന്നീടും!

അടുത്തുകാണും നേരത്ത്,
അരികിൽ ചേർത്തുപിടിച്ചീടാൻ ,
അഴകായവളെയൊരുക്കീടാൻ
ആശമുളച്ചു വളർന്നീടും!

ആരെന്തെന്നതറിഞ്ഞീടാൻ
ആരായുന്നൊരു നേരത്ത്
പിടി തന്നീടാതകലത്തിൽ
മറയും ,മായപ്പൊൻമാനായ് !

ചില നേരങ്ങളിൽ ചിരി പകരും
ചില നേരങ്ങളിൽ കരയിക്കും
ചിന്തയെ നീറ്റി ദഹിപ്പിക്കും
ചാറ്റൽമഴ പോൽ ചാറീടും!

ചപലത കാട്ടും ചങ്ങാതീ,
ചാരെ വരൂ നീ ,ചോദിക്കാം
ചൊന്നതു മെല്ലെ പകർത്തീ ഞാൻ
ചെറിയൊരു കവിത കുറിച്ചിടാം!
 
ഇടവിട്ടെന്നെ വിളിക്കുന്നു
ഇടക്കണ്ണിനാൽ നോക്കുന്നു
ഇഷ്ടംതോന്നും ചേഷ്ടകളാൽ
ഇത്തിരി മോഹിപ്പിക്കുന്നു!

വിളിക്കാതരികിൽ വന്നീടും
വിരലാൽ തൊട്ടുവിളിച്ചീടും
വികൃതികൾ കാട്ടി നടന്നീടും
വീണ്ടും പോയിമറഞ്ഞീടും !

ചിന്തയിൽ ചിറകു വിരിച്ചീടും
ചുണ്ടിൽ പാറിക്കളിച്ചീടും
ചൂളമടിക്കും തെന്നലുപോൽ
ചുറ്റും തെന്നിനടന്നീടും!

അടുത്തുകാണും നേരത്ത്,
അരികിൽ ചേർത്തുപിടിച്ചീടാൻ ,
അഴകായവളെയൊരുക്കീടാൻ
ആശമുളച്ചു വളർന്നീടും!

ആരെന്തെന്നതറിഞ്ഞീടാൻ
ആരായുന്നൊരു നേരത്ത്
പിടി തന്നീടാതകലത്തിൽ
മറയും ,മായപ്പൊൻമാനായ് !

ചില നേരങ്ങളിൽ ചിരി പകരും
ചില നേരങ്ങളിൽ കരയിക്കും
ചിന്തയെ നീറ്റി ദഹിപ്പിക്കും
ചാറ്റൽമഴ പോൽ ചാറീടും!

ചപലത കാട്ടും ചങ്ങാതീ,
ചാരെ വരൂ നീ ,ചോദിക്കാം
ചൊന്നതു മെല്ലെ പകർത്തീ ഞാൻ
ചെറിയൊരു കവിത കുറിച്ചിടാം!
പിടിച്ചാലും പിടിതരാത്തൊരു
മായാജാലമാണവൾ...
കണ്ണിൽ കടൽ തിരമാലകൾ തീർത്ത്,
കൈവെള്ളയിൽ നിന്നും ഊർന്നുപോകുന്ന
നനുത്ത മഞ്ഞുതുള്ളി!
അരികിലുണ്ടെന്ന തോന്നിപ്പിക്കും
അകലെയാണെന്ന് ഓർമ്മിപ്പിക്കും...
കാറ്ററിയാതെ പൂക്കുന്ന കാട്ടുപൂവിൻ
ഗന്ധം പോലെ അവൾ പടർന്നുനിൽക്കും.
ചാരെ വരുമെന്നു കരുതുമ്പോൾ
ചിറകടിച്ചുയരുന്ന പക്ഷിയാണവൾ.
വാക്കുകൾ കൊണ്ട് വരച്ചാലും
വർണ്ണങ്ങൾ തികയാത്ത ചിത്രം!
നീറുന്ന ചിന്തയിൽ കുളിർമഴയായും
പാടുന്ന പാട്ടിലെ ഇടർച്ചയായും
അവൾ നിന്റെ താളുകളിൽ
കവിതയായി പെയ്തുകൊണ്ടേയിരിക്കും.
മായപ്പൊൻമാൻ മറഞ്ഞാലും
മനസ്സിലൊരു കവിത ബാക്കിയുണ്ട്...
പിടിതരാത്ത ആ വികൃതിയെ
വരികൾക്കുള്ളിൽ തളച്ചിടാം!
 
Top